അശ്വിൻ …….. ഓഹ് ഞാൻ അങ്ങനെയൊന്നും ചിന്തിച്ചില്ല ………ക്ഷമിക്കണം ചേച്ചി ……… ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല …….എനിക്കൊരു ഇഷ്ടം തോന്നി ഞാനത് അവളോട് പറഞ്ഞു …….. ചിലപ്പോൾ അതുകൊണ്ടാവും മറുപടി കിട്ടാത്തത് …….. ഇങ്ങനെ ഒരു പ്രെശ്നം ഞാൻ ചിന്തിച്ചില്ല ……… സൂചിപ്പിച്ചതിന് നന്ദി ……… കൂലിപ്പണിക്കാരന് ……… ആർക്കിടെക്ട് പഠിപ്പുള്ള കൊച്ച് ചേരില്ല ……….
അമീലി ……. മനസ്സിൽ എപ്പോയും ആ ഓർമ്മ ഉണ്ടായിരിക്കുന്നത് നല്ലതാടാ ആ പോയി പണിചെയ്തോ ……… ഇനി അവളുടെ പുറകെയൊന്നും കറങ്ങി നടക്കാൻ നോക്കണ്ട ……. എന്നാ അച്ഛനോട് പറഞ്ഞു നല്ല ഇടി വാങ്ങി തരും ………..
അശ്വിൻ തൂമ്പയുമെടുത്ത് പണി ചെയ്യാൻ തുടങ്ങി ……..
അമീലി തിരിഞ്ഞു നിന്ന് അശ്വിനോട് പറഞ്ഞു ………. ഡാ ചെക്കാ ഞാൻ പറഞ്ഞന്നേ ഉള്ളു …..അവളുടെ ഇഷ്ടമൊന്നും എനിക്കറിയില്ല കേട്ടോ ……… ഞാൻ ഇങ്ങനെയൊന്നും പറഞ്ഞെന്ന് അവളോട് പറയേണ്ട …..
കുറച്ചു സമയം കഴിഞ്ഞു അയന അവിടെയെത്തി അശ്വിൻ അവിടെ പണി ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടവൾ അവന്റെ അടുത്തേക്ക് ചെന്നു ……..യെന്ത സാറെ വെള്ളമൊന്നും വേണ്ടേ …….. എന്തോ കലിപ്പിലാണെന്ന് തോന്നുന്നു………
അശ്വിൻ ……. അയ്യോ അത് അവിടെത്തെ അമീലി ചേച്ചി തന്നു …….
പിന്നെ എന്താ പേപ്പറിന് കാശൊന്നും വേണ്ടേ …….
അയന റൂമിൽ പോയി കാശ് എടുത്തുകൊണ്ടുവന്ന് അവനു നേരെ നീട്ടി ……… അശ്വിൻ അത് കൈ നീട്ടി വാങ്ങിച്ചു ……….
അശ്വിൻ …… അപ്പുറത്തെ ചേച്ചി കുറെ കാര്യങ്ങൾ പറഞ്ഞു …………
അമീലി പറഞ്ഞ കാര്യങ്ങൾ അശ്വിൻ അയനയോട് പറഞ്ഞു ………… ഇതെല്ലം അമീലി ജനലിലൂടെ കാണുന്നുണ്ടായിരുന്നു …… അയനയുടെ മുഖത്ത് ഒരു പ്രത്യക പുഞ്ചിരിയുണ്ട് …….. മിക്കവാറും ചെക്കൻ പെണ്ണിനെ അടിച്ചോണ്ടു പോകുന്ന കോളുണ്ട് ……….
.ഒരു മണിയായി …….. അയന പുറത്തേക്കിറങ്ങി ……… ഹെലോ മാഷെ കഴിക്കാനൊന്നും പോകുന്നില്ലേ ,,,,,,,,, മാണി ഒന്നായി ……..അതോ ഇന്നലെത്തെപോലെ ഷെയർ ചെയ്യാണോ ……..
അശ്വിൻ ……… അയ്യോ അതൊന്നും വേണ്ട കുട്ടി കഴിച്ചോളൂ ……….