അനിത : തിന്നാൻ ഒന്നുമില്ല… ഇത് കൊണ്ടുപോയ്ക്കോ… നാരങ്ങ അച്ചാർ
അനിത ഒരിലയിൽ പൊതിഞ്ഞ നാരങ്ങ അച്ചാർ തന്നു. ഞാൻ അതുംകൊണ്ട് കുളക്കടവിലേക്കു പോയി. ഞാൻ ചെല്ലുമ്പോഴേക്കും മിഥുൻ എല്ലാം സെറ്റാക്കിയിരുന്നു. അവൻ ഓരോന്ന് ഒഴിച്ചു.
മിഥുൻ : നീ എന്താ നേരം വഴുകിയതു ?
ഞാൻ : അടുക്കളയിൽ എല്ലാം പെണുങ്ങൾ ആയിരുന്നു. അവസാനം അനിതയെ കൊണ്ടാ എടുപ്പിച്ചത് എടുപ്പിച്ചത്. അതും അച്ചാർ മാത്രേ ഉള്ളൂ.
മിഥുൻ : നീയെന്തിനാ പേടിക്കുന്നത് ?? അവിടെയെല്ലാം നിന്റെ ആളുകൾ അല്ലെ..
ഞാൻ : എന്നാലും…
ഞങ്ങൾ ഗ്ലാസ് മുട്ടിച്ചു, ഒറ്റ വലികടിച്ചു അടിച്ചു…
മിഥുൻ : അപ്പൊ അനിത ഒന്നും പറഞ്ഞില്ലെ ??
ഞാൻ : അവൾക്കെല്ലാം അറിയാം..
മിഥുൻ : ഹ്മ്മ്…
മിഥുൻ ഓരോന്ന് കൂടി ഒഴിച്ചു…
രണ്ടാമത്തെ ഗ്ലാസ് പതിയെ പതിയാണ് കുടിച്ചു തീർത്തത്. ഒന്നുകൂടി അകത്തായപ്പോൾ മിഥുൻ പറഞ്ഞപോലെ ഒരു സുഖമൊക്കെയുണ്ട്. അപ്പോഴാണ് വീട്ടിലേക്കു ഒരു വണ്ടി വരുന്നതിന്റെ ശബ്ദം കേട്ടത്.
ഞാൻ : ഇനി മതിയട, ഇനി അടിച്ചാൽ ശരിയാവില്ല… വാ പോകാം. അവിടെ ആരോ വന്നിട്ടുണ്ട്… എന്നെ അനേഷിക്കും..
മിഥുൻ : നീ പൊക്കോ, ഞാൻ വരാം…
ഞാൻ : അത് വേണ്ട… നീ എന്റെ കൂടെ വാ… അടിച്ചു ഓവർ ആക്കേണ്ട…
മിഥുൻ : ഓ ശരി…