അശ്വിൻ …….. ഇല്ല ………. എനിക്ക് നല്ല വിശ്വാസം ഉണ്ട് …….. കൊച്ച് സ്കൂളിൽ പഠിക്കുമ്പോഴേ എനിക്ക് ഇഷ്ടമാ …… എപ്പോയോ അങ്ങ് മനസ്സിൽ കേറി …… എപ്പോഴാണെന്നൊന്നും എനിക്കറിയില്ല ……. വളർന്നുവരുമ്പോൾ തനിക്ക് ആരുമില്ലാത്തത് കൊണ്ട് കല്യാണം കഴിക്കാൻ പറ്റുമെന്ന് തോന്നി …….. ഞാൻ കെട്ടാൻ പോകുന്നത് തന്നെയാണെന്ന് എന്റെ മനസ്സങ്ങുറപ്പിച്ചു ……. അതാ ഇത്രയും ഒരു ഫീൽ ………
അയന …….അയ്യോ …….. അപ്പൊ എന്നെ കിട്ടിയില്ലെങ്കിൽ വേറെ കെട്ടില്ലേ ?????/
അശ്വിൻ …… അത് അപ്പോഴത്തെ കാര്യമല്ലേ …….. നോക്കാം ……..
അവർ നടന്ന് അമീലിയുടെ അടുത്തെത്തി ………രണ്ടാളും തട്ടിയും മുട്ടിയും എങ്ങോട്ടാ ……….. ഡാ അശ്വിനെ നിന്നെ അച്ഛൻ മുകളിലേക്ക് ചെല്ലാൻ പറഞ്ഞു
അശ്വിൻ മുകളിലേക്ക് നടന്നു …….. ജോസഫ് അവിടെ മേശപ്പുറത്ത്തിരുന്ന് എന്തോ എഴുതുകയാണ്
അശ്വിൻ …… സാർ …… വിളിച്ചായിരുന്നോ ……….
ജോസഫ് ……. എനിക്കൊന്നു പുറത്തുപോകണം വണ്ടിയൊന്ന് കഴുകി ഇട്ടേക്ക് ……..
അയന ജോബിയുടെ അടുത്തേക്ക് പോയി ……..അവനുമായി സംസാരിച്ചിരുന്നു ………
ജോബി……… അമീലി ചേച്ചി പറഞ്ഞത് സത്യമാണോ ……. നിനക്ക് അശ്വിനെ ഇഷ്ടമാണോ ……….
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് ……..അയന അതെന്ന് മൂളി ……..
ജോബി ……… യെന്ത അവനെ ഇഷ്ടപ്പെടാൻ കാരണം ………… സിദ്ധുവും അനാഥൻ ആയിരുന്നു …………
അയന ……. എനിക്ക് നിങ്ങൾ രണ്ടുപേരെയും ഇഷ്ടമായിരുന്നു ……… സിധുച്ചേട്ടനെ ആരും അന്വേഷിക്കാൻ ഇല്ലാത്തതുകൊണ്ടാ എല്ലാവരുടെയും തെറി കേട്ടിട്ടും ഞാൻ തിരക്കി നടന്നത് …….. ഞാൻ വിചാരിച്ചു വല്ല അപകടവും പറ്റി എവിടെയെങ്കിലും ആയിപ്പോയിന്ന് കരുതി ……… ഞങ്ങൾക്ക് ഞങ്ങളെ പറ്റു ……. ആരും ഇല്ലെന്നുള്ള ഒരു തോന്നൽ എനിക്ക് എപ്പോഴുമുണ്ടായിരുന്നു …….. ഇപ്പോഴല്ലേ ഇവിടെ ഞാൻ വന്നുതുടങ്ങിയത് …… അതിനുമുൻപോക്കെ ഞാൻ എത്ര വിഷമിച്ചാണെന്നോ സമയം തള്ളിക്കൊണ്ട് പോയത് …….. അതൊന്നും ചേട്ടന് ചിന്തിക്കാൻ തന്നെ പറ്റില്ല ………. എവിടെയും എന്നെ എല്ലാരും അകറ്റിനിർത്തി …….. എന്റെ സങ്കടം കേൾക്കാൻ …..എന്റെ മനസ്സറിയാൻ ആരുമില്ലാതെപോയി ……… എനിക്ക് ഉറപ്പുണ്ട് അശ്വിൻ ചേട്ടൻ എന്നെ പൊന്നുപോലെ നോക്കുമെന്ന്