അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Posted by

 

അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്തതുകൊണ്ട്, കല്യാണ നിശ്ചയത്തിനു കണ്ട അജയേട്ടനെ ഞാന്‍ പിന്നെ കാണുന്നത് വിവാഹത്തിന്റെ അന്നാണ്‍്. ഇന്നത്തെ കാലത്താണെങ്കില്‍, വിവാഹം നിശ്ചയം കഴിഞ്ഞാല്‍ അന്ന് തൊട്ട് പിന്നെ മൊബൈലില്‍ കൂടെയുള്ള സംസാരമാണ്‍്. തീര്‍ച്ചയായും അത് വിവാഹം കഴിക്കാന്‍ പോകുന്ന ആണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ പരസ്പരം മനസ്സിലാക്കാന്‍ പറ്റും.

 

ഇനി എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ച് രണ്ട് വാക്ക്. പേരുകേട്ടനായര്‍ തടവാടും കുഴിച്ച് മൂടാന്‍ ഉള്ള സ്വത്തും. എല്ലാവരും കേമന്‍മാര്‍. എന്റെ വീടും അജയേട്ടന്റെ വീടും തമ്മില്‍ താരതമ്യം ചെയ്താല്‍, അജയന്‍ ചേട്ടന്റെ വീട് എനിക്ക് ഒരു കൊട്ടാരമായിട്ടാണ്‍് തോന്നിയത്. ഏഴെട്ട് ബെഡ്‌റൂമുള്ള ഒരു കൂറ്റന്‍ വീട്. പഴയ നാലുകെട്ടാണെന്ന് തോന്നുന്നു. കാരണവര്‍ പക്ഷെ ചില ഭാഗങ്ങളൊക്കെ ആധുനീകരീതിയില്‍ പണിയിച്ചിട്ടുണ്ട്. കാരണവര്‍ക്ക് (അജയന്‍ ചേട്ടന്റെ അച്ചനാണെങ്കിലും, അദ്ദേഹത്തിനെ കാരണവര്‍ എന്നാണ്‍് നാട്ടുകാര്‍ മുഴുവന്‍ വിളിച്ചുകൊണ്ടിരിക്കുന്നത്) 5 മക്കള്‍. 3 ആണും, 2 പെണ്ണും. കാരണവരുടെ ഭാര്യ യശോദ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.

 

മക്കള്‍ എല്ലാവരും പലയിടത്തായി ജോലി നോക്കുകയാണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ എല്ല്‌ളാവരും കുടു:ബസമേതം കാരണവരുടെ പിറന്നാളിനു വരും. അത് എല്ല്‌ളാ വര്‍ഷവും മാര്‍ച്ച് 30-നാണ്‍്. അവരും ഹിന്ദുക്കളാണെങ്കിലും, നാളല്ലാ നോക്കുന്നത്. ജനിച്ച തിയ്യതി ആണ്‍്.

 

അഞ്ചു മക്കളില്‍, മൂത്ത മകന്‍ ഹരിദാസ് ഒറ്റപാലത്ത് ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. ഭാര്യ പ്രേമ. അവര്‍ക്ക് കുട്ടികളില്ല.

 

രണ്ടാമത്തെ മകള്‍ വീണ ഭര്‍ത്താവ് ഹരിയുമൊന്നിച്ച് ഷൊര്‍ണ്ണുരില്‍ അയാളുടെ വീട്ടില്‍ താമസിക്കുന്നു. അവളുടെ ഭര്‍ത്താവിനു സ്വന്തം നിലയില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. അവര്‍ക്ക് ഒരു ആണ്‍കുട്ടി.

 

മൂന്നാമത്തെ മകന്‍ ചന്ദ്രന്‍ എറണാകുളത്ത് ഒരു ബാര്‍ ഹോട്ടലിലിലെ പാര്‍ട്ടണ്മാരില്‍ ഒരാളും മൂന്നാമത്തെ മാനേജരുമാ. ചന്ദ്രേട്ടന്റെ ഭാര്യ സീമയും രണ്ടു കുട്ടികളും ഇപ്പോള്‍ ചന്ദ്രേട്ടന്റെ തറവാട്ടില്‍ താമസിക്കുന്നു.

 

നാലാമത്തെ ആള്‍ ത്രിശ്ശൂരിലെ ഒരു കോളേജില്‍ പ്രൊഫസ്സറാണ്‍്. അയാളും ഭാര്യ നളിനിയും മകള്‍ അശ്വതിയും അദ്ദേഹത്തിന്റെ കൂടെ ത്രിശ്ശൂരില്‍ താമസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *