അയന …….. അശ്വിൻ ജോബിയുടെ തോളിൽ താങ്ങിയെടുത്തപ്പോൾ വലത്തെ കൈ ജോബിക്ക് വേദനിച്ചു …… അത് എന്തുകൊണ്ടാണെന്ന് നോക്കിയതാണ് ……..
ജെസെഫ് …..അവനു ശരീരത്തിൽ ഒടിയൻ ഒരു സ്ഥലവും ബാക്കിയില്ല ……… ശരിയായി വരാൻ കുറച്ചുനാൾ എടുക്കുമെന്ന് ഡോക്ടർ പറഞ്ഞു …….. നീ ഞങ്ങളുടെ കൂടെകാണുമെന്നറിയാം ഒരു ആവശ്യം വന്നാൽ അശ്വിൻ എത്തുമല്ലോ അല്ലെ ?????
അയന ……. വരും ……..
ജോസഫ് ……. അവനു യെന്തൊന്നുവച്ചാൽ കൊടുക്കാം രാത്രി ഇവിടെ വന്ന് കിടക്കാൻ പറ്റുമോന്ന് ചോദിക്ക് …….
അതും പറഞ്ഞു ജോസഫ് അകത്തേക്ക് പോയി ……….
പിറ്റേന്ന് രാവിലെ അശ്വിൻ രാജേന്ദ്രൻ മുതലാളിയുടെ വീട്ടിലെത്തി …….. മുതലാളി വരാന്തയിലിരുന്ന് പത്രം വായിക്കുകയാണ് ……..
അശ്വിൻ താന്നു തൊഴുത് വണങ്ങി ………. മുതലാളിയവനെ നോക്കി …
അശ്വിൻ ……… മുതലാളി പണിയൊന്നും ഇല്ല ……….. ഇവിടെയെന്തെങ്കിലും ………..
മുതലാളി …….. കൂപ്പിൽ പോടാ ……… അവിടെ പണിയുണ്ടല്ലോ ……..
അശ്വിൻ ……….. ഇല്ല മുതലാളി എന്റെ ഷോൾഡറിൽ നല്ല നീരുണ്ട് ……… തടിപിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല …… ഇവിടെ കിളക്കാനോ വല്ലതും ഉണ്ടെങ്കിൽ ………..
മുതലാളി ………. നീ പോയിട്ട് നാളെ ഒരു 6 മണിക്ക് വാ …….. ഞാൻ നിന്നെ എസ്റ്റേറ്റിലെ വീടൊന്ന് കൊണ്ട് കാണിക്കാം അവിടെയൊന്ന് വൃത്തിയാക്കണം ……….കുറേനാളായി ……അവിടോമൊക്കെ വൃത്തിയാക്കിയിട്ട് ….. അശ്വിൻ ……. മൊതലാളി കുറച്ചു ദിവസമായി പണിയില്ല വണ്ടി വല്ലതും കഴുകാനുണ്ടെകിൽ …..കഴുകാം എന്തെങ്കിലും തന്നാൽ മതി
മൊതലാളി ……… എന്നാ നീ ഒരു കാര്യം ചെയ്യ് …….. സിദ്ധുവിന്റെയും രാജയുടെയും വണ്ടി ഒന്ന് കഴുകിയിട് …….. ഇന്ന ഈ കാശ് പിടിക്ക് വല്ലതും പോയി കഴിച്ചിട്ട് വന്ന് ചെയ്‌താൽ മതി
അശ്വിൻ തിരിച്ചു നടന്നതും ……….. ഡാ സിദ്ധുവിന്റെ ഒരു ബൈക്ക് കൂടി ഷെഡിൽ ഇരിപ്പുണ്ട് അതുകൂടി കഴുകിയെക്ക്
അശ്വിൻ ……… ശരി മുതലാളി ……….
അശ്വിൻ വണ്ടികഴുകികൊണ്ടിരുന്നപ്പോൾ അവിടെ രാജാ എത്തി ………… അശ്വിനെ കണ്ടയുടനെ രാജാ ചോദിച്ചു ….. ഡാ ചെക്കാ നീ എവിടെയാടാ ………. ഒരിടുത്തും ഒരു പണിയും കിട്ടിയില്ലെങ്കിലേ നീ ഇവിടെ വരൂ ……….എന്താടാ പണിയൊന്നും ഇല്ലേ …….. നീ ഈ ഇടക്ക് നല്ല സുന്ദരകുട്ടപ്പൻ ആയിട്ടുണ്ടല്ലോടാ …….. പണിക്കൊന്നും പോകുന്നില്ലേ …….