അവൾ അയന 2 [AARKEY] [Climax]

Posted by

രാജേന്ദ്രൻ മുതലാളിക്ക് അയനയുടെ കൈകളും കാലും ജോസഫ് കാണിച്ചുകൊടുത്തു …….. ഇത് ഞാൻ കാണിച്ചത് ഇനിയും മൊതലാളി പേരക്കുട്ടിയെ അന്വഷിച്ച് നടക്കാതിരിക്കാനാണ് ………

രാജേന്ദ്രൻ മുതലാളി എന്ത് പറയണമെന്നറിയാതെ മതിലിൽ ചാരി നിന്നു ……….  കൈയെത്തും ദൂരത്ത് ഉണ്ടായിരുന്നെങ്കിലും തന്റെ രക്തത്തെ തിരിച്ചറിയാൻ കഴിയാതെ പോയതിലുള്ള ദുഃഖം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു …………

ജനിച്ചത് മുതൽ ആരിൽ നിന്നും ഒരു ദയയും ലഭിക്കാതെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുത്തി തന്റെ ശരീരം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പോകാൻ വെമ്പി നിൽക്കുന്ന ജീവന്റെ അവസാനത്തെ തുടിപ്പ് ………..

ഡോക്ടറോട് രാജേന്ദ്രൻ മുതലാളി സംസാരിച്ചു ………….. ദൈവത്തോട് പ്രാർത്ഥിക്കാൻ ഡോക്ടർ പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോയി

വിവരമറിഞ്ഞ് രാജയും ശ്രീദേവിയും സിദ്ധുവും  ഹോസ്പിറ്റലിലേക്ക് ഓടിയെത്തി …….അപ്പോഴുള്ള ദേഷ്യത്തിൽ ചെയ്തുപോയ തെറ്റിന് അവർ സ്വയം പരിതപിച്ചു ………. ഞാൻ എന്തിനു വേണ്ടി എന്റെ മോളെ ബലികൊടുത്തു ??? എന്താണ് അവൾ എനിക്ക് ചെയ്ത ദ്രോഹം ……… എല്ലാം സിദ്ധുവിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട്  ………  അവനൊരു നല്ല ഭാവി ഉണ്ടാകാൻ വേണ്ടി ………

രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി ……… എല്ലാവരും പോയി ……… എങ്ങോട്ടാണെന്ന് ആരോടും ജോസഫ് പറഞ്ഞതുമില്ല …………

അന്ന് വൈകുന്നേരം അയന ഉപയോഗിച്ച സാധനങ്ങളുമായി ജോബി രാജേന്ദ്രൻ മുതലാളിയുടെ വീട്ടിലെത്തി ……. സിദ്ദു ഒരു ബഗ്ഗുമായി പുറത്തേക്ക് നടന്നു വരുന്നത് ജോബി കണ്ടു ………

ജോബി …….  എങ്ങോട്ടാ ………

സിദ്ധു …….. അറിയില്ലാ …….

അപ്പോൾ രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും പുറത്തേക്ക് വന്നു ……….

ജോബി ……. ഇതെല്ലം ഇവിടെ ഏൽപ്പിക്കാൻ അച്ഛൻ പറഞ്ഞു ……….  അയനയുടെ സാധനങ്ങൾ ആണ് ……..

ഓടിവന്ന് നിറകണ്ണുകളോടെ ശ്രീദേവി ജോബിയുടെ കൈയ്യിൽ നിന്നും ആ സാധനങ്ങൾ വാങ്ങി മാറോടണച്ചു ……..

ജോബി തിരിഞ്ഞു നോക്കി …… സിദ്ധു ഗേറ്റ് കടന്ന് പുറത്തേക്ക് പോയ്കൊണ്ടിരിക്കുന്നു ……….

ജോബി …….. ഇത് വേണ്ടിയിരുന്നില്ല ………..

അതിന് മറുപടി പറയാതെ അവർ മൂന്ന് പേരും വീട്ടിനുള്ളിലേക്ക് കയറി കതകടച്ചു …………

Leave a Reply

Your email address will not be published. Required fields are marked *