കൃഷ്ണകുമാർ രാജീവിനെ ചേർത്ത് പിടിച്ച് നടക്കൻ തുടങ്ങി
“…ആട്ടെ ഡോക്ടറെ കണ്ടോ നീ..എന്താ പറഞ്ഞേ ഡോക്ടർ…”
“..കണ്ടു…തലക്ക് പരിക്ക് ഉണ്ട് നല്ല ബ്ലഡ് ലോസ്സ് ഉണ്ടായിരുന്നു…ബോധം തെളിഞ്ഞിട്ടില്ലടാ അവന്…”മകനെക്കുറിച്ചുള്ള ചിന്ത ആ മനുഷ്യനെ വല്ലാതെ അലട്ടി
“അവനൊന്നും വരില്ലടാ സന്ധ്യയെ അശ്വസിപ്പിക്കേണ്ട നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനെയാ..നീ സ്‌ട്രോങ് ആയിരിക്ക് അവനൊന്നും പറ്റില്ല….നിനക്കോർമ്മയില്ലേ അഭിയെകാണുമ്പോൾ എനിക്ക് നിന്‍റെ അച്ഛനെയ ഓർമ്മ വരണതെന്ന് ഞാൻ പറഞ്ഞിട്ടുള്ളത്….നിന്‍റെ അച്ഛൻ ആ ഒരു അപകടം കഴിഞ്ഞിനിയങ്ങേരു നടക്കില്ലെന്ന് എന്ന് വിധിയെഴുതിയതവരെ വരെമാറ്റിപറയിച്ചയാളല്ലേ ..ഇപ്പൊ അങ്ങേര് എവിടാ എന്താ എങ്ങനാ എന്നൊക്കെ നിനക്കറിയില്ലേ……ആ മനുഷ്യന്റെ ബാക്കി ചരിത്രമൊന്നും ഞാനായിട്ട് നിനക്ക് പറഞ്ഞു തരണ്ടല്ലോ..ആ അങ്ങേരുടെ കൊച്ചുമോനല്ലേട അവൻ…അതുകൊണ്ട് നീ ഇങ്ങനെ പേടിക്കാതെ…ഞാൻ പോയി ഡോക്ടറെ ഒന്നു കണ്ടിട്ട് വരാം നീ ഇപ്പൊ അവിടെ ചെന്നിരിക്ക്..”
രാജീവിനെ ഐ സി യു വിന് മുൻപിൽ ബാക്കിയുള്ളവരുടെയൊപ്പം ആക്കിയിട്ട് ഭാര്യ ജാനിയുടെ തോളിലേക്ക് ചായ്‌ഞ്ഞിരിക്കുന്ന സന്ധ്യയോട് ആശ്വാസവാക്കുകൾ പറഞ്ഞയാൾ ശ്രീലക്ഷ്മി ഇരിക്കുന്നിടത്തേക്ക് ചെന്നു..
മൊബൈലിൽ ശ്രീയും അഭിയും ഒരുമിച്ചു നിക്കുന്നൊരു ഫോട്ടോയിലെ അഭിയുടെ മുഖത്ത് തഴുകി ഇരിക്കുന്ന ശ്രീയേയാണ് കൃഷ്ണകുമാർ കണ്ടത്…അസാധാരണമായി മൂകമായി ഇരിക്കുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോ അയാൾക്കത് വല്ലാത്തൊരു വിഷമമുണ്ടാക്കി,
“മോളേ….”
പെട്ടെന്ന് ഞെട്ടിയവൾ എണീറ്റു അയാളെ നോക്കി
“ആ..അച്ഛാ…അച്ഛനെപ്പോ വന്നു…”അവൾ പെട്ടെന്നവളുടെ നിറഞ്ഞു തുളുമ്പാനായി നിന്ന കണ്ണുനീര് തുടച്ചുകൊണ്ടവൾ പറഞ്ഞു
“അച്ഛന്‍റെ മോളെന്താ ഒറ്റയ്ക്ക് മാറിയിരുന്നു കരയാ..?
“ഏയ് ഇല്ലച്ഛാ…”
“മോള് അച്ഛനോട് കള്ളം പറഞ്ഞാ അച്ഛനറിയാട്ടോ…അവനൊന്നും പറ്റില്ല മോളേ നീ വിഷമിക്കാതെ…”
“അറിയാമച്ഛാ..അവനൊന്നും പറ്റില്ല…എനിക്കറിയാം…”അച്ഛനോട് ചേർന്നുനിന്നവൾ പറഞ്ഞു
“പിന്നെന്തിനാ അച്ഛന്‍റെ മോള് വെറുതെ വിഷമിക്കണേ..?”
“അ..അത് ഇന്ന് ഞാനവനോട് പിണങ്ങി..ഒരുപാട് തവണ എന്‍റെ പിറകെ വന്നിരുന്നു…ഇപ്പൊ ഈ ആക്സിഡന്‍റെ നടന്നതും എന്നെ തിരക്കി വരുന്നതിനിടയിലാ..”
“പോട്ടെ മോള് വിഷമിക്കാതെ..സംഭവിച്ചത് സംഭവിച്ചു അവന് പെട്ടെന്ന് സുഖമാവും..ഇനീപ്പോ മോൾക്ക് അത്രക്ക് വിഷമം ആണേൽ അവന് സുഖമാവുംവരെ മോള് തന്നെ അവനെ നോക്കിക്കോ…എന്താ പോരെ..?”
“ഹ്മ്…”അവളൊന്നു മൂളുക മാത്രം ചെയ്തു
“അച്ഛനൊന്ന് ഡോക്ടറിനെ കണ്ടിട്ട് വരട്ടെ..” അത് പറഞ്ഞ് കൃഷ്ണകുമാർ അവിടുന്നു പോയി..