അങ്ങനെ ജോസഫ് അയനയുടെയും അശ്വിന്റെയും പ്രേമത്തെകുറിച്ചറിയുന്നു ……….. അയനയെ ജോസഫ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു …….. അപ്പൊ തന്നെ അയന വീട്ടിലെത്തി ……..
ജോസഫ് …….. അയന എല്ലാം ആലോചിച്ചിട്ട് തന്നെയാണോ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് ………
അയന ……. സാർ …… നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് …….. ഇതിലിനി പിന്നോട്ടില്ല …….
ജോസഫ് ……. എനിക്കൊന്നും പറയാനില്ല …….നീ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് ……. എന്താ ഭാവി തീരുമാനം ……….
അയന ……. സാറൊന്ന് അച്ഛനോട് സംസാരിക്കണം ……… അത് മാത്രം മതി ………..
ജോസഫ് …….. സംസാരിക്കാം ………. ഞാൻ അശ്വിനോട്കൂടി ഒന്ന് സംസാരിക്കട്ടെ…….
………………………………………………………………..
ദിവസങ്ങൾ കടന്നുപോകുന്നതനുസരിച്ച് നമ്മുടെ സിയയുടെ വയർ ഉയർന്നു വരാൻ തുടങ്ങി ………. റിച്ചാർഡിന്റെ മുഖത്ത് സങ്കടമുള്ളതായി എല്ലാവർക്കും തോന്നി ………. ഒരു ദിവസം റിച്ചാർഡ് ഒരു കവർ ജോസെപ്പിനു കൈമാറി ………. തന്റെ സകല സ്വത്തുക്കളും അവർ താമസിക്കുന്ന വീടും വർക്ഷോപ്പും …….. അയനക്കായ് അയാൾ എഴുതിവച്ചു …….. അയാളുടെ അക്കൗണ്ടിലുള്ള ക്യാഷ് മുഴുവൻ അവളുടെ അക്കൗണ്ടിലേക്ക് മാറ്റി ……….. ഇങ്ങനെ ഇപ്പൊ ചെയ്യുന്നത് എന്തിനാണെന്ന് ജോസഫ് തിരക്കിയെങ്കിലും അതിനായാൽ മറുപടി പറഞ്ഞില്ല ……… ഞാൻ ചെയ്യുന്ന തെറ്റുകൾ എന്നോടൊപ്പം തീരട്ടെയെന്നുമാത്രം മറുപടി പറഞ്ഞു ……….
എന്നും റിച്ചാർഡ് നല്ല ഫിറ്റായി ആണ് വരുന്നത് ……… രാവിലെ എഴുന്നേറ്റ് ഒരു ഏഴു മണിയോടെ വർക്ഷോപ്പിലേക്ക് പോകും ……….. അങ്ങനെ ഒരു ദിവസം റിച്ചാർഡ് 8 മണിയായിട്ടും എഴുന്നേക്കാത്തതുകൊണ്ട് സിയാ റൂമിലേക്ക് കയറി ………. റിച്ചാർഡ് കമിഴ്ന്നു കിടക്കുകയാണ് സിയാ റിച്ചാർഡിനെ വിളിച്ചുണർത്താൻ ശ്രെമിച്ചു ………… പിന്നെ ഒരു നിലവിളി ശബ്ദമാണ് അവിടെ കേട്ടത് ……. കോളേജിൽ പോകാനിറങ്ങിയ അയനയും അടുക്കളയിൽ ജോലിചേയ്തുകൊണ്ടിരുന്ന അമീലിയും അവിടേക്ക് ഓടി വന്നു ………. റിച്ചാർഡ് ഈ ലോകത്തെ വിട്ടുപോയി ………. ക്രിത്യൻ ആചാരപ്രേകരം അന്ത്യക്രീയകൾ നടത്തി ………… ജോസഫ് റിച്ചാർഡ് നൽകിയ ഡോക്യൂമെന്റസ്‌സിന്റെ . ഫോട്ടോകോപ്പി അയനക്കും സിയാകും കൊടുത്തു ………. കല്യാണത്തിന് കൊടുത്തതല്ലാതെ ഒരു നയാ പൈസപോലും സിയയുടെ പേരിൽ ഇല്ലായിരുന്നു ………… കോടിക്കണക്കിനുള്ള സ്വത്തുക്കൾ എല്ലാം അയനക്കായിരുന്നു കൊടുത്തതെന്ന് അറിഞ്ഞപ്പോൾ സിയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും അവളത് പുറമെ കാണിച്ചില്ല ……….