അവളുടെ സ്വെറ്ററും അഴിച്ചു മാറ്റി, ബാഗിലിട്ട് അജയ് വെള്ളത്തിലേക്കിറങ്ങി…
അവളെ ചുമലിലേക്ക് ചേർത്ത് ,അവൻ വെള്ളത്തിൽ കിടന്നു തുഴഞ്ഞു..
ഒറ്റത്തടിചങ്ങാടത്തിലെന്നപോലെ അഭിരാമി അവന്റെ പുറത്ത്, കമിഴ്ന്നു കിടന്നു…
ഒഴുക്കിനൊപ്പം ഇരുവരും പുഴ തെളിച്ച വഴിയേ നീങ്ങി…
കുറച്ചു ദൂരം മുന്നോട്ടു തുഴഞ്ഞ ശേഷം, അജയ്, അഭിരാമിയുടെ തലയ്ക്കു മുകളിലൂടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി……
താൻ വന്നു ചാടിയ വെള്ളച്ചാട്ടം അവൻ കണ്ടു…
അതിന്റെ ഉയരം ഒരു നിമിഷം അവനെ ചകിതനാക്കി…
അതിനു മുകളിൽ, പാറപ്പുറത്ത് പുലിയും പുലിക്കുട്ടിയുമിരിക്കുന്നത് , ഒരു പെയിന്റിംഗിലെന്നപോലെ അവൻ അവ്യക്തമായി കണ്ടു…
തണുത്ത ജലത്തിന്റെ ഒഴുക്കിൽ, ഉഷ്ണം വമിക്കുന്ന മറ്റൊരൊഴുക്കായി, അജയ് യും അഭിരാമിയും യാത്ര തുടർന്നു……….
****** ******* ******* *******
ടാപ്പിൽ നിന്ന് ഹോസ് ഘടിപ്പിച്ച്, മുറ്റത്തെ ചെടികൾ നനച്ച ശേഷം, കാഞ്ചന ടാപ്പ് പൂട്ടി തിരിഞ്ഞു……
ഗേയ്റ്റിനു വെളിയിൽ ഒരു കാർ വന്നു നിൽക്കുന്നത് കാഞ്ചന കണ്ടു.
കോ-ഡ്രൈവർ സീറ്റിൽ നിന്നും ഡോർ തുറന്ന് അനാമിക ഇറങ്ങി……
അവൾ വസ്ത്രങ്ങൾ നേരെയാക്കിയിടുന്നത് , കാഞ്ചന കണ്ടു…
കാറിലിരിക്കുന്ന ആളോട് കൈ ഉയർത്തി, യാത്ര പറഞ്ഞ് അനാമിക ഡോറടച്ചു…
കാർ മുന്നോട്ടൊരുണ്ടു…
അനാമിക തിരിഞ്ഞപ്പോൾ കാഞ്ചനയെ കണ്ടു…
” ഇവിടെ നിൽപ്പുണ്ടായിരുന്നോ ഉദ്യാനപാലക………. ”
അനാമിക ഗേയ്റ്റ് കടന്നുവന്നു……
” നീയെന്താ വൈകിയത്……?”
കാഞ്ചന മറുചോദ്യമെറിഞ്ഞു..
” പത്തു മിനിറ്റ് വൈകി……. അതാണോ ഇത്ര കാര്യം……… ”
അനാമിക നിസ്സാരമായി പറഞ്ഞു……
അവളുടെ മുഖം പതിവിലേറെ, തുടുത്തതും ചുവന്നിരിക്കുന്നതും കാഞ്ചന ശ്രദ്ധിച്ചു…
അവളടുത്തു വന്നപ്പോൾ ഉണ്ടായ ശരീരഗന്ധം എന്താണെന്ന് കാഞ്ചനയ്ക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടേതും ഉണ്ടായിരുന്നില്ല..
“നീ എവിടെപ്പോയിരുന്നു എന്നാ എന്റെ ചോദ്യം…… ?”
കാഞ്ചന ശബ്ദമുയർത്തി……
അവളതു ശ്രദ്ധിക്കാതെ സിറ്റൗട്ടിലേക്ക് കയറി…
” ഇങ്ങോട്ട് കയറിപ്പോര്… അവിടെ നിന്ന് വിസ്തരിക്കാൻ എനിക്ക് വയ്യ… ”
അല്പം ഈർഷ്യയോടെ അനാമിക പറഞ്ഞു..
കാഞ്ചന അവൾക്കു പിന്നാലെ, സിറ്റൗട്ടിലേക്കും, പിന്നാലെ ഹാളിലേക്കും കയറി……