അർത്ഥം അഭിരാമം 7 [കബനീനാഥ്]

Posted by

പിന്നീടാവാം ഭീഷണി……

ഹാഫ് സ്കർട്ടും ടീ ഷർട്ടും ധരിച്ച് അനാമിക വാതിൽ തുറന്നു വന്നു.

തനിക്കു വില പേശാൻ ഈ സൗന്ദര്യം മാത്രം മതിയെന്ന് മകളെ കണ്ടപ്പോൾ കാഞ്ചനയ്ക്ക് തോന്നി……

തുറുപ്പുഗുലാൻ…… !

” എനിക്ക് വിശക്കുന്നു……. ”

അകത്തേക്ക് കയറിയ അനാമികയല്ല, തിരികെ വന്നത്……

കാഞ്ചന ആലോചനയോടെ എഴുന്നേറ്റു…

” ഞാൻ പറഞ്ഞത് സത്യം തന്നെയാ … ”

അമ്മയുടെ മൗനം മനസ്സിലാക്കി അനാമിക പറഞ്ഞു……

” അയാളെ വിശ്വസിക്കാതിരിക്കുന്നതാ ബുദ്ധി… ”

കാഞ്ചന മിണ്ടിയില്ല…

“അമ്മയേക്കാൾ കൊള്ളാം ആ പെണ്ണ്..”

അനാമിക അതു പറഞ്ഞപ്പോൾ കാഞ്ചന അവളെ തുറിച്ചു നോക്കി… ….

“എനിക്ക് വിശക്കുന്നൂന്ന്… ”

അനാമിക വീണ്ടും വിഷയം മാറ്റി…

” ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ടു പോകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ………?”

ഒടുവിൽ മൗനം വെടിഞ്ഞ് കാഞ്ചന ചോദിച്ചു……

അനാമിക കൈ മലർത്തി…

” അയാളെ പിണക്കരുത്.. കുറഞ്ഞത് ഈ വീടെങ്കിലും സ്വന്തമാക്കണം…… ”

അനാമിക അമ്മയെ നോക്കി..

” അതിനിനി ഒറ്റ വഴിയേ ഉള്ളൂ.. ”

കാഞ്ചന ശബ്ദം താഴ്ത്തി പറഞ്ഞു……

” നീ……….. നീ മാത്രം… ! ”

അനാമികക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി……

” അയാളെ ഒന്നു കൊതിപ്പിച്ചു നിർത്തിയേക്ക്… ”

കാഞ്ചന അവളുടെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത് …

” ജിത്തുവിനയാളെ ഇഷ്ടമല്ല……….”

” ജിത്തു നിന്നെ കെട്ടുമോ..?”

അൽപ്പം ദേഷ്യത്തിലാണ് കാഞ്ചന അത് ചോദിച്ചത്..

“പിന്നല്ലാതെ…….. ”

അനാമിക ചിരിച്ചു..

“ജിത്തുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഇഷ്ടമാണല്ലോ………. ”

കാഞ്ചനയ്ക്കേറ്റ അടുത്ത അടിയായിരുന്നു അത്…

മകളും അവളുടെ വഴി തിരഞ്ഞെടുത്തു തുടങ്ങി , എന്നവൾക്ക് മനസ്സിലായി…….

ഉപദേശിക്കാൻ തക്ക യോഗ്യത തനിക്കില്ലെന്ന തിരിച്ചറിവിൽ കാഞ്ചന മുഖം താഴ്ത്തി…

ആരോടൊക്കെയോ ഉള്ള ദേഷ്യത്താൽ അവൾ അനാമിക കേൾക്കാതെ പല്ലിറുമ്മി…

 

********          *******        *******      *******

 

തുഴഞ്ഞ് കയ്യും കാലും തളർന്നു തുടങ്ങി……

Leave a Reply

Your email address will not be published. Required fields are marked *