” ഇനി ചോദിക്ക്… എന്താ അമ്മയ്ക്കറിയേണ്ടത്… ?”
കൈകൾ ഉയർത്തി മുടി മാടി കെട്ടിക്കൊണ്ട് അനാമിക ചോദിച്ചു……
അവളുടെ വിയർപ്പുണങ്ങാത്ത കക്ഷങ്ങളും ഷിമ്മിയുടെ നനഞ്ഞ ഭാഗങ്ങളും കാഞ്ചന കണ്ടു..
“നീ വൈകിയതിനു കാരണം…… ?”
” ഞാൻ ജിത്തുവിന്റെ കൂടെ ഒന്ന് കറങ്ങി… അതാ വൈകിയത്…… ”
” വെറും കറക്കം മാത്രമോ…..?”
കാഞ്ചന പുരികമുയർത്തി…
അനാമിക അവളെ തുറിച്ചു നോക്കി..
” അമ്മ കരുതും പോലെ ഒന്നുമില്ല… അമ്മയുടെയത്ര മണ്ടിയല്ല ഞാൻ…”
കാഞ്ചന ഒരക്ഷരം ഉരിയാടിയില്ല..
“ആ തൈക്കിളവൻ വന്ന് ചോരയൂറ്റിക്കുടിക്കുന്നതിലും ഭേദമാണല്ലോ… ”
അനാമിക പിറുപിറുത്തു…
“എന്നിട്ടാ തൈക്കിളവനോട് വണ്ടി വാങ്ങിത്തരാൻ നീ പറയുന്നത് കേട്ടായിരുന്നല്ലോ.. ”
കാഞ്ചന ചോദിച്ചു……
” അതിപ്പോ അമ്മയും അയാളെ പരമാവധി ഊറ്റുന്നുണ്ടല്ലോ… …. ”
അനാമിക തിരിച്ചടിച്ചു…
മത്തൻ നട്ടാൽ കുമ്പളം മുളയ്ക്കില്ല , എന്ന പച്ചപരമാർത്ഥം സ്വജീവിതത്തിൽ നിന്ന് കാഞ്ചന അറിഞ്ഞു……
” ജിത്തുവിനെകൊണ്ട് എനിക്ക് ചില കാര്യങ്ങളുണ്ട്…… അമ്മയ്ക്ക് അയാളെക്കൊണ്ട് ഉള്ളതു പോലെ… അതിനപ്പുറത്തേക്ക് എനിക്ക് ഒന്നുമില്ല……”
പറഞ്ഞിട്ട് അനാമിക മുറിക്കകത്തേക്ക് കയറിപ്പോയി…
അതു പോലെ തന്നെ അവൾ തിരികെ വന്ന് തുടർന്നു..
” അയാളമ്മയെ മാത്രം കാണാൻ വരുന്നു , എന്നാണോ കരുതിയത്… ?
ഇപ്പോൾ പുതിയൊരു ചെറുപ്പക്കാരിയുമായിട്ടാ കറക്കം…… ജിത്തു പറഞ്ഞിട്ടുണ്ട് , മാത്രമല്ല ഞാൻ കണ്ടിട്ടുമുണ്ട്… ”
അനാമിക ഒരു തീപ്പൊരി വലിച്ചെറിഞ്ഞിട്ട് , വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് കയറി…
മനസ്സിനും ശരീരത്തിനും തീ പിടിച്ചു കാഞ്ചന സെറ്റിയിലേക്കമർന്നു……
അനാമികയുടെ മുറിയുടെ വാതിലടഞ്ഞത് , തന്റെ സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും നേർക്കാണെന്ന് കാഞ്ചന അറിഞ്ഞു..
അവൾ അപകടം മണത്തു……….
രാജീവിന്റെ കുശാഗ്ര ബുദ്ധിയേക്കുറിച്ച് സംശയമേതുമില്ലെങ്കിലും, ഇത്തരമൊരവസ്ഥ അവൾ പ്രതീക്ഷിച്ചിരുന്നതല്ല…
കുറച്ചു നാളുകളായി രാജീവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ട്……
ഇങ്ങോട്ടുള്ള വരവും ആദ്യത്തേതിലപേക്ഷിച്ച് കുറവാണ്……
പെണ്ണിന്റെ ഗന്ധമില്ലാതെ ഉറങ്ങുന്നവനല്ല രാജീവ്…
അനാമികയെ മുൻനിർത്തി ഭ്രമിപ്പിച്ച് ഈ വീട് എഴുതി വാങ്ങാം എന്ന തന്റെ കണക്കുകൂട്ടലുകൾ തകിടം മറിഞ്ഞേക്കാമെന്ന് കാഞ്ചന അറിഞ്ഞു..
പാടില്ല…….!
ആദ്യം നയം… ….