അവള് ശ്രീലക്ഷ്മി 3
AVAL SREELAKSHMI PART 3 | Author : Devil With a Heart | Previous Part
പ്രിയപ്പെട്ടവരായ നിങ്ങളോട്…
തുടര്‍കഥയായി എഴുതാന്‍ തന്നെ തീരുമാനിച്ചു തുടങ്ങിയതാണ് ഈ കഥ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി എഴുതുന്നത് അതുകൊണ്ട് പകുതിക്ക് ഇട്ടു പോവാനും പ്ലാനില്ല സ്വല്പം താമസിച്ചാലും എഴുതും ജീവന് ബാക്കിയുണ്ടേല്‍ 😌 !!!..എഴുതി തീരെ പരിചയം ഇല്ലാത്തതിനാല്‍ ഒരാഴ്ച കൊണ്ടോ രണ്ടാഴ്ചകൊണ്ടോ എനിക്കൊരോ ഭാഗവും തീര്‍ക്കാന്‍ അറിയില്ല എന്തെങ്കിലും തട്ടികൂട്ടാന്‍ ഉദ്ദേശവും ഇല്ല…മനസ്സിന് ഇഷ്ടപെട്ടത് എഴുതിയും വെട്ടിയും തിരുത്തി എഴുതിയും ഒക്കെ ഒരുപാട് സമയം എടുക്കുന്നുണ്ട്..പിന്നെ ഈ ഭാഗത്തും നിങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെല്‍ എല്ലാം എടുത്ത് മാറ്റിവെച്ചിട്ട് വായിക്കാന്‍ ശ്രമിക്കുക..കഥ ഇങ്ങനെയേ പോകുള്ളൂ അങ്ങനെ കൊണ്ടുപോകനെ പറ്റുള്ളൂ..അനാവിശ്യമായി ഒരുതരത്തിലും കമ്പി കുത്തി കയറ്റാന്‍ ശ്രമിച്ചിട്ടില്ല!! അതുകൊണ്ട് താല്പര്യം ഇല്ലാത്തവര്‍ക്ക് ഒഴിവാക്കി വിടാം 😄.. പിന്നെ കഴിഞ്ഞ രണ്ടു ഭാഗത്തിനും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി ❤️❤️❤️…ഒരുപാടൊന്നും പ്രതീക്ഷിക്കാതെ വായിച്ചോളൂ
പിറ്റേന്ന് രാവിലെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്…
പുതപ്പ് തലവഴി മൂടി കിടന്ന കൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു..വെളുപ്പിന് തന്നെ ഇതാരാണെന്ന് ചിന്തിച്ചുകൊണ്ട് പേര് ശ്രദ്ധിക്കാതെ ചെവിയിലേക്ക് പിടിച്ചു
“എഴുന്നേറ്റ് വന്ന് വാതിൽ തുറക്കട…” എന്റെ പൊന്നു മാതാശ്രീയുടെ സ്വരം..
“ഹാ ദാ വരുന്ന് ” അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു..അവരിത്ര നേരത്തെ എത്തിയോ എന്നു കരുതി ഫോണിലേക്ക് നോക്കിയപ്പോ സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു..കോളേജിൽ പോണ കാര്യം ഓർക്കാതെ കിടന്നുറങ്ങി!!ആ ഇനിയിപ്പോ രണ്ടാമത്തെ അവർ ക്ലാസിന് കേറാം എന്നുകരുതി പോയി വാതിൽ തുറന്നു…
“എന്താടാ നിനക്കിന്ന് ക്ലാസ്സില്ലെ..സമയം ഒമ്പതര ആയല്ലോ..” വാതിൽ തുറന്ന് നേരെ നോക്കിയപ്പോ എന്റെ പ്രിയ പിതാശ്രീയുടെ ചോദ്യമെത്തി…
“ഉറങ്ങിപ്പോയി…” വേറെ കള്ളങ്ങൾ ഒന്നും വായിൽ വന്നില്ലന്നുള്ളതാണ് സത്യം!!
“ആ കിടന്ന് ഉറങ്ങടാ..ഉറങ്ങ് ഒരുത്തരവാദിത്തവും ഇല്ലാതെ ഇങ്ങനെ നടന്നോ നീ..” അമ്മയുടെ വായിൽ നിന്നും രാവിലെ തന്നെ ഒരു ഡോസ് കിട്ടിയപ്പോ ഉറക്കാമെല്ലാം മൊത്തമായി പമ്പ കടന്നു