“അതേ അവർ ഇവിടെ നിന്ന് 10km കഴിഞ്ഞു വാടക വീട്ടിൽ ആണെന്ന് തോന്നുന്നു അവിടെ നിന്ന് മാറിയോ എന്നറിയില്ല ”
അവൻ സ്ഥലം ഒക്കെ പറഞ്ഞു തന്നു. ഇവന് എങ്ങനെ അറിയാം എന്ന് വെച്ചേൽ ആ നാട്ടിൽ ഉണ്ടായിരുന്ന ഒരു പണിയും ഇല്ലാതെ വായിനോക്കി നടക്കുന്നവൻ ആയിരുന്നു എന്ന് അവൻ പോയിക്കഴിഞ്ഞു കടകരൻ പറഞ്ഞു തന്നു.
“അല്ലാ സാർ എന്തിന് ആണ് അനോഷിക്കുന്നെ സാറിന് അവർ വല്ല പൈസയും തരാൻ ഉണ്ടോ ”
“ഇല്ലാ. ഒരു ചെറിയ ബന്ധം ഉണ്ട് ”
“ചെടാ ഞാൻ അറിയാത്ത ഏത് ബന്ധം ആണ് അവർക്ക് ഉള്ളത് അവരുടെ കുടുമ്പക്കരേ മൊത്തം എനിക്ക് അറിയാം. അവർ ആണേൽ ഇങ്ങനെ സാഹയിക്കാൻ പോയിട്ട് പ്രേശ്നങ്ങൾ ഉണ്ടായപ്പോൾ തിരഞ്ഞു നോക്കാതെ പോകുന്നവരാ. കുളം തോണ്ടാൻ ബെസ്റ്റ് ആൾക്കാരും ആണ് ”
ഞാൻ ശ്രീ ഇരിക്കുന്ന ഭാഗം കാണിച്ചു കൈ ചുണ്ടി
“വണ്ടിയിൽ ഇരിക്കുന്ന ആളെ കെട്ടിയാ ആൾ ആണ് ”
അദ്ദേഹം കടയിൽ നിന്ന് ഇറങ്ങി ചെന്ന് നോക്കിയതും. അവൾ പുറത്തേക് കാറിൽ നിന്ന് ഇറങ്ങിയതും ഒരേ ടൈമിൽ ആയിരുന്നു.
“മോളെ മോൾ ഇപ്പോഴും.”
പിന്നെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞു പോകുവാ എന്ന് പറഞ്ഞു ഞങ്ങൾ മടങ്ങി. ആ പുള്ളി പറഞ്ഞ സ്ഥലത് ചെന്ന് അനോഷിച്ചപ്പോൾ അവിടെ നിന്നും അവർ മാറി എന്ന് പറഞ്ഞു പക്ഷേ എങ്ങനെ എങ്കിലും കണ്ടു പിടിക്കണം എന്നായി എനിക്ക്. ശ്രീക് ആണേൽ താറാവ്ട് പോയതിന്റെയും അവരെ കാണാത്തതിന്റെയും വിഷമം ഞാൻ മുഖത്ത് നിന്ന് എന്റെ മനസിൽ ആക്കാം ആയിരുന്നു. പിന്നെ അവിടെ അടുത്ത് ഉള്ള വീട്ടുകാർ പറഞ്ഞ അഡ്രെസ്സ് നോക്കി ഞങ്ങൾ പോയി.അപ്പോഴേക്കും സമയം 4:30ആയി കഴിഞ്ഞിരുന്നു ഒരു ഓടിട്ട അത്രേ ഭംഗി ഇല്ലാത്ത ഒരു വീടിന്റെ മുറ്റത്തേക് എന്റെ വണ്ടി കയറി. ആരാ വന്നേ എന്ന് നോക്കാൻ 7വയസ്സ് ഉള്ള ഒരു കൊച്ചു വന്നു നോക്കിയിട്ട് തിരിച്ചു ഉള്ളിലേക്കു തന്നെ പോയി. ഒരു 19-20വയസ്സ് ഉള്ള ഒരു പെൺകുട്ടി വന്നു നോക്കി ഞാൻ അപ്പോഴേക്കും കാറിൽ നിന്ന് പുറത്ത് ഇറങ്ങി ചുറ്റും ഒക്കെ നോക്കുവായിരുന്നു. ആരാണ് എന്ന് വിളി കേട്ട് ആണ് ഞാൻ അങ്ങോട്ടേക്ക് നോക്കുന്നെ അപ്പൊ തന്നെ എനിക്ക് മനസിൽ ആയി ശ്രീയുടെ അനിയത്തി ആണെന്ന് കാരണം ശ്രീയുടെ ഒരു ചായം അവൾക് ഉണ്ടായിരുന്നു പക്ഷേ ദാരിദ്ര്യം ആണെന്ന് കാണിച്ചു തരാൻ അവളുടെ ശരീരം കണ്ടാൽ തന്നെ എനിക്ക് മനസിൽ ആയി. അതേ വെളുപ്പും അവൾക് ഉണ്ടായിരുന്നു. ഞാൻ പറയാൻ തുടങ്ങുന്നതിനു മുൻപ് ശ്രീ യെ കണ്ടു അവൾ നിശ്ചലം ആയി പോയി ശേഷം അവൾ ഓടി വന്നു കെട്ടിപിടിക്കൽ ആയിരുന്നു ഞാൻ കണ്ടത്.