നളിനി : ഹ്മ്മ്… നിന്റെ അച്ഛന് ഇത് നശിപ്പിച്ചു കളയാൻ പറഞ്ഞതാ… എന്തോ എനിക്ക് കളയാൻ തോന്നിയില്ല..
ചെറിയമ്മ ആ ആൽബം തുറന്നു ഒരോ ഏടുകളും തൊട്ടും തലോടിയും കണ്ടു. ഞാൻ ചെറിയമ്മയുടെ അടുത്തിരുന്നു ആ വിരലുകൾ ചിത്രങ്ങളിലൂടെ ഓടി നടക്കുന്നത് കണ്ടു. എന്റെ ചെറുപ്രായത്തിലെ ചിത്രങ്ങൾ എല്ലാം കണ്ടു. ചെറിയമ്മമാരെയും അവരുടെ സൗന്ദര്യവും ആസ്വദിച്ചു കണ്ടു. പിന്നെ പുറത്തെടുത്തത് ഒരു പട്ടുസാരിയാണ്. കണ്ടപ്പോഴേ മനസിലായി അത് ചെറിയമ്മയുടെ കല്യാണസാരിയാണെന്നു. ഞാൻ ചെറിയമ്മയുടെ ഡയറിയെല്ലാം വെറുതെ ഒന്ന് മറിച്ചു നോക്കി. അപ്പോഴാണ് ഒരു ഡയറിയിൽ നിന്നു എനിക്ക് ഒരു മയിൽപീലിയുടെ കൂടെ ഒരു ചെറിയ ഫോട്ടോ കിട്ടിയത്. ഞാനാ ഫോട്ടോ സൂക്ഷിച്ചു നോക്കി. എത്ര നോക്കിയിട്ടും ആളെ മനസിലാകുന്നില്ല. എന്തായാലും ചെറിയമ്മയുടെ ആദ്യ ഭർത്താവല്ല.
ഞാൻ : ചെറിയമ്മേ ഇതാരാ??…
ഞാൻ ഫോട്ടോ കാണിച്ചു ചോദിച്ചു.
നളിനി : നിനക്കിതെവിടുന്നാ കിട്ടിയേ??…
അത്ഭുതത്തോടെ ചോദിച്ചു.
ഞാൻ : ഈ ഡയറിയിൽ നിന്നു….
നളിനി : നിന്നോടാരാ അതൊക്കെ നോക്കാൻ പറഞ്ഞത്… മതി കണ്ടത്… ഇനിയെല്ലാം എടുത്തു വെക്കട്ടെ… ഇങ്ങു താ…
ചെറിയമ്മ എല്ലാം പിടിച്ചു വാങ്ങി പെട്ടിയിലേക്കു ഒതുക്കി വെക്കാൻ തുടങ്ങി.
ഞാൻ : പറ ചെറിയമ്മേ… ചെറിയമ്മ ഒളിക്കുന്നതു കാണുമ്പോൾ എന്തോ കള്ളത്തരമുണ്ടല്ലോ??..
നളിനി : ഒന്നുമില്ല. ആ ആളെ എന്തായാലും നീ അറിയത്തില്ല…
ഞാൻ : എന്നാ പിന്നെ പറഞ്ഞൂടെ ആരാണെന്നു…
നളിനി : ഇല്ല ഞാൻ പറയില്ല…
ഞാൻ : എന്നാ ചെറിയമ്മ പോയതിനു ശേഷം ഞാൻ എല്ലാം എടുത്തു വായിച്ചു നോക്കിക്കൊള്ളാം…
നളിനി : ഈ കുട്ടിയെകൊണ്ട് വല്യ
കഷ്ടമായല്ലോ… അങ്ങനെയൊന്നും ചെയ്യരുത്…
ഞാൻ : എന്നാ പിന്നെ എന്നോട് പറഞ്ഞൂടെ… ഞാനാരോടും പറയില്ല…
ചെറിയമ്മ ആ പെട്ടിയിലെ സാധനങ്ങൾ എല്ലാം തിരികെ വെച്ചു പെട്ടി പൂട്ടിയിട്ടു കട്ടിലിനു താഴേക്ക് നീക്കിവെച്ചു. എന്നിട്ട് എന്നെ നോക്കി ഒന്ന് മന്ദഹസിച്ചിട്ടു.
നളിനി : ആ കഥയെല്ലാം ഇവിടെയെല്ലാവർക്കും അറിയുന്നതാണ്.
ഞാൻ : അപ്പൊ ഒരു കാര്യം മനസിലായി, ചെറിയമ്മയുമായി അടുത്ത ബന്ധമുള്ള ആളാണ്. എല്ലാവർക്കും അറിയാമെങ്കിൽ എന്നോടും പറഞ്ഞുകൂടെ. ഞാൻ അന്യനൊന്നുമല്ലല്ലോ…