അനിത : സാരമില്ല.. അജി എന്നോട് എല്ലാം പറഞ്ഞു. എല്ലാ തെറ്റും എന്റെ അനിയനാ ചെയ്തത്. അവൻ ചെയ്ത തെറ്റുകളുടെ ശിക്ഷ അനുഭവിച്ചത് ഞാനാണെന്ന് മാത്രം. എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല അതോർത്തു നീ വിഷമിക്കണ്ട..
ഞാൻ : നിങ്ങൾ രണ്ടു പേരും ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ കാരണം വിഷമിച്ചതു നിങ്ങൾ രണ്ടുപേരുമാണ്. ഇനി നിങ്ങൾ അകന്നിരിക്കരുത്..
അനിത : ഞാൻ പറഞ്ഞില്ലേ… എനിക്ക് ഒരു വിഷമവും ഇല്ല, ഈ കുടുംബത്തിന്റെ സന്തോഷമാണ് എനിക്ക് വലുത്. എല്ലാരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം.
ഞാൻ : മിഥുനെ, അനിത പറഞ്ഞു ഇനി നീ പറ.
മിഥുൻ : എനിക്കും അങ്ങനെയൊക്കെ തന്നെയാണ്… എനിക്കും ആരോടും ദേഷ്യമില്ല, നിന്നോട് പോലും…
മിഥുൻ ” നിന്നോട് പോലും ” എന്ന് പറഞ്ഞത് എന്നെ ഒന്ന് ഞെട്ടിച്ചെങ്കിലും ഞാൻ സന്തോഷിച്ചു..
ഞാൻ : എന്നാ രണ്ടു പേരും ചെറുപ്പത്തിൽ തെറ്റി പിരിഞ്ഞു വീണ്ടും സെറ്റ് ആകുമ്പോൾ കൈകൊടുക്കുന്നപോലെ ഒരു ഷേക്ക് ഹാൻഡ് കൊടുത്തേ…
എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അനിതയാണ് ആദ്യം കൈനീട്ടിയതു. രണ്ടുപേരും കൈകൊടുത്തു പരസ്പരം നോക്കി ചിരിച്ചു.
ഞാൻ : എന്നാ വാ നമ്മുക്ക് താഴോട്ട് പോകാം… ചായകുടിക്കാം..
ഞങ്ങൾ മൂന്നുപേരും കൂടി ഗോവണിയിറങ്ങി താഴെയെത്തി. താഴെ ഇറങ്ങി ചെന്നത് അമ്പലത്തിൽ പോയി വന്ന മാലതി ചെറിയമ്മയുടെ മുന്നിലേക്കാണ്. മാലതി ഞങ്ങൾ മൂന്നുപേർക്കും നെറ്റിയിൽ ചന്ദനം തൊടീച്ചു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടിപോയി. വീട്ടിൽ ആളുകൾ കൂടിയതുകൊണ്ടു രണ്ടു സെറ്റായി ഇരുന്നാണ് കഴിച്ചത്. ഭക്ഷണം കഴിച്ചതും ഞാനും മിഥുനും ഉമ്മറത്ത് പോയിരുന്നു. മിഥുൻ വളരെയധികം സന്തോഷത്തിലായിരു സന്തോഷത്തിലായിരുന്നു.