പിന്നെ ഞങ്ങളെ ഒരുമിച്ച് നിർത്തി ആന്റി ഒരു ഫോട്ടോ എടുത്തു ഇത്താകും ഇക്കാക്കും അയച്ചു കൊടുത്തു. അപ്പോഴേക്കും ഇക്കാ വിളിച്ചു ആശംസകൾ നേർന്നു. ഇത്തയും അപ്പൊ തന്നെ വിളിച്ചു മംഗളങ്ങൾ നേർന്നു. ആന്റി കൈയിലെ പേഴ്സിൽ നിന്ന് ഒരു ജ്യൂലറി യുടെ ബോക്സ് തുറന്ന് അവളുടെ കൈയിൽ രണ്ട് സ്വർണ വള്ള ഇട്ട് കൊടുത്തു. പാവം അത് കണ്ടു വീണ്ടും അവളുടെ കണ്ണ് നീർ ചാടി.
“നീ എന്തിനടി കരയുന്നെ ഇത് എന്റെ gift ആണ് ”
പിന്നെ ഞങ്ങൾ അവിടെ നിന്ന് റിസോർട്ട് എത്തി. അവിടെ ജോലി ചെയ്യുന്നവർ എല്ലാം കൂടി ഞങ്ങക് ഒരു ട്രെറ്റ് തന്നു. അപ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു. പിന്നെ ഞങ്ങൾ ഒരു റൂമിൽ റസ്റ്റ് എടുത്തു ഒന്ന് ഇരുന്നു കാരണം മടുത്തു ഈ ഓട്ടം. പിന്നെ ആന്റിയും വന്നു കുറച്ച് നേരം ഞങ്ങൾ മിണ്ടീ പറഞ്ഞു ഇരുന്നു.
“എടാ ഇപ്പൊ ഇവളെ കൊണ്ട് നാട്ടിലേക്കു പോവുവണോ ”
“അവൾ ഇവിടെ നിൽക്കട്ടെ. എല്ലാം ശെരി ആയി ഞാൻ ഒന്ന് സെറ്റ് ആകട്ടെ എന്നിട്ട് കൊണ്ട് പോകാം. ഇവിടെ ആണേൽ ഇവൾക്ക് സുരക്ഷയും ഉണ്ട്. വെറുതെ ഇരിക്കുകയും ചെയ്യണ്ട. എന്താടാ നിന്റെ അഭിപ്രായം? ”
“ഏട്ടന്റെ ഇഷ്ടം പോലെ ”
ഞാൻ അത്ഭുതം പെട്ടു പോയി ഇന്ന് രാവിലെ വരെ എടാ, പോടാ എന്നൊക്കെ വിളിച്ചവൾ ആണ് ഈ പറയുന്നേ. ആന്റി പറഞ്ഞു തുടങ്ങി
“അതും ശെരിയാ. എന്തെങ്കിലും ആവശ്യം ഉണ്ടേൽ നീ ഇങ്ങോട്ട് എത്തുല്ലേ ”
അതൊക്കെ പറഞ്ഞു രാത്രി ലേക്ക് ഉള്ള ഫുഡ് കഴിച്ചു. കഴിഞ്ഞപ്പോൾ ആന്റി പറഞ്ഞു ഇന്ന് എവിടെ യാ കിടക്കുന്നെ.
ഒരുമിച്ച് പറഞ്ഞു പോയി
” എന്റെ ഭാര്യയുടെ റൂമിൽ ” “എന്റെ റൂമിൽ ”
അവളും അത് ആണ് പറഞ്ഞത്. ആന്റി ചിരിച്ചു
“നല്ല മനപൊരുത്തം അല്ലോ. അതേ നാളെ നമുക്ക് പോകണം രാവിലെ ഇന്നത്തെ പോലെ 8മണി കഴിഞ്ഞു എഴുന്നേറ്റാൽ രണ്ടിനെയും ഞാൻ ശെരി ആക്കും “