“ഇവന്‍ പോയല്ലോ. ഇവന്‍റെ കൂടെ ഒരു മാഡം ഉണ്ടാരുന്നു. ഹാ…ആ മാഡം ഇപ്പോള്‍ മുറിയിലുണ്ട്. അവന്‍ പുറത്തേക്ക് പോകുന്നത് ഞാന്‍ കണ്ടാരുന്നു,”
അശ്വതി ദ്രുതവേഗത്തില്‍ സ്റ്റെയര്‍കേസ് കയറി മുകളിലെത്തി.
കതക് അടച്ചിട്ടില്ല. അവള്‍ ഉള്ളിലേക്ക് നോക്കി. മുറിയില്‍ ആരെയും കണ്ടില്ല. മേശപ്പുറത്ത് ഒരു ജ്യൂസ് ജാര്‍ വെച്ചിട്ടുണ്ട്. അവള്‍ അത് തുറന്നുനോക്കി. ഞാന്‍ പ്ലാന്‍ ചെയ്തപോലെ തന്നെ സംഭവിക്കുന്നു. എന്‍റെ ഈശ്വരാ…
രഘു എന്‍റെയാണ്. എന്‍റെ മാത്രം. അവനെ എന്തിന്‍റെ പേരിലായായാലും ഒരു പെണ്ണിനും ഒരു സുന്ദരിക്കും ഒരു തമ്പുരാട്ടിക്കും ഞാന്‍ വിട്ടുകൊടുക്കില്ല. ഇപ്പോള്‍ ഈ മുറിയില്‍ നീ മാത്രം. നീ കുറെ കഴിയുമ്പോള്‍ ഈ പഴച്ചാറ് കുടിക്കും. കുടിക്കണം. എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല. ക്ഷമിക്കൂ എന്ന്‍ ഞാന്‍ നിന്നോട് പറയുന്നില്ല. ഞാന്‍ എന്‍റെ ജീവിതം വീണ്ടെടുക്കാന്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയാണിത്.
അവള്‍ പ്ലാസ്റ്റിക് കവര്‍ അഴിച്ചു കടലാസ് പാക്കറ്റ് തുറന്നു വിഷക്കൂണ്‍ പൊടി പഴച്ചാര്‍ നിറഞ്ഞിരുന്ന ജാറിലേക്കിട്ടു.
പിന്നെ ദൃഡനിശ്ചയത്തോടെ ഹോട്ടലിന്‍റെ വെളിയിലേക്ക് നടന്നു.
*************************************************
അശ്വതി ക്ലിനിക്കില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. എന്താണ് കാര്യമെന്നറിയാതെ നില്‍ക്കുമ്പോള്‍ അവളുടെ മൊബൈല്‍ ശബ്ദിച്ചു.
“ക്ലിനിക്കിലെത്തിയോ?’
ഡോക്ടര്‍ നന്ദകുമാറിന്‍റെ ശബ്ദം അവള്‍ കേട്ടു.
“ങ്ങ്ഹാ, എത്തി . ഞാന്‍ ക്ലിനിക്കിന്‍റെ ഫ്രെണ്ടില്‍ നിക്കുവാ. പക്ഷെ ഇന്നെന്തു പറ്റി, സാര്‍?”
“എനിക്ക് നല്ല സുഖമില്ല അശ്വതി. അത് കൊണ്ട് ഇന്ന്‍ ഇല്ല. ഞാന്‍ എങ്ങും പോയില്ല. നീയൊന്ന്‍ ഇങ്ങോട്ട് വരാമോ?”
“അയ്യോ, സുഖമില്ലേ, ഞാന്‍ ദാ എത്തി.”
അവള്‍ കതക് തുറന്ന് അകത്തുകയറി. കിടക്കയില്‍ ഡോക്റ്ററെ പ്രതീക്ഷിച്ച അവള്‍ അദ്ഭുതസ്തബ്ധയായി.
അവിടെ അവള്‍ ഇരിക്കുന്നു.
താന്‍ രഘുവിനോടൊപ്പം കണ്ടവള്‍!
സ്വിമ്മിംഗ് പൂളിലും ഷോപ്പിംഗ് മാളിലും ഒക്കെ രഘുവിനോടൊപ്പം താന്‍ കണ്ട സുന്ദരിപ്പെണ്ണ്‍!
തന്‍റെ രഘുവിനെ തന്നില്‍ നിന്നും തട്ടിപ്പറിച്ചവള്‍.
അവള്‍ ഇതാ ജീവനോടെ…
“അശ്വതി, വരൂ,”
അവള്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് അവളെ ക്ഷണിച്ചു.
“നിങ്ങള്‍?”
അശ്വതി സ്വരം കടുപ്പിച്ചു.
“ഞാന്‍…”
അവര്‍ വീണ്ടും ചിരിച്ചു.
“ഞാന്‍ ഡോക്ടര്‍ അഞ്ജന. അഞ്ജന നന്ദകുമാര്‍. ഡോക്റ്റര്‍ നന്ദകുമാറിന്‍റെ ഭാര്യ.”
ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ ആ വാര്‍ത്തക്ക് മുമ്പില്‍ അശ്വതി പകച്ചു നിന്നു.
“ഡോക്റ്ററെക്കൊണ്ട് അശ്വതിയെ വിളിപ്പിച്ചത് ഞാന്‍ ആണ്,”
ഏതോ ഗഗനകൂടാരത്തില്‍ നിന്ന്‍ വരുന്നപോലുള്ള വാക്കുകള്‍ വീണ്ടും അവളുടെ കാതുകളെ തേടിയെത്തി.
“അശ്വതി ആദ്യം ഇരിക്കൂ,”
അവര്‍ വീണ്ടും പറഞ്ഞു.
അല്ലെങ്കിലും അശ്വതി ഇരിക്കുമായിരുന്നു. കാലുകള്‍ തളരുന്ന പോലെ അവള്‍ക്ക് തോന്നിയിരുന്നു.
ഡോക്ടര്‍ അഞ്ജനയ്ക്കെതിരെ, ഒരു സോഫയില്‍ അവള്‍ ഇരുന്നു.
“ഡോക്ടര്‍ പറഞ്ഞ് അശ്വതിയ്ക്ക് രഘുവിനോടുള്ള സ്പെഷ്യല്‍ റിലേഷന്‍ എനിക്കറിയാം. എനിക്കതിനോട് എതിര്‍പ്പൊന്നുമില്ല…”
ഡോക്റ്റര്‍ അഞ്ജനയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
“റിലേഷന്‍സ് ഒക്കെ പെഴ്സണല്‍ ആണ് എന്നൊക്കെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. അതൊക്കെ ഞാന്‍ പഠിച്ചത്, അറിഞ്ഞത് ഒരാളില്‍ നിന്ന്‍ ആണ്. രഘുവില്‍ നിന്ന്‍, അശ്വതിയുടെ രഘുവില്‍ നിന്ന്‍,”