: ഇന്നെന്താ നൈറ്റി?
: ഒന്നുമില്ലടാ കുറേ നാളായി അലമാരേൽ ഉണ്ട്. വെറുതെ ഇട്ടതാ കൊള്ളാവോ.
: സൗന്ദര്യം കൂടിയോ എന്നൊരു സംശയം.
ചേച്ചിയുടെ മുഖം ഒന്ന് നാണം കൊണ്ട് ചുവന്നു.ചിരിച്ചു കൊണ്ട് ചേച്ചിയും എന്റെ അടുത്ത് ഭക്ഷണം കഴിക്കാൻ ഇരുന്നു. പക്ഷെ എന്റെ വണ്ടിയുടെ പുറകിൽ ഇരുന്ന പെണ്ണ് ആരെണെന്ന് ഉള്ള സംശയം മാറിയിട്ടില്ല. പിന്നെയും എന്നോട് ചോദിച്ചു.ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞു എന്നോട് ഉഷേച്ചി പറഞ്ഞു.
: ചിലപ്പോൾ അവൾക്ക് നിന്നെ ഇഷ്ടമായിരിക്കും ഒന്ന് ശ്രമിച്ചു നോക്ക് ഇനി എങ്ങാനും ഈ വീട്ടിലേക്ക് നിന്റെ പെണ്ണായി കയറി വന്നാലോ.
: അങ്ങനെ ഒന്നും ഉണ്ടാവില്ല.
: ഒരു പെണ്ണിന് ഒരാളോട് പ്രതേക രീതിയിൽ ഉള്ള അടുപ്പം തോന്നിയാൽ മാത്രമേ ഇത്ര അടുത്ത് ഇടപഴക്കു.
: ഇതൊക്കെ ശരിയാണ്. പക്ഷെ അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിലോ. അല്ല സ്കൂളിൽ പഠിക്കുമ്പോൾ കുറേ എണ്ണം അവളുടെ പിറകെ ആയിരുന്നു.
: നീ ആദ്യം അവളുടെ മനസ്സറിയിണം. അതിനു നീ അവളോട് അടുത്തിടപഴകണം
നീ എന്തായാലും ശ്രമിച്ചു നോക്ക്.
ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയി ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വരുന്നില്ല. മനസ്സിൽ മുഴുവൻ ഉഷേച്ചി പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ചിന്തകളാണ്. മാളുവിനെയും ഓർത്തു കിടന്ന എന്നെ ചിന്തകളിൽ നിന്നു ഉണർത്തികൊണ്ട് ഒരു മെസ്സേജ് സൗണ്ട്. മാളുവായിരുന്നു നാളെ കോളേജിലേക്ക് പോകുമ്പോൾ അവളെയും കൂട്ടുമോ എന്നാണ് ചോദിച്ചത്. ഓക്കേ എന്നു പറഞ്ഞു. ഇന്ന് നടന്ന കാര്യങ്ങളെ കുറിച്ചോർത്തുകൊണ്ട് കിടന്നു. എപ്പോഴോ ഉറങ്ങി പോയി.
(തുടരും)
ഹായ് ഇതെന്റെ ആദ്യത്തെ കഥയാണ് അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. കഥയിൽ മാറ്റങ്ങൾ വരുത്തണോ എന്ന് പറയുക.