“ദേ അത് ആന്റിക് കൊടുക്കാൻ ഉള്ളതാ. നീ എന്റെ തുണി എടുക്കാൻ പോയപ്പോൾ ആന്റി വന്ന് ആയിരുന്നു അപ്പൊ മേക്കപ് ചെയ്യാൻ തന്നാ ബോക്സ് ഉള്ളതാ. എനിക്ക് ഇത് ആവശ്യം വന്നുള്ളൂ ”
“ചെടാ ആന്റിക് എന്താ പ്രാന്തു ഉണ്ടോ ഇതിന് ഇനി എന്ത് മേക്കപ് ചെയ്യാൻ ആണ്. ദേ എന്റെ കണ്ണ് വരെ അടിച്ചു പോയി ഇരിക്കുവാ ”
അപ്പോഴേക്കും ആന്റി പുറകിൽ വന്ന് ആയിരുന്നു റൂമിലെ കതക് തുറന്നു.
“പ്രാന്ത് നിന്റെ മാറ്റവൾക് ”
“അയ്യോ ഇവിടെ ഉണ്ടായിരുന്നോ ”
“നിങ്ങൾ ഒന്ന് ചേർന്നു നിന്നെ മകളെ ”
ഞങ്ങൾ ചേർന്ന് നിന്ന് എങ്ങനെ ഉണ്ട് ആന്റി എന്ന് ചോദിച്ചപ്പോൾ. ആന്റിയുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.
“സൂപ്പർ ”
അപ്പൊ തന്നെ ആന്റി എന്റെ കൈയിലെ കണ്ണ് എഴുതുന്ന കരിമഷി മേടിച്ചു കുഞ്ഞി കൊച്ച്ങ്ങൾക് കണ്ണ് കിട്ടാതെ അമ്മമാർ കവിളിൽ കരിമഷി കൊണ്ട് പൊട്ട് പോലെ തൊടുന്നപോലെ ആന്റി ശ്രീ യുടെ കവിളിൽ തൊട്ടു. ഇത് കണ്ടാ ഞാൻ എനിക്ക് ഇല്ലേ ആന്റി.
“ഓഹോ നിനക്ക് ഇതിന്റെ ആവശ്യം ഇല്ലാ ഇവൾ ഉള്ളപ്പോൾ ”
അവളും ആന്റിയും ചിരിച്ചു.
പിന്നെ ഞങ്ങൾ റിസോർട്ടിൽ നിന്ന് ആന്റിയുടെ കാറിൽ അമ്പലത്തിലേക്ക് ഇറങ്ങി. അവിടെ ഉള്ള ജോലി കാരും കുറച്ച് പേര് പങ്കെടുക്കാൻ ഞങ്ങളുടെ പുറകിൽ ഒരു വണ്ടിയിൽ വന്നു.
പിന്നെ അമ്പലത്തിൽ വന്നു പൂജിച്ച താലിയും ചരടും തന്നു. അത് ഞാൻ എന്നെ കൈ കുപ്പി നിൽക്കുന്ന ശ്രീ യുടെ കഴുത്തിലേക് ഞാൻ കേട്ടുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചു വരുന്നുണ്ടായിരുന്നു. കേട്ട് കഴിഞ്ഞു കുങ്കുമം അവളുടെ നെറുകയിൽ ഇച്ചിരി തേച്. ഇച്ചിരി തേച്ചത് എനിക്ക് ഈ പെണ്ണുങ്ങൾ നെറ്റിയിൽ വാരിക്കോരി ഇടുന്നത് ഇഷ്ടം അല്ലായിരുന്നു കാരണം ചില അപകട സുചനക് വേണ്ടി ലോറികളിൽ കെട്ടുന്ന വാണിങ് സിഗ്നൽ പോലെ. ഞങ്ങൾ നടയിലേക് തൊഴുത്തപ്പോൾ എനിക്ക് ഒന്നേ ദൈവത്തോട് പറയാൻ ഉണ്ടായിരുന്നുള്ളു മരണം വരെ എന്റെ കൂടെ ഇവൾ ഉണ്ടാകണം എന്ന്. അവളുടെ കണ്ണുനീർ നിലച്ചു കൈ കുപ്പി ദൈവത്തോട് എന്തൊ ശെരിക്കും മനസിൽ പറയുന്നുണ്ട് എന്ന് അവളെ നോക്കിയപ്പോൾ കണ്ടു.