അസ്മിന
Asmina bY Sid
” ഇത്തവണ നാളികേരം വളരെ കുറവാ കണ്ണൻ കുഞ്ഞേ , കഴിഞ്ഞ രണ്ട് വർഷമായി കിള നടത്താത്ത പറമ്പല്ലേ കുഞ്ഞിങ്ങോട്ട് വന്ന് കുറച്ച് ദിവസം ഇവിടെ നിന്ന് കാര്യങ്ങളൊക്കെ ഒന്ന് നോക്കി ശരിയാക്കണം എന്നെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല, നാളികേരം മാത്രമാണെങ്കിൽ കുഴപ്പമില്ല കുരുമുളകും, അടയ്ക്കയും കൂടാതെ ഈ തറവാട്ട് വീടും എല്ലായിടത്തേക്കും ഈ ഒരുത്തന്റെ നോട്ടമെത്തണ്ടേ? “. രാമേട്ടൻ ഫോണിലൂടെ തന്റെ പരാതിയുടെ കെട്ടഴിച്ചു –
പറഞ്ഞിട്ട് കാര്യമില്ല രണ്ട് വർഷമായി ഞാൻ ഉപരിപഠനത്തിനായി നാട്ടിൽ നിന്ന് ഡൽഹിയിലോട്ട് പോന്നിട്ട് , ഞാൻ കണ്ണൻ, ഒറ്റപ്പാലം സ്വദേശിയാണ്. പ്രശസ്തമായ ചിറയ്ക്കൽ തറവാട്ടിലെ അവശേഷിക്കുന്ന ഒറ്റ ആൺത്തരി. അച്ഛനും ,അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു കാറക്ക്സിഡന്റായിരുന്നു. എന്തോ അവർ എല്ലാം മുൻകൂട്ടി കണ്ടതുപ്പോലെ, ഞാൻ ജനിച്ചപ്പോൾ തന്നെ സർവ്വ സ്വത്തുക്കളും എന്റെ പേരിൽ എഴുതി വെച്ച് കുടുംബസുഹൃത്തായ ഗോവിന്ദൻ വക്കീലിനെ ഏൽപ്പിച്ചിരുന്നു. ആയത് കൊണ്ട് തന്നെ സ്വത്തിന് ആർത്തിപ്പിടിച്ച മറ്റ് ബന്ധുമിത്രാദികളിൽ നിന്ന് എന്നെ രക്ഷിച്ചത് ഗോവിന്ദൻ മാമയായിരുന്നു. എനിയ്ക്ക് പ്രായപൂർത്തിയായപ്പോൾ തന്നെ സ്വത്തുക്കൾ എന്റെ പേരിൽ വന്ന് ചേർന്നു
” പഠിച്ച് ഉദ്യോഗം നേടി കുടുംബം നോക്കേണ്ട കാര്യം കുഞ്ഞിനില്ലല്ലോ, കൂടാത്തതിന് ഒറ്റത്തടിയും വയസ്സ് 21 ആയില്ലേ ഇപ്പോഴും തീർന്നില്ലേ പഠിത്തം”രാമേട്ടൻ തുടർന്നു. “എനിക്കും വയസായി നാട്ടിൽ പോയി കുടുംബത്തോടൊപ്പം ഇരിക്കാൻ പറഞ്ഞ് മക്കൾ ഒരേ വിളിയാ”
“നാളെ ഊണ് കാലമാവുമ്പോഴേക്കും ഞാൻ അവിടെ എത്തും, ഇനി നാട്ടിൽ തന്നെയുണ്ടാകും രാമേട്ടാ പഠിത്തമെല്ലാം കഴിഞ്ഞു. എന്നാൽ ശരി നാളെ കാണാം ”
രാമേട്ടൻ ഫോൺ വെച്ചു. ഹോസ്റ്റൽ റൂമിലെ അവസാന ദിനമാണ് ഞാൻ വാർഡനേയും മറ്റ് സുഹൃത്തുക്കളേയും കണ്ട് യാത്ര പറഞ്ഞു. സ്ക്കൂൾ കാലം തൊട്ടതന്നെ പെൺസുഹൃത്തുകൾ എനിയ്ക്ക് കുറവായിരുന്നു ക്യാമ്പസിലേയും സ്ഥിതി മറിച്ചായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ഒരു ദുശ്ശീലം വല്ലപ്പോഴുമുള്ള ബിയറടിയും പുകവലിയുമായിരുന്നു. എല്ലാം ഒരു വിധം പേക്ക് ചെയ്‌ത് ഞാൻ ഉറങ്ങാൻ കിടന്നു.
പുലർച്ചെ തന്നെ അർജ്ജുനും സുഹൃത്തുക്കളും എന്റെ എയർപോർട്ടിൽ കൊണ്ടു വന്നാക്കി അവരോട് യാത്ര പറഞ്ഞു , 6:35 ന് ഫ്ലൈറ്റ് പുറപ്പെട്ടു . 9:30 ന് കോയംമ്പത്തൂരിൽ എത്തി എയർപ്പോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ചു.