അയന കരഞ്ഞുകൊണ്ട് …….. വീട്ടിലേക്ക് നടന്നു ………
അയനയുടെ മുഖമൊക്കെ ഒരുമാതിരി ഇരിക്കുന്നത് കണ്ട അശ്വിൻ അവളോട് കാര്യങ്ങൾ തിരക്കി …….. അവൾ നടന്ന സംഭവമെല്ലാം അവനോട് പറഞ്ഞു ……. ജോസേപ്പിനോട് ഇതൊന്നും പറയരുതെന്നവൾ അശ്വിനോട് പ്രേത്യേകം പറഞ്ഞു …….. അശ്വിന് ഇതൊക്കെ കേട്ടപ്പോൾ നല്ല വിഷമം തോന്നി ……… അവൻ ആദ്യമായി അയനയുടെ ദേഹത്ത് തൊട്ടു ….. അവളുടെ തോളിൽ തട്ടി അവളെ ആശ്വസിപ്പിച്ചു ……
അയന ……. മനസ്സിലുള്ളത് തുറന്ന് പറയാൻ എനിക്കിപ്പോ അശ്വിൻ ചേട്ടനെങ്കിലും ഉണ്ടല്ലോ ….. അത് ഒരു ആശ്വാസമാണ് …….. ഇപ്പൊ എനിക്ക് ആരൊക്കെയോ ഉള്ളതുപോലെ തോന്നുന്നു …….
അശ്വിൻ ……… എന്തുണ്ടെങ്കിലും എന്നോട് തുറന്ന് പറയാൻ മടിക്കരുത് ……. മനസ്സിലെങ്കിലും ഒരു ആശ്വാസം കിട്ടും ………
അയന …… ചേട്ടൻ ഇനി എപ്പോഴാ കെട്ടുന്നത് ……. അവരൊക്കെ കെട്ടുന്നത് കണ്ടപ്പോൾ ഒന്ന് കെട്ടാനൊക്കെ തോന്നുന്നില്ലേ
അശ്വിൻ ……… തുടങ്ങി …. മിണ്ടാതിരിക്ക് ……… എനിക്ക് ദേഷ്യം വന്നിരിക്കുകയാ ……..
അയന ……. ഹാലോ …… ഇങ്ങോട്ട് നോക്കിയേ ……. ചേട്ടനെ ആരോ കാത്തിരിക്കുന്നുണ്ട് ………
അശ്വിൻ ,……. അത് നീ ആയിരുന്നെങ്കിൽ ……. ഞാൻ ഹാപ്പി ആയേനെ ……
അയന ……… ഞാനാണെന്ന് വച്ചോ …… എന്നാ എപ്പോ കെട്ടുമെന്ന് പറ ………
അശ്വിൻ ….. നിന്റെ സമ്മതം കിട്ടിയാൽ അപ്പൊ ……….
അയന …… വേറെ ആരോടും ചോദിക്കണ്ടേ ??? ………
അശ്വിൻ ……. ആരോട് ചോദിക്കാൻ …….. നമ്മളോടാർക്കും വലിയ ഇഷ്ടമൊന്നുമില്ല ……. പിന്നെ നിനക്ക് ഇത്തിരി പഠിപ്പൊക്കെ ഉള്ളതുകൊണ്ട് കൂടെ നിർത്തിയിരിക്കുന്നു …… അത്രയേ ഉള്ളു …….. അല്ലാതെ വേറൊന്നും പ്രേതീക്ഷിക്കണ്ട ……..
അയന ……. എനിക്കിനി ആരും വേണ്ട ……. എന്നോടൊപ്പം ചേട്ടൻ കാണുമല്ലോ …… എന്റെ വിഷമങ്ങൾ കേൾക്കാൻ ……..
അശ്വിൻ …… നിന്റെ വിഷമം കേൾക്കാൻ മാത്രം ഞാൻ ……….
അയന …….. ചേട്ടൻ പൊട്ടനാണോ …….. അതെ മനസ്സിലാകത്തെ പോലെ അഭിനയിക്കുന്നതാണോ ????