പക്ഷേ, മുന്നോട്ടു പോകവേ സംശയം അസ്ഥാനത്താണെന്ന് അവന് മനസ്സിലായി……
അവൻ ക്ഷീണിതനായിരുന്നു…
അടുത്ത പാറക്കെട്ടു കണ്ടതും അവൻ അഭിരാമിയെ താഴെയിറക്കി…
” കുറച്ചു കഴിഞ്ഞു പോകാം അമ്മാ.. ”
അജയ് വിസ്തൃതമായ പാറയിലേക്ക് കിടന്നു…
അഭിരാമി , അവൻ തലക്കു കീഴിൽ വെച്ചു , വിരിച്ചു പിടിച്ച കൈമുട്ടിന്റെ ഭാഗത്ത് തല വെച്ചു……
അവന്റെ നെഞ്ചിനു കുറുകെ ഇടത്തേ കയ്യെടുത്ത് അവൾ ചുറ്റി…
അവളുടെ കൈക്ക് നല്ല ചൂടുണ്ടെന്ന് അവനറിഞ്ഞു……
തലയ്ക്കു കീഴിൽ വെച്ച , വലതു കൈ എടുത്ത് അവൻ അവളുടെ നെറ്റിയിൽ തൊട്ടു …
ശരിയാണ് … !
പനിക്കുന്നുണ്ട്…… !
അജയ് അവളെ എഴുന്നേൽപ്പിച്ചു…
” പനിക്കുന്നുണ്ടല്ലോ അമ്മാ…… ”
അവൾ ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറഞ്ഞില്ല …
” നനഞ്ഞത് ഒന്ന് പിഴിഞ്ഞുടുക്ക്……… ”
അവൾ ഒന്നും പറയാതെ അവനെ നോക്കി …
ക്ഷീണിച്ച അവളുടെ മുഖത്തു നിന്നും ഒരു ഭാവവും വായിക്കാൻ അവനായില്ല……
അജയ് ബാഗു തുറന്നു..
അതിൽ അവൻ കരുതിയിരുന്ന വസ്ത്രങ്ങളും നനഞ്ഞിരുന്നു..
അതിൽ നിന്ന് ഷോട്സും ടീ ഷർട്ടും മുറുക്കിപ്പിഴിഞ്ഞ് അവൻ വെയിലടിക്കുന്ന ഭാഗം നോക്കി പാറയിലേക്കിട്ടു……
ടോർച്ചും ലൈറ്ററും മൊബെലും അവൻ തലകീഴായി പാറയിൽ കുത്തിച്ചാരിവെച്ചു… ഫാം ഹൗസിന്റെ ചാവിയും അതിനടുത്തു വെച്ചു…
കാട്ടിൽ നിന്ന് ശേഖരിച്ച , ഒരു കവറിലെ വെള്ളം ബാഗിൽ നിന്ന് അവൻ എടുത്തു.
ഒരു നിമിഷം, എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിന്ന ശേഷം തിരികെ പാറപ്പുറത്തു വെച്ചു …
ബാഗിൽ നിന്ന് മൂന്നു നാല് ടാബ്ലറ്റ്സുകളുടെ സ്ട്രിപ്പ്, രണ്ട് ഓയിൽമെന്റ് ട്യൂബ്,മുനിച്ചാമി തന്ന പലഹാരപ്പൊതി എന്നിവയും പാറപ്പുറത്തേക്ക് വെച്ച ശേഷം അവൻ ബാഗ് കുടഞ്ഞ് പാറപ്പുറത്തേക്കിട്ടു……
പാറപ്പുറത്തിരുന്ന പാന്റ് അവനെടുത്തു ..
സിബ്ബ് വലിച്ച് കീശയിൽ തപ്പി അവൻ പേഴ്സെടുത്തു..
കടലാസിന്റെ ഗണത്തിൽ പെട്ടതെല്ലാം നനഞ്ഞിരുന്നു..
പേഴ്സ്, അതു പോലെ മടക്കി അവൻ പാറയിൽ വെച്ചു…
“അഴിക്കുന്നില്ലേ… ….?”
തന്റെ ബനിയൻ അഴിച്ചു പിഴിയുന്നതിനിടയിൽ അവൻ ചോദിച്ചു……