സിയാ …….. യെന്ത നിന്റെ പ്ലാൻ ………
അയന ………. ഒന്നും ഞാൻ തീരുമാനിച്ചില്ല ….. പിന്നെ അമ്മയായിരുന്നു എന്റെ റോൾ മോഡൽ ……. ആ ‘അമ്മ എനിക്ക് വേണ്ടി ഇത്തിരി ആലോചിച്ച് എനിക്കൊരു ഉത്തരം തരണം …..
സിയാ ……. മോളെ ‘അമ്മ ഒരിക്കൽ ചതിക്കപ്പെട്ടവളാണ്……. അതിനു കിട്ടിയ പ്രതിഫലമാണ് എന്റെ പിന്നീടുള്ള ജീവിതം ഇങ്ങനെ ആയിപ്പോയത് ……….. നീ ചിന്തിക്കുന്നത് ഒരു നല്ല വഴിയാണ് ….. ഇനിയും നീ ചതിക്കപ്പെടരുത് ……….
അയന …….. ഒരിക്കലും ചതിക്കപ്പെടില്ല ………. എന്നോട് പ്രേമമല്ല അശ്വിൻ ചേട്ടന് ……… കുഞ്ഞു നാളുമുതലുള്ള സ്നേഹമാണ് …….. ഞാനിനി ഒന്നുമായില്ലെങ്കിലും അധ്വാനിച്ചു ജീവിക്കാനുള്ള ഒരു മനസ്സ് അശ്വിൻ ചേട്ടനുണ്ട് ….
സിയാ ……. എനിക്ക് നീ ആരെ കെട്ടിയാലും കുഴപ്പമൊന്നുമില്ല ……… ആലോചിച്ച് ചെയ്യ് …… അവസാനം ദുഖിക്കേണ്ടി വരരുത് ………..
സിയാ അവരുടെ റൂമിലേക്ക് കയറിപ്പോയി …….
കുറച്ചുനേരം വായിച്ചിരുന്നതിനുശേഷം ആഹാരവും കഴിഞ്ഞു അയന കുറച്ചുനേരത്തത്തെ കിടന്നുറങ്ങി ………. പിറ്റേന്ന് രാവിലെ ……. അശ്വിൻ വന്നു ……… അയനയെ വണ്ടിയിൽ കയറ്റി
അയന ……… എന്താ സാറെ കുളിയും നനയുമെല്ലാം കഴിഞ്ഞോ ……..
അശ്വിൻ ……. എനിക്കിന്ന് പണിയില്ല ……… രാജാ സാറിനെ ഒന്നുപോയി കാണണം
അയന ……. എന്തിനാ …………
അശ്വിൻ ……… ഒരു കാര്യം പറയാൻ മറന്നുപോയി …… രാജാ സാർ പറഞ്ഞു നിന്നെ ഞാൻ കെട്ടുകയാണെങ്കിൽ ഫ്രീ ആയി എന്റെ വീടിന്റെ പണിയെല്ലാം ചെയ്തുതരാമെന്നു പറഞ്ഞു …….. കാരണം നീ എന്നെക്കെട്ടി അയാൾക്ക് നശിച്ചു കാണണം …..അല്ലെങ്കിൽ നിന്റെത്രെ പഠിത്തം ഉള്ളവരെ നീ കെട്ടരുത് …….. എന്തായാലും നിന്റെ നാശമാ അയാൾ ചോദിക്കുന്നത് …….
അയന …… അപ്പൊ ചേട്ടൻ എന്തുപറഞ്ഞു ……..
അശ്വിൻ ……… എനിക്ക് ആഗ്രഹമുണ്ട് സാറെ അവൾ സമ്മതിക്കേണ്ടേ എന്ന് ഞാൻ ചോദിച്ചു …………
അയന ……… ചേട്ടൻ എന്നെ കെട്ടിയാൽ നമ്മൾ നശിച്ചുപോകുമെന്ന് ചേട്ടൻ വിചാരിക്കുന്നുണ്ടോ ……….