അയന ….. ഒന്നുകിൽ സാറിന് വേണ്ടപ്പെട്ടവർ വല്ലതുമാകും ……. അതായിരിക്കും …….. സിദ്ധുവിനെ കുത്തിയ എന്തോ ഒന്ന് സാറിന് കിട്ടിയിട്ടുണ്ട് ……… സാറിന്റെ റൂമിൽ അത് വച്ചിട്ടുണ്ട് ………. ഗീതാമ്മക്കും അമീലി ചേച്ചിക്കും അതിനെക്കുറിച്ചെല്ലാം അറിയാം
അശ്വിൻ ………. ആരാണെന്ന് അറിയാമോ ?
അയന ……. അതെനിക്ക് അറിയില്ല ……..
അശ്വിൻ ……… നിനക്കരെയെങ്കിലും സംശയമുണ്ടോ ???
അയന …….. ഞാൻ ആരെ സംശയിക്കാനാ ……… എനിക്ക് ഒരു കാര്യം ഉറപ്പുണ്ട് ജോബിച്ചേട്ടന് അപകടം പറ്റിയതൊന്നുമല്ല ……. അത് സിദ്ധുവിന്റെ പണിയാ ……… ജോബിച്ചേട്ടൻ അത് ആരോടും പറയുന്നില്ലന്നേയുള്ളു …….. ജോബിച്ചേട്ടൻ അസുഖമെല്ലാം മാറിയിട്ട് സിദ്ധുവിനിട്ട് നല്ലതു കൊടുക്കും ……… അതെനിക്ക് ഉറപ്പാ ……..
അശ്വിൻ …….. അവനിപ്പോൾ ഇൻജെക്ഷൻ ഒക്കെ തുടങ്ങി ……….. നമ്മുടെ സിദ്ധു …….. കയ്യിൽ ആവശ്യമ്പോലെ കാശുണ്ടല്ലോ ????
അയന …….. ഇഞ്ചക്ഷനോ ……. അതെന്താ ?????
അശ്വിൻ ……. കൊച്ചെ മയക്ക് മരുന്ന് ,,,,,,,,,,
അയന ……..അയ്യോ ……. ഇവാൻ ഇത് എന്തിന്റെ പുറപ്പാടാ ………. പെട്ടെന്ന് കുറച്ചു കാശൊക്കെ കിട്ടിയതിന്റെ കൊഴുപ്പാ ………. ആ സ്ത്രീ ഒരു പന്നായ ……. എനിക്ക് നാളെ രാവിലെ ആറരക്ക് ക്‌ളാസിൽ പോകണം …… അതുകഴിഞ്ഞു ഓഫീസിലും ………
അശ്വിൻ ……… ഇപ്പൊ ഇത്തിരി കഷ്ടപെട്ടാൽ ഭാവി സെറ്റ് ആകില്ലേ …….. തന്നെ നല്ല ഡോക്ടറോ ഇഞ്ചിനീയറോ കൊത്തികൊണ്ടു പോകില്ലേ ……….
അയന ………. അപ്പൊ നമ്മുടെ പ്രേമമോ അശ്വിൻ ചേട്ടാ ……..
അശ്വിൻ ……… ഒന്ന് പോ കൊച്ചെ …… കളിയാക്കിയതൊക്കെ മതി …..
അയന …….. അപ്പൊ ചേട്ടൻ എന്നെ കെട്ടിയില്ലെങ്കിൽ വേറെ ആരെയും കേട്ടില്ലെന്ന് പറഞ്ഞതോ ……..
അശ്വിൻ …… അതിന് മാറ്റമൊന്നും ഇല്ല ………. അച്ഛന്റെയും അമ്മയുടെയും കൂടി വളർന്ന ഒരു കുട്ടിക്ക് ചിലപ്പോൾ എന്നെ മനസ്സിലാക്കൻ കഴിഞ്ഞില്ലെങ്കിലൊന്നുള്ള ഒരു പേടി ………. അതെനിക്ക് നന്നായിട്ടുണ്ട് …….
അയന …….. അപ്പൊ ഞാനാണെങ്കിൽ ആ പേടി ഇല്ലേ ?????