അശ്വിൻ …… ഞാൻ എന്തോന്ന് അഭിനയിക്കാൻ ……. അങ്ങനെയും ഒരു കഴിവെനിക്കില്ല …….. നീ പറയുന്നത് ശരിയാ ഞാൻ ശരിക്കും പൊട്ടനും മണ്ടനുമൊക്കെയാ ……..
അയന …….. സത്യം …….
അശ്വിൻ …….. നിനക്ക് എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടോ ……. ഞാൻ ഉദേശിച്ചത് മനസ്സിലായെങ്കിൽ ……….
അയന …….. എനിക്ക് ഇപ്പൊ ചേട്ടനോളം ഇഷ്ടം വേറാരൊടും ഇല്ല സത്യം ………
അശ്വിൻ …….. വീണ്ടു കളിയാക്കൽ ……. ശരി
അയന …… സത്യമാ ……..
അശ്വിൻ …….. എന്നാ ഞാൻ നിന്നെ കെട്ടിക്കോട്ടെ ……..
അയന …….. ആദ്യം ആ വീടൊന്ന് പൂർത്തിയ്ക്ക് ……… എന്നിട്ട് നമുക്ക് ആലോചിക്കാം ……. പിന്നെ ഒന്നുമില്ല …..
അശ്വിൻ ……. രണ്ടാഴ്ചക്കകം വർക്കപണിയെല്ലാം തീരും പുറം ഇപ്പോൾ പൂശുന്നില്ല …….. അകത്തെപണിയൊക്കെ ആദ്യം തീർക്കാമെന്ന് വച്ചു …….
അവർ അശ്വിൻ പണിതുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് അയനയെയും കൊണ്ട് പോയി ….. വലിയ ആർഭാടമൊന്നും ഇല്ല രണ്ടു ബെഡ്‌റൂം ഉള്ള ഒരു ചെറിയ വീട് …….. രണ്ടും ബാത്ത് അറ്റാച്ഡ് ……. മുകളിൽ ഭാവിയിൽ രണ്ട് ബെഡ്‌റൂം കൂടി വയ്ക്കാൻ ഒരു പ്ലാൻ കൂടി അശ്വിൻ മനസ്സിൽ കണ്ടിരുന്നു …….. നല്ല മരങ്ങൾക്കിടയിൽ ഭംഗിയോടെ ആ വീട് തലയുയർത്തി നിൽക്കുന്നു …….
അയന ……. ചേട്ടൻ പെട്ടെന്ന് ഇത് പൂർത്തിയാക്കിയാൽ …… എന്നെ പെട്ടെന്ന് കെട്ടിക്കൂടെ …….
അശ്വിൻ …….. നീ കാര്യമായിട്ട് പറയുന്നതാണോ …….. അതോ പഴയപോലെ കളിയാക്കലാണോ ……….
അയന ……. സത്യം …….
അശ്വിൻ ……… സത്യം ???? ഞാനിത് വിശ്വസിച്ചോട്ടെ
അയന അശ്വിനെ അടുത്തേക്ക് നടന്ന് അവനെ കെട്ടിപ്പിടിച്ചു ……… അശ്വിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല …..
അയന ……. ഇപ്പൊ വിശ്വാസം ആയ …….
അശ്വിൻ കുറച്ചുകൂടി അവന്റെ ദേഹത്തേക്ക് അവളെ അമർത്തി അവളോട് പറഞ്ഞു ……… ആയി …….
അയന അവനെ തള്ളിമാറ്റിയിട്ട് പറഞ്ഞു …….. പെട്ടെന്ന് ഇതെല്ലം ശരിയാക്കിയിട്ട് മതി കെട്ടിപിടുത്തമൊക്കെ ….. അശ്വിന് ഇപ്പൊ നടന്നത് സത്യമാണോ അതോ സ്വപ്നമാണോ എന്ന് മനസ്സിലാക്കാൻ പറ്റിയില്ല ……… ഞാൻ കുഞ്ഞുനാളിലെ കൊണ്ടുനടന്ന ഒരു മോഹമാണ് …… ഇപ്പൊ നിമിഷങ്ങൾക്ക് മുൻപേ നടന്നത് ……… അവൻ അവളെ അവന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു …….. അയന അവന്റെ മാറിൽ തലചാഴ്ച്ചുകൊണ്ടു പറഞ്ഞു നമുക്കെ നമ്മളെ മനസ്സിലാക്കാൻ പറ്റു ………. വേറെ ആർക്കും അതിന് കഴിയില്ല ……… ചേട്ടന് എന്നെ എന്തിഷ്ടമാണോ അതിന്റെ ആയിരംമടങ്ങു ഞാൻ ചേട്ടനെ സ്നേഹിക്കുന്നുണ്ട് …….