അങ്ങിനെ ഞാന്‍ പ്രസവിച്ചു. നല്ലൊരു പെണ്‍ കുട്ടി. അജയേട്ടന്റെ ആഗ്രഹ പ്രകാരം അവള്‍ക്ക് അമ്മു എന്ന് പേരിട്ടു. അതിനിടയില്‍ അജയേട്ടന്റെ ആദ്യത്തെ ടൂറിസ്റ്റ് ബസ്സ് പുറത്തിറങ്ങി. അതിനും അമ്മു എന്ന് പേരിട്ടു. രണ്ടാമത്തെ ബസ്സ് വാങ്ങി, അതിന്റെ ബോഡി വര്‍ക്കക്കൊ കോയമ്പത്തൂരിലെ ഒരു വര്‍ക്ക് ഷോപ്പിലാണ്‍് ചെയ്തത്.അത് കഴിഞ്ഞ് കുരുത്തം കെട്ട ഡ്രൈവര്‍ ടെസ്റ്റ് ഡ്രൈവിനു വേണ്ടി വണ്ടി എടുത്ത് അത് നേരെ ഒരു ബസ്സ് വെയ്റ്റിങ്ങ് ഷെഡ്ഡില്‍ ഇടിച്ചുകയറി അവിടെ ബസ് കാത്തുനിന്ന നാലഞ്ചണ്ണെത്തിത്തിന്റെ കാറ്റ് പോയി. കൂനിന്മേല്‍ കുരു എന്നുപറഞ്ഞതുപോലെ ചേട്ടന്‍ നടത്തികൊണ്ടിരുന്ന ചിട്ടി കമ്പനിയിലെ മാനേജര്‍ ചേട്ടന്‍ ബസ് വാങ്ങിക്കാന്‍ കോയമ്പത്തൂരില്‍ പോയ തക്കം നോക്കി കമ്പനിയിലെ മുഴുവന്‍ പൈസയും എടുത്ത് മുങ്ങി.
ആക്‌സിഡന്റ് കേസ് ഒഴിവാക്കി കിട്ടാന്‍ തമിഴ്‌നാട് പോലീസിനു ലക്ഷങ്ങള്‍ കൈകൂലി കൊടുക്കേണ്ടി വന്നു. ചിട്ടി കമ്പനിയിലെ പൈസ മോഷ്ടിച്ചതിനു മാനേജര്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തെങ്കിലും ചിലര്‍ക്ക് പൈസ ഉടനെ തന്നെ വേണമെന്ന് വാശിപിടിച്ചപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങി അവര്‍ക്ക് കൊടുത്തു. അങ്ങിനെ അജയേട്ടന്‍ ഒരു കടക്കാരനായി. ഒടുവില്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാ എന്നായപ്പോള്‍ ഒരു ജോലി തേടി ഗള്‍ഫില്‍ പോകേണ്ടി വന്നു. അവിടെ ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. പോയിട്ട് നാലുവര്‍ഷമായി. കടങ്ങളൊക്കെ ഒരു വിധം തീര്‍ന്നു. അതിനിടയില്‍ എനിക്ക് ഒരു ഹൈസ്‌ക്കൂളില്‍ ടീച്ചറായി ജോലി കിട്ടി. പോയിട്ട് ഒരേ ഒരു പ്രാവശ്യം അജയേട്ടന്‍ വന്നു. അതും രണ്ടു കൊല്ലം മുന്‍പ്.
ഇതിനിടയില്‍ കുടു;ബത്ത് ഒരു പാട് മരണം നടന്നു. ആദ്യം എന്റെ അമ്മുമ്മ പ്രായം മൂലം പിന്നെ അച്ചന്‍ ഹാര്‍ട്ട് അറ്റാക്കായിരുന്നു. പിന്നെ കാരണവര്‍, അത് സ്‌റ്റെപ്പ് ഇറങ്ങി വരുമ്പോള്‍ ഒന്ന് വീണത്. പതിനഞ്ചു ദിവസം കിടന്നു, ആശുപത്രിയില്‍. പിന്നെ പ്രൊഫസ്സറുടെ ഭാര്യ നളിനി ചേച്ചി. ബ്രെയിന്‍ ടൂമറായിരുന്നു. അച്ചന്‍ മരിച്ചതോടു കൂടി ഞാന്‍ എന്റെ വീട്ടിലേക്ക് താമസം മാറ്റി. കാരണം അവിടെനിന്ന് ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് അധികം ദൂരമില്ല.
ഇതാണ്‍് എന്റെ പൂര്‍വ്വചരിത്രം. ഇനി നിങ്ങള്‍ പറയൂ ഞാന്‍ അജയേട്ടനെ വഞ്ചിക്കുകയായിരുന്നോ എന്ന്.
പിറ്റെ ദിവസം ഞാന്‍ വൈകീട്ട് വീട്ടില്‍ വരുമ്പോള്‍, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരാള്‍ സിറ്റൗട്ടില്‍ ഇരിക്കുന്നു. ആളെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. ആരാ എന്ന് ചോദിച്ച് ഞാന്‍ അടുത്ത് വന്നതും എനിക്ക് ആളെ മനസ്സിലായി. അത് അജയേട്ടന്റെ നേരെ മൂത്ത ചേട്ടന്‍ പ്രൊഫസ്സര്‍ വിശ്വേട്ടനായിരുന്നു. എന്താ വിശ്വേട്ടാ ഇങ്ങിനെയൊരു വേഷം എന്ന് ചോദിച്ച് ഞാന്‍ വാതില്‍ തുറന്ന്, അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു.
എന്റെ മോളെ നിനക്ക് ഓര്‍മ്മയുണ്ടൊ കവിതേ. അവള്‍ക്ക് എഞ്ചിനീയറിങ്ങിന്‍് അഡ്മിഷന്‍ കിട്ടിയത് കോഴിക്കോടിലാ. അവളെ ഇന്നലെ കോളേജില്‍ ചേര്‍ത്തു.