അയന ……… ഇന്ന് ഞാൻ കുറച്ചു കൂടുതൽ ചോറ് എടുത്തിട്ടുണ്ട് കൈകഴുകി വന്നോളുട്ടോ ……… ഇന്ന് അയന സ്പെഷ്യൽ തുവരൻ ഉണ്ട് …….ഞാൻ ഉണ്ടാക്കിയതാ ……..
അശ്വിൻ ഒന്ന് മടിച്ചെങ്കിലും കഴിക്കാനായി വർക്ക് ഏരിയയിലെ ഡെസ്‌കിനടുത്തേക്ക് ചെന്നു ……….
അയന ……. ഇരിക്ക് മാഷെ …….. ഞാൻ വിളമ്പി തരാം ………..
അശ്വിൻ …….. അയ്യോ അതൊന്നും വേണ്ട എനിക്കുള്ളത് കുട്ടി അവിടെ വച്ചിരുന്നാൽ മതി ………..
അയന ……യെന്ത എന്റെ ഒപ്പമിരുന്ന് കഴിക്കില്ലേ ……..
അശ്വിൻ …….. അത് ഇന്നലെ എന്തൊക്കെയോ വായിൽ നിന്ന് വീണു പോയി ……….. കുട്ടിയുടെ നല്ലൊരു മനസ്സാ ….. എനിക്കാ തെറ്റ് പറ്റിയത് ……….. ഒരു ആവേശത്തിൽ ഒന്നും ചിന്തിക്കാതെ അങ്ങ് പറഞ്ഞു പോയതാ …….. കുട്ടിയെന്നെ കഴിക്കാൻ വിളിച്ചപ്പോയ എന്നോട് ദേഷ്യം ഒന്നും ഇല്ലന്ന് മനസ്സിലായത് ………..
അയന ……. അയ്യേ …. ഇത് വളരെ പറ്റിക്കലാണ് മാഷെ ……….ഇന്നലെ എന്നോട് ഇങ്ങനെയൊന്നും അല്ലല്ലോ സംസാരിച്ചത് ……. ഇന്നലെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഞാൻ ദാ തിരിച്ച് ഇഷ്ടമാണെന്നുപറയാൻ വന്നപ്പോ ദാണ്ടെ കിടക്കിണ്
അശ്വിൻ ……..കളിയാക്കല്ലേ കൊച്ചെ ……….
അയന ………. എന്നാ പിന്നെ കഴിക്കാൻ നോക്ക് ………
അശ്വിനും അയനയും ആഹാരമെല്ലാം കഴിഞ്ഞു അവൾ പത്രങ്ങളുമായി അടുക്കളയിലേക്ക് പോയി ….. തിരികെ വന്ന് അശ്വിനോട് പറഞ്ഞു …….. കഴിച്ചു കഴിഞ്ഞാൽ വലിക്കുന്ന ശീലമുണ്ടോ ………….??????
അശ്വിൻ ……. ഓ അതൊന്നും ഇല്ല ………..
അയന ……. കുടിയോ ?????
അശ്വിൻ ……. ചിലപ്പോയൊക്കെ ………..
അയന ………. ചിലപ്പോ എന്ന് പറഞ്ഞാൽ …….. രാത്രി മാത്രമേ ഉള്ളോ …………
അശ്വിൻ ……. അല്ല കൊച്ചെ …….. പണിയില്ലാത്തപ്പോ രാജേന്ദ്രൻ മുതലാളീടെ കൂപ്പിൽ തടി പിടിക്കാൻ പോകും നല്ല കൂലിയാ ……… തിരിച്ചു വരുമ്പോൾ നല്ല ശരീര വേദനയും ക്ഷീണവും കാണും അപ്പൊ ഒരു കുപ്പി വാങ്ങി കുളിച്ചിട്ട് വന്ന് അടിച്ചിട്ടങ്ങു കിടക്കും ………
അയന ………… മും ……… എവിടെയാ കിടക്കുന്നതൊക്കെ ………