നളിനി :ഏയ്… ഇല്ലടാ… ഞാനിവിടെ വരുമ്പോളെല്ലാംഇതെല്ലാം നോക്കി പഴയ കാര്യങ്ങളോർത്തു, ഒരുപാടു കരയാറുണ്ട്. ഇന്ന് എന്തോ എല്ലാം നിന്നോടും കൂടി പറഞ്ഞപ്പോൾ ഒരു സമാധാനം. ഇനി നീ എന്നെ കരയിപ്പിച്ചു എന്ന വിഷമം നിനക്കും വേണ്ട..
ചെറിയമ്മ എന്റെ തോളിൽ അമർത്തികൊണ്ടു പറഞ്ഞു.
ഞാൻ : എന്നാലേ… ഇനി കരായണമെന്നു തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി. ഞാനും വരാം… അല്ലാ പിന്നെ… ഇതോടെ നിര്ത്തിക്കോണം… ഇനി ഓണം കഴിയുന്നവരെ ഇവിടെ സന്തോഷത്തോടെ ഇരുന്നോളണം…
നളിനി : ഹ്മ്മ്…
ഞാൻ : ഇങ്ങനെ മൂളിയാൽ പോരാ… സന്തോഷത്തോടെ ഇരുന്നോളണം… പിന്നെ ചെറിയച്ഛൻ ഇനി ഉത്രാടത്തിനല്ലേ വരൂ… അതുവരെ അടിച്ചുപൊളിക്കായി എന്താ വേണ്ടത് എന്ന് പറഞ്ഞാ മതി. നമ്മുക്ക് തകർക്കാം…
നളിനി : അദ്ദേഹം ഉള്ളപ്പോളും കുഴപ്പമൊന്നുമില്ല.
ഞാൻ : ആ കഥയൊന്നും എന്നോട് പറയണ്ട.. ചെറിയച്ഛന്റെ നിഴലുകണ്ടാൽ പൂച്ചയെപ്പോലെ പതുങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ട്.
നളിനി ചെറിയമ്മക്ക് ചെറിയച്ചനെ വല്യ ബഹുമാനമാണ്. അതുകൊണ്ട് അദ്ദേഹമുള്ളപ്പോൾ വല്യ ചിരിയും കളിയുമൊന്നുമില്ല.
നളിനി : പോടാ… അങ്ങനെയൊന്നുമില്ല…
ഞാൻ : ഞാൻ പറയാനുള്ളത് പറഞ്ഞു. ഓണം കഴിഞ്ഞു പോകുമ്പോൾ എല്ലാരും സന്തോഷത്തോടെ പോകണം ഇവിടുന്നു.
ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.
ഞാൻ : ഇങ്ങനെ ഒറ്റയ്ക്ക് വന്നിരിക്കുമ്പോളാണ്, ഓരോന്ന് ഓർത്ത് വിഷമിക്കുന്നത്.. അതുകൊണ്ട് വേഗം താഴേക്ക് ചെല്ല്.. അവിടെ ഒന്നിച്ചിരുന്നാൽ പിന്നെ വേറൊന്നും ആലോചിക്കാൻ സമയം കിട്ടില്ല… ചെല്ല്..
ഞാൻ ചെറിയമ്മയുടെ ഇരുതോളിലും പുറകിൽ നിന്നു പിടിച്ചു മുറിയുടെ പുറത്തേക്ക് തള്ളി കൊണ്ടുപോയി. എന്നിട്ട് ഞാൻ ചെറിയമ്മയെ താഴേക്ക് പറഞ്ഞയച്ചു. എന്നിട്ട് എന്റെ മുറിയില്ലേക്ക് വന്നു ഒന്ന് കിടന്നു. മിഥുൻ അവിടെയിരിക്കുന്നുണ്ടായിരുന്നു.
മിഥുൻ : എന്തായിരുന്നു അവിടെ പരിപാടി?
അവൻ ഒന്ന് ആക്കിയപോലെ ചോദിച്ചു…
ഞാൻ : ഒന്നുമില്ല, ഒരു സാധനം എടുത്തു വെക്കാൻ സഹായിച്ചതാ…
മിഥുൻ : ഹ്മ്മ് നടക്കട്ടെ നടക്കട്ടെ…
ഞാൻ പിന്നെയും ആലോചനയിലേക്കു പോയി. നളിനിയുടെ കാര്യത്തിൽ അങ്ങനെ തുടങ്ങണം എവിടുന്നു തുടങ്ങണം എന്ന് കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു….