ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം…”
ഓപ്പോ നെലോളിക്കിണു…
ഇതാരാ ഈ നേരത്ത്???…
“നീ ഒറങ്യാ ഡീ കാന്താരീ??….”
ഋഷി ഗന്ധർവ്വനാണ്…
“ഇല്ല ഗന്ധേട്ടാ… എന്ത്യേ???”
“നീ ഉത്രാളിക്കാവ് പൂരത്തിന് പോര് ണ്ടാ?? വെടിക്കെട്ടാ ഇന്ന്…
അമിട്ട് താഴെ നിന്ന് പൊട്ടി കുറെ എണ്ണം തട്ടിപോവും ന്നൊരു ന്യുസ്, നമ്മടെ ഇന്റെലിജെൻസിന്ന് കിട്ടീണ്ട്… പോര്ണ്ടെങ്കെ വാ…
ചോരേം പല്ലും ഒക്കെ ഇഷ്ടംപോലെ കിട്ടും…”
“അയ്യേ.. ഇനിക്ക് വേണ്ട…
വെന്ത ചോര ഇനിക്കിഷ്ടല്ല്യ…..
ഞാൻ രണ്ടു പാട്ടു പാടി സമ്യുളിൽ ഇടാൻ പോവായിരുന്നു…
ഗന്ദേട്ടൻ ഇങ്ക് ഡ് വാ.. നമ്മക്കൊരു ഡ്യുയറ്റ് പാടാം….”
“പീ.. പീ… പീ… പീ….”
ഏഹ്!!.. കട്ട് ചെയ്തു… ദുഷ്ടൻ…
എന്റെ പാട്ടിനോട് പുച്ഛം… ഞാൻ പാടി പാടി ഒരൂസം സില്മേല് പാടുമ്പോ പിന്നാലെ നടക്കും… എന്റെ ഓട്ടോ ഗ്രാഫ് കിട്ടാൻ… കള്ള സന്യാസി….
നന്നായി പാടി സ്വരം തെളിഞ്ഞാ മാഡി കിന്നരൻ സില്മേലിക്ക് റെക്കമെന്റ് ചെയ്യാന്ന് പറഞ്ഞിട്ട്ണ്ട്..
പുള്ളി പണ്ടൊരു ഡയറക്ടറായിരുന്നു…
പിന്നെ ശ്രീക്കുട്ടി ന്നു പറയണ ഏതോ പെങ്കൊച്ചിനേം കൊണ്ട് സില്മയ്ക്ക് പോയപ്പോ തിയേറ്ററിൽ ഇരുന്ന് സെന്റി അടിച്ച് പടമായിപ്പോയി..
അങ്ങനെ ഞങ്ങടെ കൂട്ടത്തിൽ ചേർന്നതാ…
എന്തായാലും അത് നന്നായി..
അല്ലെങ്കെ എന്നെ ആരാ സില്മേലിക്ക് റെക്കമെന്റ് ചെയ്യാ???
ഇന്നലെ ഇട്ട ഇൻവിറ്റേഷൻ വല്ലോരും കൂടെ പാടിയോ എന്തോ.. കഷ്ടപ്പെട്ട് പാടുന്നതിന്റെ വിഷമം ഈ ജോയിൻ ചെയ്യണ കുന്ത്രാപ്പികൾക്കുണ്ടോ അറിയുന്നു..
കാര്യം ഗന്ധർവ്വന്മാര് നല്ല പാട്ടുകാരൊക്കെ ആണെന്നാ നിങ്ങള് മനുഷ്യരടെ ഒക്കെ വിചാരം. പക്ഷെ എന്താന്നാ???
ഞങ്ങള് യക്ഷികള് പാടണെന്റെ ഏഴയലത്ത് എത്തില്ല്യ.
പാടാൻ നല്ലത് കിന്നരന്മാരാ…
പാടാൻ മാത്രല്ല..നന്നായി കിന്നരിക്കാനും പുന്നരിക്കാനും ഒക്കെ അറിയാം അവർക്ക്…