“ആ പറയ്…”
“അണ്ണാ…നമ്മക്ക് ഇവനെയങ്ങ് കാച്ചിയാലോ…നമ്മടെ പിള്ളേർക്ക് കൂടെ കൊറച്ച് കാശ് കിട്ടിയ അവന്മാരും നമ്മടെ കൂടെ നിക്കും…നമ്മളൊക്കെ ഇവിടെ ഇങ്ങനെ കിടന്ന് നക്കാപ്പിച്ചക്ക് ഇവന്‍റെയൊക്കെ ആട്ടും തുപ്പും കേക്കണതെന്തിനാ അണ്ണാ..നമ്മക്ക് തമിഴ്നാട് പിടിക്കാം അവിടെ നമ്മടെ സെന്തിലണ്ണനൊണ്ടല്ലോ അങ്ങേര് പണ്ടേ അങ്ങോട്ട് വിളിച്ചതാ..ഇപ്പൊ അങ്ങേര് എങ്ങനെയാ ജീവിക്കുന്നെന്ന് അണ്ണനറിയാലോ…”
“എടാ ദിനേശാ…ഞാനിത് പണ്ടേ ആലോചിച്ചതാടാ പക്ഷെ അന്നതിന് പറ്റിയ സാഹചര്യം അല്ലായിരുന്നു….ഇവന്‍റെ തന്തപ്പടിയില്ലേ അങ്ങേർക്ക് ആവതൊള്ളപ്പോ പത്തുപൈസ തരാതെ പട്ടിയെ പോലെ കൊണ്ടു നടന്ന കാശൊണ്ടാക്കിയതാ…ഇപ്പൊ ഇതിന് പറ്റിയ അവസരവാ…തീർക്കുമ്പോ ഇവനേം ഇവന്‍റെ അനിയൻ ആ തന്തയ്ക്ക് പെറക്കാത്തവനേം ഒരുമിച്ചു തീർക്കണം..” ശിവൻ പറഞ്ഞു
“ഹരിയാണോ അണ്ണാ…”
“അതേടാ അവനേം കൂടെ തീർക്കണം…രണ്ടു മക്കളും തീരണം!!! ഇങ്ങനൊരടി കിട്ടിയാ അങ്ങേര് നേരെ നിക്കത്തില്ല…പക്ഷെ എല്ലാം വ്യക്തമായ പ്ലാനിങ് വേണമെട..നമ്മടെ പിള്ളേരൊക്കെ ഇപ്പൊ ഒപ്പം നിക്കും…പിള്ളേർക്കും ഇവമ്മാരെ കണ്ടൂടാതായി….നമ്മക്ക് ആലോജിക്കാടാ നീയിപ്പോ വണ്ടിയെട് പോയി രണ്ടെണ്ണം അടിക്കണം ഇല്ലേ ഇന്നൊറക്കം വരത്തില്ല…” ശിവൻ അത് പറഞ്ഞു സീറ്റിൽ ചായ്‍ഞ്ഞിരുന്നു
“അണ്ണാ നമ്മള് മറ്റവനെ തട്ടിയിട്ടിട്ട് വന്നവഴിക്ക് ഒരുത്തൻ നമ്മടെ മുന്നില് വന്ന് പെടച്ചടിച്ച് വീണില്ലേ..അവൻ ചത്ത് കാണുവോ?..” ദിനേശൻ ശിവനോടായി ചോദിച്ചു
“എനിക്കെങ്ങനെ അറിയാനാ…അവൻ ചത്താ നമക്കെന്നാ…നീ ഒന്ന് വണ്ടിയെടുത്തേടാ…ദിനേശെ..”
ദിനേശൻ ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്തു..
ആ കാർ വേഗത്തിൽ മെയിൻ റോഡിലേക്ക് കേറി പാഞ്ഞു പോയി.
.
.
.
.
.
.
ഹോസ്പിറ്റലിൽ ആറാം ദിവസം പകൽ
കണ്ണിലേക്ക് വെളിച്ചം അരിച്ചു കയറുമ്പോലെ..ശരീരമാകെ വേദന..തലക്ക് വലിയൊരു ഭാരം കയറ്റി വെച്ചിരിക്കുന്നപോലെ ഇടത് കാല് അനക്കാൻ കഴിയുന്നില്ല…
ഞാൻ പതിയെ കണ്ണുകൾ തുറന്നു ആകെ മരുന്നിന്‍റെ ഗന്ധം..ഹോസ്പിറ്റൽ മുറിയിലാണെന്ന് മനസ്സിലായി അധികമായി കണ്ണും തുറക്കാൻ കഴിയുന്നില്ല.. അടുത്തായി വലതുവശം ബെഡിൽ തലവെച്ച് ആരോ ഉറങ്ങുന്നുണ്ട്….ശ്രീ….ശ്രീയാണ്..അപ്പുറത്ത് അമ്മമാർ രണ്ടുപേരും കട്ടിലിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്…. ഞാൻ കാരണം നേരെ ചുവ്വേ ഉറങ്ങാൻ പോലും പറ്റിക്കാണില്ല…
അച്ഛന്മാരെ രണ്ടുപേരെയും അവിടെ കണ്ടില്ല..
ഇടത് തോളിൽ വലിയ കെട്ടുണ്ട് വലതു കൈ അവിടിവിടെയായി മരുന്ന് വെച്ച് ഡ്രെസ്സ് ചെയ്തിട്ടുണ്ട്..