അമീലിയും അതിനെ സപ്പോർട്ട് ചെയ്തു ……. അവൻ കൊണ്ടാക്കിക്കോളും അതിനെന്താ …… എന്താടാ ചെക്കാ നിനക്ക് കൊണ്ടാക്കിക്കൂടെ ………
അശ്വിൻ ……. ഞാൻ കൊണ്ടാകാം ……. എന്റെ കൂടെ വരുന്നതിന് കുഴപ്പമൊന്നും ഇല്ലെങ്കിൽ ………
സിയാ …….. ഡി നിനക്ക് പോകാൻ പ്രേശ്നമോന്നും ഇല്ലല്ലോ ……..
അയന …….എന്ത് പ്രെശ്നം …….. എന്നോട് പെട്രോളിനൊന്നും കാശൊന്നും ചോദിക്കരുത് ……….
ഗീതാമ്മ ……… അതിനു സാരമില്ല ……അവനു ദിവസവും പെട്രോൾ അടിക്കാൻ 50 രൂപ ഞാൻ കൊടുക്കാം ……..
അമീലി ……..100 ആയിട്ട് കൊടമ്മ …….അവർക്ക് ചായയൊക്കെ കുടിക്കണ്ടേ ………
ഗീതാമ്മ ………..ചായയൊക്കെ ഇവിട വന്നിട്ട് കുടിച്ചാൽ മതി …….
ഗീതാമ്മ ………. ഡി നിനക്ക് അവന്റെ കൂടെ ബൈക്കിലിരുന്ന് പോകാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇപ്പൊ പറയണം ………
അയന …….. എനിക്കൊരു പ്രേശ്നവും ഇല്ല …….. പിന്നെ ബസ്സ് കാത്തു നിന്ന് അവരുടെ വായിൽ പോയി ചാടിക്കൊടുക്കണ്ടല്ലോ ……… ഹെൽമെറ്റും വച്ച് ബൈക്കിൽ ഇരുന്നാൽ മതിയല്ലോ ………. ആരും പെട്ടെന്ന് കണ്ടുപിടിക്കില്ലാ ……..
ജോബി ……… ഞാൻ പറഞ്ഞില്ലേ അപ്പാ …… അവളുടെ മനസ്സിൽ പേടിയുണ്ട് ……. അതുകൊണ്ടാ ഞാൻ പറഞ്ഞത് ….. അവന്റെ കൂടെ വിടാൻ ……. അതാണ് സേഫ് …….. ആ രാജാ ഒരു സൈക്കോയ ………. ഇപ്പോഴുള്ള മോനും …….
സിയാ കുറച്ചുനേരം കൂടിയിരുന്നിട്ട് യാത്ര പറഞ്ഞു ………. കൂടെ അയനയും അവരോടൊപ്പം വീട്ടിലേക്ക് പോയി …
പിറ്റേദിവസം രാവിലെ 5.45 നു അശ്വിൻ റെഡിയായി വന്നു ……. അവനോടൊപ്പം അവൾ ബൈക്കിൽ ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങി ………. ഗീതാമ്മ ഉച്ചക്ക് കഴിക്കാനുള്ള ചോറൊക്കെ ഒരു ബാഗിൽ വച്ച് അവൾക്ക് നൽകി ……… എന്നിട്ട് അശ്വിനോട് പറഞ്ഞു ……… ഡാ അവിടൊന്നും കറങ്ങിനടക്കാതെ ജോലിക്ക് പോകാൻ നോക്കണം …… നിനക്കിന്ന് പണിയൊന്നും ഇല്ലേ ??????
അശ്വിൻ …….. ഉണ്ട് …….. ഇതിനെ കൊണ്ടാക്കിയിട്ട് അതുവഴി ഞാനങ്ങുപോകും
ഒരു പ്ലാസ്റ്റിക് കവർ ഗീതാമ്മ അവനു നേരെ നീട്ടി ……… ഉച്ചക്കുള്ള ചോറ് ആണ് ……. രാവിലെ പുറത്തുനിന്ന് വല്ലതും കഴിച്ചോ ………