അയന ……….. ‘അമ്മ വിചാരിക്കുന്നപോലെ അല്ല ……. അമ്മയെ അവർക്ക് വലിയ ഇഷ്ടമാ ……… ഇവിടെത്തെ സാഹചര്യം അവർക്കും അറിയാവുന്നതല്ലേ ……. അതുകൊണ്ട് അമ്മക്ക് ആ ഒരു ടെൻഷനെ വേണ്ടാ ……. ‘അമ്മ അവരോട് ഒരു സഹായം ചോദിച്ചുനോക്കിയേ ……. അവരത് ചെയ്തുതരും ……. അവർ ജീവിച്ചു തുടങ്ങിയത്തുതന്നെ ജോഷിച്ചേട്ടനെ കിട്ടിയതിനു ശേഷമാ ……… അമ്മക്ക് ഒരു കാര്യമറിയുമോ …… ആ വീട്ടിലെ എല്ലാവർക്കും നല്ല മനസ്സാ ………..അങ്ങനെ അല്ലെങ്കിൽ അമീലി ചേച്ചി ഇന്നും ഇവിടെക്കിടന്ന് നരകിച്ചേനെ …….
സിയാ ചിരിച്ചുകൊണ്ട് റൂമിൽ നിന്നും പുറത്തേക്കിറങ്ങി …………
അയന …….. അമ്മേ ……..
സിയാ തിരിഞ്ഞു നോക്കി ……… എന്താ ……
അയന …….. ഒന്നുമില്ലമ്മേ ………
സിയാ തിരു റൂമിൽ വന്നു അവളുടെ അടുത്തിരുന്നു ………. നിന്റെ മനസ്സിൽ എന്തോ ഉണ്ട് ….. ഞാനിനി അത് കേട്ടിട്ടേ പോകുന്നുള്ളൂ ………. പറഞ്ഞോ ……….
അയന …… ഒന്നുമില്ലമ്മേ …….
സിയാ ………. പറയെടി ……….
അയന ……… അമ്മേ …….. ഞാൻ പറയുമ്പോൾ ദേഷ്യപ്പെടരുത് …….. നന്നയി ആലോചിച്ചിട്ടേ ഉത്തരം തരാവു ….. അമ്മക്കിഷ്ടമല്ലെങ്കിൽ എന്താണ് അതിനു കരണമെന്നുകൂടി പറയണം ……..
സിയാ ……. നീ പറയ് ………
അയന ……… അമ്മേ എനിക്ക് അശ്വിൻ ചേട്ടനെ ഇഷ്ടമാണ് ……… ആ അനാഥന് ആരുമില്ല …… രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാൻ കഴിയും ……. കൂലിപ്പണിക്കാരനാണെന്നുള്ള കുറവ് എനിക്ക് പ്രേശ്നമല്ല …… ‘അമ്മ എന്ത് പറയുന്നു ……..
സിയാ …….. ആദ്യം നിന്റെ കവലക്കുറ്റി ഞാൻ പൊളിക്കും …….. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല ……. വിവരം കൂടി വേണം ……… ഇത്രയൊക്കെ പഠിച്ചിട്ട് ……… ഒരു കൂതറ ചെറുക്കനെ കെട്ടാൻ നടക്കുന്നു ……… നിനക്ക് ബുദ്ധിയില്ലേ ???? ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ തോന്നും ……… വേണ്ട മോളെ ……….
അയന ……. അമ്മക്കെന്താ പഠിപ്പില്ലേ ……. ജീവിതത്തിൽ കൃഷ്ണാച്ചേട്ടൻ വരുന്നതിന് മുൻപ് ‘അമ്മ ഹാപ്പിയായിരുന്നോ ……..?????? അമ്മയെക്കുറിച്ചോർത്ത് എനിക്ക് തന്നെ വിഷമം തോന്നിയിട്ടുണ്ട് ……… അമ്മയുടെ വിഷമങ്ങൾ ഞാൻ മാത്രമേ കാണുന്നുള്ളൂ , എനിക്ക് മാത്രമേ അറിയാവുള്ളൂ , എനിക്ക് മാത്രമേ മനസിലാക്കാൻ പറ്റാത്തൊള്ളൂ …… അല്ലെന്ന് ‘അമ്മ പറയ് ……..കൂലിപ്പണിക്കാരനാണെന്നുവച്ച് അയാളും മിടുക്കനായ ആൺകുട്ടിയാണ് ………. എനിക്ക് ഇനിയുള്ള ജീവിതം ഒരു രീതിയിലും നരകിക്കാൻ വയ്യ …… അതാ അമ്മേ …….. എന്നെക്കൂടി മനസ്സിലാക്കണം …….. ‘അമ്മ ഒന്ന് ചിന്തിച്ചിട്ട് പറയ് …….. അപ്പൊ അമ്മക്ക് മനസിലാകും …….. അമ്മയുടെ ഇപ്പോഴുള്ള അവസ്ഥക്ക് അമ്മയാണോ കാരണക്കാരി ……. വീട്ടുകാർ പറഞ്ഞു ‘അമ്മ കെട്ടി ……. കുറെ കാശ് മോഹിച്ച് ഞാൻ ഒരിക്കലും ജീവിക്കില്ലമ്മേ …….. എനിക്ക് ഉറപ്പുണ്ട് അശ്വിൻ ചേട്ടനൊപ്പം കൂടിയാൽ എന്റെ ജീവിതം നല്ലരീതിൽ പോകുമെന്ന് ……. അതിന് ദൈവം കൂടി അനുഗ്രഹിച്ചാൽ മതി ,,,,,