ശ്രീദേവി എല്ലാവരെയും നോക്കി അവർക്ക് ഒന്നും മനസ്സിലായില്ല ……
ജോസഫ് …….. ഓഹ് ….. അത് മറന്നുപോയി …….. നിങ്ങൾക്ക് അയനയെ അടക്കിയിരിക്കുന്ന സ്ഥലം കാണണ്ടേ ??? അതിനല്ലേ ഇത്രെയും ദൂരം നിങ്ങൾ വന്നത് ………. വരൂ കാണിച്ചു തരാം …… ജോസഫ് അവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ……… കട്ടിലിൽ ആരോ കിടക്കുന്നതാവർ കണ്ടു ………. ആ മുഖം പെട്ടന്നവർ തിരിച്ചറിഞ്ഞു …….. അയന …….. അവർ തിരിഞ്ഞു വാതിലിലേക്ക് നോക്കി അശ്വിൻ ……….
അവരെ കണ്ട് അയന എഴുന്നേറ്റിരുന്നു ……….. എല്ലാവരും ഒന്ന് അമ്പരന്നു ……… അയന ജീവനോടെ ????
തല കറങ്ങുന്നതുപോലെ ശ്രീദേവിക്ക് തോന്നി ……… അയന എണീറ്റ് ജോസേപ്പിന്റെ കൈ പിടിച്ച് ഹാളിലേക്ക് നടന്നു ……… ശ്രീദേവി അവളെ പിടിക്കാൻ പോയപ്പോൾ അവൾ തടഞ്ഞു ……
അയന …….. ആരോ എന്നെ ഒരു കാർ കൊണ്ടിടിച്ച് നിർത്താതെ പൊയ്ക്കളഞ്ഞു …….. അങ്ങിനെ പറ്റിയതാ …… ജോസഫ് സാറിനും അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ……. അതാ ഈ മുടന്തുന്നത് …… എന്റെ കാലിലെ നാലാമത്തെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇന്ന് രണ്ട് ആഴ്‌ചയെ ആയുള്ളൂ ……. ജോസഫ് സാർ പറഞ്ഞിരുന്നു നിങ്ങൾ എല്ലാവരും കൂടി എന്റെ കുഴിമാടം കാണാൻ വരുന്നുണ്ടെന്ന് ……….
അയനയെ ഹാളിൽ ഒരു കസേരയിൽ ജോസഫ് ഇരുത്തി ……… അയന അവരെ നോക്കി തുടർന്നു ……… എന്റെ കുഴിമാടം ???
ഗീതമ്മ …….. അവന്റെ അപ്പുപ്പനെയും അമ്മുമ്മയെയും മുത്തച്ഛനേയും ഷാനിന് ഒന്ന് പരിചയപ്പെടുത്തിക്കൊടുക്ക് മോളെ
അയന …….. അവന് ഒരു അപ്പുപ്പനെയുള്ളൂ അത് റിച്ചാർഡ് സൂകിയാണ് ഒരു മുത്തച്ഛനേയുള്ളു അത് സൂക്കി സായിപ്പാണ് ……… പിന്നെയുള്ളത് അച്ഛനും അമ്മയും രണ്ട് അമ്മുമ്മമാരും ………. പിന്നെ റിച്ചാർഡ് സൂക്കിക്ക് ഒരു മകളെ ഉള്ളു ……… അയന റിച്ചാർഡ് സൂക്കി ……… പിന്നെ നിങ്ങൾ ഇത്രെയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ ??? എന്റെയും അശ്വിൻ ചേട്ടന്റെയും മോൻ ഷാൻ റിച്ചാർഡ് സൂക്കിയുടെ ബർത്ത് ഡേ ആണ് …….. ആഹാരം കഴിച്ചിട്ടേ പോകാവൂ ………. എന്നോടിനി ഒന്നും സംസാരിക്കാൻ നിൽക്കരുത് …….. ഞാൻ നിങ്ങളോടെല്ലാം ക്ഷമിച്ചിരിക്കുന്നു ……. ഇത് കേൾക്കാനല്ലേ ഇങ്ങോട്ട് വന്നത് ……… അയന അമീലിയുടെ മുഖത്തേക്ക് നോക്കി ….. അമീലി അയനയുടെ കുഞ്ഞിനെ എടുത്ത് കയ്യിൽ വച്ചു ……….