അപ്പൊയെക്ക്കും ശ്രീദേവിയും രാജയും ഇതെല്ലം കണ്ട് അവിടേക്ക് ഓടി വന്നു ……… വന്നയുടനെ രാജ ജോബിയെ പിടിച്ചു തള്ളി ……… ജോബിയുടെ ഫ്രണ്ട്സെല്ലാം ജോബിയുടെ പിന്നിലായി അണിനിരന്നു………..
സിദ്ദു രാജയെ പിടിച്ചുമാറ്റി …….. എന്നാലൂം രാജാ ജോബിക്കിട്ടൊന്നു കൊടുത്തു …….. എന്നിട്ട് ജോബിയുടെ മുഖത്ത് നോക്കി പറഞ്ഞു …….. എന്റെ ഭാര്യയുടെ മുന്നിലിട്ട് എന്റെ മകന്റെ മുഖത്തടിച്ചത് ഞാൻ നോക്കി നിന്നാൽ എന്റെ ഭാര്യ പറയും എനിക്കും നട്ടെല്ലില്ലാന്ന് ………. നീ എന്നെകൊണ്ട് പുതുതായി ഒന്നും തുടങ്ങിക്കരുത് …….. നീ ആ ജോസെഫിന്റെ മോനല്ലേട ………. ആ രക്തമായതുകൊണ്ട നിനക്കിത്ര തിളപ്പ് …… നീ എന്റെ മുന്നിൽ നിന്ന് ജീവനോടെ പോകുന്നതും ആ ഒറ്റക്കാരണം കൊണ്ടാണ് ……….. ഇല്ലെങ്കിൽ നിന്നെ ഇവിടെ വച്ച് ഞാൻ തീർത്തേനെ ……….
അയന ഇതെല്ലം കണ്ട് ഓടി പുറത്തേക്കിറങ്ങി ……..
ജോബി രാജയെ പിടിച്ചുതള്ളി …….. കൂട്ടുകാർ ജോബിയെ പിടിച്ചുമാറ്റി ……… അയനയും കൂട്ടുകാരും അവനെയും പിടിച്ചുകൊണ്ട് ………. ഓഫീസിന് പുറത്തേക്ക് നടന്നു ……. ജോബി വീണ്ടും തിരിഞ്ഞു സിദ്ധുവിനോടായി പറഞ്ഞു ……
നിന്നെ എല്ലാവരും കൈവിടുന്നു ഒരു ദിവസം നിനക്ക് ഇനിയും വരും ……… എന്നാലും നിനക്കിവളെ തല്ലാൻ എങ്ങിനെ തോന്നിയെടാ ………. ജോബിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നത് രാജയും ശ്രീദേവിയും നോക്കി നിന്നു ……… ദൈവം നിന്നോട് പൊറുക്കില്ലെടാ സിദ്ദു …….. നീ കാണിച്ചത് ദൈവത്തിന് പൊറുക്കാൻ പറ്റാത്തതട …….. സിദ്ധു ……. നിനക്കിവിടെ പിഴച്ചെട ……… നീ തെറ്റുകാണിച്ചു
ഇതെല്ലം ശ്രീദേവിയുടെ കയ്യിലിരിപ്പാണെന്ന് രാജക്ക് അറിയാമെങ്കിലും രാജാ ഒന്നും മിണ്ടിയില്ല …….. കുറച്ചുകഴിഞ്ഞവർ കോളേജിൽ നിന്നും പോയി ….. ജോബി അയനയെയും കൂട്ടി വീട്ടിലെത്തി ……. കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു ,,,,,,,,, അപ്പോൾ തന്നെ ഗീത ജോസപ്പിന്നെ അറിയിച്ചു ……… എന്റെ മോൻ ആൺകുട്ടിയാടി ………. അവന്മാര് കലിപ്പുണ്ടാക്കാൻ ഇങ്ങു വരട്ടെ ബാക്കി ഞാൻ നോക്കിക്കൊള്ളാം ……… നിങ്ങൾ പേടിക്കയൊന്നും വേണ്ട …….. ജോസഫ് ഫോൺ കട്ട് ആക്കി …..