അത്തം പത്തിന് പൊന്നോണം 6 [Sanjuguru]

Posted by

നളിനി : അതൊന്നുമല്ല.  മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും മനസിലേക്ക് കടന്നു വരുമ്പോൾ…  എന്തോ പോലെ…

ഞാൻ : മറക്കാൻ ശ്രമിക്കുന്നതാണെങ്കിൽ ചെറിയമ്മ എന്നേ ഇത് നശിപ്പിച്ചിട്ടുണ്ടാകും. ഇതൊക്കെ ചെറിയമ്മക്ക് ഒരു സുഖമുള്ള ഓർമകളാണ്…  എന്തായാലും എന്നോട് പറ…

ചെറിയമ്മ എഴുന്നേറ്റ് ആ മുറിയിലെ ജന്നലിന്റെ അടുത്തുപോയി നിന്നു ഞാനവിടെ കട്ടിലിൽ ഇരുന്നു.

നളിനി : ആ ഫോട്ടോയിൽ കണ്ടതാണ് ബാലചന്ദ്രൻ എന്ന ബാലു. എന്റെ ചെറുപ്പത്തിൽ, ചേച്ചിമാരുടെയെല്ലാം കല്യാണം കഴിഞ്ഞ സമയം, എനിക്ക് നമ്മുടെ അശ്വതിയുടെ പ്രായമുണ്ടാകും. അപ്പോഴാണ് ഞാൻ ബാലുവിനെ പരിചയപ്പെടുന്നത്. നാട്ടുകാരൻ കോളേജിൽ പോകുമ്പോൾ വഴിയിൽ കാത്തുനിൽക്കുന്ന ആളോട് എന്തോ ഒരിഷ്ടം തോന്നി തുടങ്ങി.

ഞാൻ : ഓഹ്…  അപ്പൊ ലവ് സ്റ്റോറിയാണല്ലേ…  എന്നിട്ട്‌…

നളിനി : ആ പ്രണയം അതികം നീണ്ടു നിന്നില്ല…  ആദ്യം നിന്റച്ഛൻ അറിഞ്ഞു പിന്നെ വീട്ടിലറിഞ്ഞു.  ബാലുവിന്റെ കുടുംബം നമ്മുടെ തറവാടിനോളം വരില്ലെന്ന് പറഞ്ഞ് പെണ്ണ് ചോദിച്ച ബാലുവിനെ അവർ തിരിച്ചയച്ചു.  എന്റെ പഠിത്തം നിറുത്തി. പെട്ടന്ന് തന്നെ എന്നെ കല്യാണം കഴിച്ചയച്ചു.പതിയെ ഞാൻ എല്ലാം മറന്നു ആ ജീവിതത്തിലേക്ക് വന്നു. അങ്ങനെ എന്റെ മോൻ നീരജിനു 2 വയസുള്ളപ്പോളാണ് അദ്ദേഹം മരിക്കുന്നതു.  എന്നെപോലെ നിന്റെ അച്ഛനേം അദ്ദേഹത്തിന്റെ മരണം തകർത്തു.  ആ ദുഃഖം നിന്റെ അച്ഛനെ വല്ലാതെ അലട്ടിയപ്പോളാണ് എന്നെ രണ്ടാമതും വിവാഹം കഴിച്ചയച്ചത്.

ഇത് പറഞ്ഞ് ചെറിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാനായി.

ഞാൻ : പിന്നീട് ബാലുവിനെ കണ്ടോ…

നളിനി : ഇല്ല. അവരിവിടം വിട്ടു പോയി പിന്നെ അവരെ കുറിച്ചു അന്വേഷിച്ചിട്ടില്ല. ഒരുപക്ഷെ എന്നെ ബാലുവിന് കല്യാണം കഴിച്ചു കൊടുത്തിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെയൊന്നുമാകുമായിരുന്നില്ല. ആ ഒരു ചിന്തയാണ് നിന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചത്. ഞാനിപ്പോഴും ഏട്ടനോട് അതൊന്നും ചിന്തിച്ചു മനസ്സ് വേദനിപ്പിക്കരുത് എന്ന് പറയാറുണ്ട്.

ഇതൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ ചെറിയമ്മ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.

ഞാൻ : ചെറിയമ്മ ഇതാലോചിച്ചു സങ്കടപെടാറില്ലേ?

നളിനി : ആദ്യമെല്ലാം വല്യ പാടായിരുന്നു.  പിന്നെ വിധിയെ പഴിച്ചു.  നീരജിന്റെ അച്ഛന് മരിച്ചപ്പോൾ ശെരിക്കും സങ്കടപ്പെട്ടു…  ഇപ്പൊ പഴയപോലെയല്ലെങ്കിലും ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർക്കണ്ടേ…  കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു…

ചെറിയമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു.

ഞാൻ : ഞാൻ പഴയതൊക്കെ ചോദിച്ചു ചെറിയമ്മയെ വേദനിപ്പിച്ചല്ലേ…

കണ്ണുകൾ തുടച്ചുകൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *