ഇതും പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അപ്പോഴാണ് എനിക്കും ഒരു ആശുവസം ആയി ആ അവസ്ഥയിൽ നിന്ന് പെട്ടന്ന് തന്നെ അവൾ മാറിയപ്പോൾ. ആ കലങ്ങിയ കണ്ണിരു ഒലിപ്പിച്ചോണ്ട് ഇരുന്ന മുഖം അതോടെ ചിരികുമ്പോൾ ശെരിക്കും പറഞ്ഞാൽ ഞാൻ അലർന്ന് പോകുകയായിരുന്നു അവളുടെ മുമ്പിൽ.
“അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുക നീ സൈക്കോ ആണോ. കെട്ടിയോൻ ഒന്ന് കൊടുത്തിട്ട് എന്റെ മുന്നിൽ ഇളിച്ചു പുഞ്ചിരിച്ചു കൊണ്ട് ഇരിക്കാൻ ”
ഉം ഞാൻ പാവം ഒന്നും അല്ലാ രാത്രി ഞാൻ പലിശയും കൂട്ടി അങ്ങ് തരും എന്ന് പറഞ്ഞു അവൾ ചിരിച്ചു ഞാനും അത് കേട്ട് ചിരിച്ചു
“നീ വണ്ടിയിൽ നിന്ന് ഇറങ്ങി ആ മുഖം ഒക്കെ ഒന്ന് കഴുക് ”
“ഉം ”
എന്ന് പറഞ്ഞു അവളുടെ ബാഗിൽ നിന്ന് വീട്ടിൽ നിന്ന് കുടിക്കാൻ കൊണ്ട് പോയ വെള്ളം എടുത്തു കാറിൽ നിന്ന് ഇറങ്ങി. ഞാനും വണ്ടിയിൽ നിന്ന് ഇറങ്ങി. അവളെ നോക്കിയപ്പോൾ മുഖതെ ചുവപ്പ് മായുന്നുഉണ്ട് എന്ന് മനസിൽ ആയി. ഈ കൊല്ത്തോടെ വീട്ടിലേക് ഇവളെ കൊണ്ട് പോകണ്ടാ അമ്മ എന്താണെന്നു ചോദിക്കും. അപ്പൊ തന്നെ മനസ്സിൽ ഒരു ഐഡിയ തോന്നി ഇവളെ വീട്ടിലും സ്കൂളിലും മാത്രം അല്ലെ പോകുന്നെ ഒരു ദിവസം പോലും ഇത്ര നാൾ ആയി പുറമേ ഒരു ട്രിപ്പ് പോലും പോയില്ല ഹണിമൂൺ പോലും നടന്നില്ല എന്ന് മനസിൽ തെളിഞ്ഞു നാളെ ശനിയാഴ്ച യും ഞയർ ആണ് രണ്ട് ദിവസം ലീവ് കിട്ടും ചോദിച്ചാൽ ഇവൾ. നല്ല ഒരു വണ്ടിയും ഉണ്ട് കൈയിൽ വിട്ടാലോ എന്ന് മനസ്സിൽ ഒരു ആശയം വന്നു.അവൾ മുഖം ഒക്കെ കഴുകി മുക്ക് ചിറ്റി കളയുകയായിരുന്നു. ഞാൻ ഫോൺ എടുത്തു ബേസിലിനെ വിളിച്ചു
ഈ വണ്ടി ആരുടെ ആണെന്ന് ഞാൻ ചോദിച്ചപ്പോൾ
” നമ്മുടെ അളിയന്റെ വണ്ടിയ വിറ്റ് കൊടുക്കണം എന്ന് പറഞ്ഞു തന്നേക്കുന്നതാ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഞാൻ 4ദിവസം കഴിഞ്ഞു തരാം ഇവളെകൊണ്ട് ഒന്ന് ചുറ്റി കറങ്ങാൻ പോകുവാ. “