അവൾ അയന 2 [AARKEY] [Climax]

Posted by

ഇതിൽ രണ്ടു കാരണങ്ങൾ ഉണ്ട് ……….ഒന്ന് അവനൊരു അച്ഛനെയും അമ്മയെയും കിട്ടും …….. ജീവിതത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല ……… അന്ന് അവർ പറഞ്ഞതുപോലെ അവനും ജീവിതത്തിൽ വിളിക്കാത്ത രണ്ടു വാക്കുകൾ ഉണ്ട് അച്ഛാന്നും അമ്മയെന്നും ……… ഇനിയുള്ള ജീവിതത്തിൽ അവർ കൂടെ കാണും  രണ്ട് …… അയനക്ക് ഞാൻ അല്ലെങ്കിലും നല്ലൊരു പയ്യനെ കിട്ടും ….

ഓഫർ കിട്ടിയത് ലോട്ടറിയാണ് ……… ഇത്രയും വലിയ വീട്ടിൽ താമസസ്സിക്കാൻ പറ്റുക എന്ന്  പറഞ്ഞാൽ തന്നെ ഭാഗ്യമാണ് ………  ജീവിതത്തിൽ അയനയെ വേണമെങ്കിൽ സഹായിക്കുകയും ചെയ്യാം ……….  പിന്നെ ഞാൻ അവളെ എങ്ങിനെ വഞ്ചിച്ചെന്ന് അവൾ ചിന്തിക്കും ……… ഞാൻ അവളുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല ….. പിന്നെ ഈ പ്രേമം ഞാനായിട്ട് തുടങ്ങി വച്ചു അത്രതന്നെ ……… അവളെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടും …….. അങ്ങിനെ സിദ്ധു ആ ഓഫർ സ്വീകരിച്ചു …………  ഇതെല്ലാം നടക്കുന്നത് അയനയുമായി യാത്ര പറഞ്ഞു ബസിൽ കയറി ഇടക്ക് ആഹാരം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ……. അപ്പൊ തന്നെ മൊബൈൽ എടുത്ത് സിം കാർഡ് ഊരിമാറ്റി …….. അയനയെക്കാളും എനിക്കിപ്പോ വേണ്ടത് ഒരു സേഫ് സോൺ ആണ് ……….. പ്രേമവും മണ്ണക്കട്ടയും കെട്ടിപിടിച്ചോണ്ടിരുന്നാൽ …… ജീവിതത്തിൽ ഒരിക്കലും രക്ഷപെടാൻ പറ്റില്ല …… എനിക്ക് രക്ഷപ്പെടണം …….. അയന ഇനി എന്ത് പറഞ്ഞാലും ചിന്തിച്ചാലും പ്രാകിയാലും സാരമില്ല ……….

വീട്ടിൽ  അവനെക്കാത്ത് രാജയും ശ്രീദേവിയും നിൽപ്പുണ്ടായിരുന്നു ……. കൂടെയുണ്ടായിരുന്നവർക്കെല്ലാം അവർ സിദ്ധുവിനെ പരിചയപ്പെടുത്തി …………  ഇവിടെത്തെ  കമ്പനി സിഇഒ ആയിട്ടായിരുന്നു സിദ്ധു ജോയിന്റ് ചെയ്തത് ………. രാജയുടെയും ശ്രീദേവിയുടെയും മകൻ കൂടി ആകുമ്പോൾ അറിയാമല്ലോ അവന്റെ ഒരു വെയിറ്റ് ………..

അങ്ങനെ അവസാന വർഷ പരീക്ഷയും കഴിഞ്ഞു അയന റിസൾട്ടിനായി വെയിറ്റ് ചെയ്യുന്ന സമയം ……… ജോബി പെട്ടെന്ന് അയനയുടെ അടുത്തേക്ക് ഓടിവന്നു …….. അവന്റെ കൂട്ടുകാർ പറഞ്ഞറിഞ്ഞ സിദ്ദുവിന്റെ കാര്യങ്ങൾ അവൾ അയനയോടു പറഞ്ഞു അതെല്ലാം കേട്ടിട്ടും അവൾ ഞെട്ടുന്നതായി ജോബിക്ക് തോന്നിയില്ല … അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു …….. നന്നയി വരട്ടെ …….. അപ്പോയെക്കും ചായ എടുത്തു വച്ച് അമീലി അവളെ വിളിക്കുന്നുണ്ടായിരുന്നു ………. ചായ കുടിക്കുവാനായി അവൾ അമീലിയുടെ അടുത്തേക്ക് നടന്നു ……. അപ്പോഴും ജോബി സിദ്ധുവിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു …….. അവനിപ്പോൾ ഇവിടെ വന്നിട്ടുണ്ടെന്ന് ……. നിനക്കവനെ കാണണോ?…….

Leave a Reply

Your email address will not be published. Required fields are marked *