ജോബി …….. എല്ലാവരും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??????
അയന …….. ആരാ ഈ എല്ലാവരും ………..
ജോബി സംസാരം നിർത്തി ……… കാരണം അവനും ഇവളെ ചീത്തവിളിക്കയും വീടിനടുത്തേക്ക് ചെല്ലുമ്പോൾ കല്ലെടുത്ത് അവൾക്ക് നേരെ എറിയുകയുമൊക്കെ ചെയ്തിട്ടുണ്ട് ……….
ജോബി …….. നീ അശ്വിനെ ഒന്ന് വിളിച്ചേ ……….
അയന അശ്വിനെ വിളിച്ചു ……….. ഡാ അശ്വിനെ നീ എന്നെ ആ വീൽ ചെയറിലേക്ക് ഒന്ന് ഇരുത്തിയെ ……… എന്നിട്ടെന്നെ പുറത്തേക്ക് ഒന്ന് കൊണ്ടുപോട …….. അശ്വിൻ ജോബിയെ വീൽചെയറിൽ ഇരുത്തി ഹാളിലേക്ക് കൊണ്ടുവന്നു ……… അപ്പോയെക്കും ജോഷിയും ജോസേപ്പും ഹാളിലേക്ക് വന്നു ……..ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സിയാ കുറച്ചു ആപ്പിളും ഓറഞ്ചും കൊണ്ടുവന്ന് അയനയുടെ കയ്യിൽ കൊടുത്തു ……
സിയാ …… കുറച്ചുദിവസമായി ഇങ്ങോട്ട് ഇറങ്ങണമെന്ന് വിചാരിക്കുന്നു ……. ഇപ്പോഴാ സമയം കിട്ടിയത് …….
അമീലി …….. ചായ എടുക്കട്ടേ ………
സിയാ …….. ആയിക്കോട്ടെ ………
സിയാ അയനയെ IAS കോച്ചിങ്ങിനു ചേർത്തകാര്യം ജോഷി യോട് പറഞ്ഞു ………
ജോഷി ………. അപ്പൊ നമ്മുടെ വീട്ടിലും ഒരു കളക്ടറോ DGP യോ കാണുമല്ലേ
ജോബി …….. ഉറപ്പായും കാണും ……… ഞാൻ അശ്വിന് ഒരു പണി കൊടുക്കാൻ പോകുവാന് ഇനി അയനയുടെ സെക്യൂരിറ്റി അവനെ ഏൽപ്പിക്കാൻ തീരുമാനിച്ചു ……… ഇത് കേട്ടുകൊണ്ട് അമീലിയും അവിടെയെത്തി /……… ഡെയ്‌ലി അക്കാദമിയിൽ കൊണ്ടാകണം ……. ഓഫീസിന്റെ അടുത്തല്ലേ ……. ഓഫീസിൽ ക്ലാസ് കഴിഞ്ഞിട്ട് ഒരു ഓട്ടോ പിടിച്ചുപോകാമല്ലോ …….. വൈകുന്നേരം അവളെ തിരിച്ച് വീട്ടിലുമാക്കണം ………
അമീലി …….. അത് നന്നായെടാ …….. പിന്നിനി ഒന്നും പേടിക്കണ്ടല്ലോ
ജോസഫ് ……… അതിന് കാറില്ലല്ലോ ………
ജോബി ……….പിന്നെ ഇവളെ കാറിൽ കൊണ്ടുപോകാൻ ഇവള് പിന്നെ മന്ത്രി അല്ലെ ……. ബൈക്കിൽ പോയാൽ മതി ……..
ജോസഫ് ……. അതൊന്നും വേണ്ട …….. അവള് സാധാരണ പോകുംപോലെ പോകട്ടെ
ജോബി …….. വേണ്ട അച്ഛാ ……. ആ രാജാ വല്ല പണിയും ഇവൾക്ക് കൊടുക്കുമോന്നാ എനിക്ക് പേടി …… തല്ക്കാലം അവൻ കൊണ്ടാക്കട്ടെ ………