അനു അപ്പോഴുമൊരു ചെറിയ ചിരിയുമായി എന്നെ നോക്കി ഇരിക്കുകയാണ്..
“എടാ…നീ എന്ത് ചെയ്താലുമിനി അവൾക്കെന്നെ ഇഷ്ടപ്പെടില്ല അവൾക്കത്രയ്ക്കുണ്ട് എന്നോട് ദേഷ്യം..”
“അനൂ താനിങ്ങനെ നെഗറ്റീവ് അടിക്കല്ലേ ഞാനല്ലേ പറയണേ.. അവളെ നിന്നേം ഫ്രണ്ട്‌സ് ആക്കുന്ന കാര്യം ഞാനേറ്റു..നീയിപ്പോ എന്‍റെയൊപ്പമൊന്ന് നിന്നാൽ മാത്രം മതി…!!”
കുറച്ചുനേരം അവളൊന്നും മിണ്ടാതെ ഇരുന്നിട്ട് എന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു
“അവസാനം ഇതൊരു തലവേദന ആവരുത് പറഞ്ഞേക്കാം..!!”
“ഒരു പ്രശനോമുണ്ടാവില്ല പ്രോമിസ്..”ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ച് പറഞ്ഞു
“അതെല്ലാം അവിടെ നിക്കട്ടെടാ..നീ ആദ്യമീ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്ന് ചിന്തിക്ക്…”
“എന്ത് പ്രശ്നം?..”അവളെന്താ ഉദ്ദേശിച്ചതെന്ന് പിടികിട്ടാതെ അവളെ നോക്കിയപ്പോ എന്‍റെ നേരെ പുറകിലേക്ക് നോക്കാനായി തലയാട്ടി ആംഗ്യം കാട്ടി…
അനുവിന്‍റെ നോട്ടം പോയിടത്തേക്ക് ഞാൻ നോക്കിയതും എന്നെത്തന്നെ നോക്കി കയ്യും കെട്ടി നിക്കുന്ന ശ്രീയെയാണ് കണ്ടത്
അത് കണ്ട് ഞെട്ടിപിടഞ്ഞെണീറ്റ് അവളുടെ അടുത്തേക്ക് ഒരു ഓട്ടമായിരുന്നു പക്ഷെ ഞാൻ അടുത്തേക്ക് വരുന്ന കണ്ട് ശ്രീ കോപത്തോടെ തിരിഞ്ഞു നടന്നു..
എന്‍റെ ഓട്ടം കണ്ടിട്ടൊ അന്നേരത്തെ എന്‍റെ അവസ്ഥ ഓർത്തിട്ടോ അനു അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു
ശ്രീയുടെ പിറകെ ചെന്നെങ്കിലും അവളൊരക്ഷരം പോലുമെന്നോട് മിണ്ടാൻ കൂട്ടാക്കിയില്ല..
അന്നത്തെ ആ ദിവസം അവളെന്നെയൊന്ന് മൈൻഡ്കൂടെ ചെയ്തില്ല എന്നുള്ളത് പ്രധാന കാര്യം…എല്ലാം വീട്ടിൽ ചെന്ന് സോൾവ് അക്കാമെന്ന് കരുതി എങ്ങനൊക്കെയോ ക്ലാസ് തള്ളി നീക്കി..
വൈകിട്ട് എനിക്ക് മുന്നേ ധൃതി പിടിച്ച് ശ്രീ പോകുന്നത് കണ്ടും ..”ആ എന്തേലും കാണിക്കട്ടെ പെണ്ണ്..അവിടേക്ക് തന്നെയല്ലെ മോളെ ഞാനും വരണേ..നിന്നെ ഞാൻ അവിടെ വെച്ച് എടുത്തോളാടി പെണ്ണേ…”
കുറച്ചു കഴിഞ്ഞപ്പോ ഞാൻ പതിയെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി എനിക്ക് പിറകെ അനുവും ഉണ്ടായിരുന്നു…ശ്രീയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കും എന്നൊരു ഏകദേശ ധാരണ ഞാൻ അനുവിന് കൊടുത്തിരുന്നു…പുറത്തിറങ്ങി കുറച്ച നടന്നപ്പൊ കൂടെ പഠിക്കുന്നൊരുത്തൻ എന്‍റെയടുക്കലേക്ക് വന്ന് പറഞ്ഞു “അഭിനവേ എവിടെയാർന്നടാ നീ …?”
“എന്തെടാ എന്താ കാര്യം…?”
“എടാ ആ ഹരീഷ് ശ്രീലക്ഷ്മിയെ തടഞ്ഞ്നിർത്തി എന്തൊക്കെയോ ഡയലോഗ് അടിക്കുന്ന കണ്ടു…അവസാനം അവര് തമ്മിൽ വാക്ക് തർക്കം പോലെയോ മറ്റോ ആയിന്ന് തോന്നുണ്ട് ട്ടാ… ആള് കൂടിയപ്പോഴാ അവള് പോയേ…….എന്തായാലും നിന്‍റെ പേര് അതിനിടക്കുണ്ടാർന്നു എന്നുള്ളതൊറപ്പാ…”