ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറക്കുന്നു…
തേനിയെങ്കിൽ തേനി… ….!
പ്രശ്നങ്ങൾ തീരുന്നില്ല , എന്നാലും ….
ഒരു ദിവസമെങ്കിൽ ഒരു ദിവസം … മനസ്സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ …
അജയ് മനസ്സിൽ കരുതി……
” നീ ബാഗെല്ലാം എടുക്ക് തമ്പി…… സെൽവൻ എന്നുടെ ഷെഡ്ഡ്ക്ക് താൻ വറും… ”
അജയ് അയാളെ അനുസരിച്ചു……
അവൻ എടുത്തു വെച്ച ബാഗുകൾ കയ്യിലെടുത്തു..
താൻ വിളിച്ചപ്പോൾ സെൽവൻ എവിടെയോ ഓട്ടം പോയതാണെന്നും അതു കഴിഞ്ഞ് ഉടനെ ഇങ്ങോട്ട് തിരിക്കുമെന്നും മുനിച്ചാമി പറഞ്ഞു … സെൽവൻ വരുന്നത് ഷെഡ്ഢിലേക്കാണ്… അതുകൊണ്ട് അവിടെപ്പോയിരിക്കാമെന്നും അയാൾ പറഞ്ഞു…
” ഒരേ ഒരു നൈറ്റ് താൻ പ്രചനം… കാലൈ എല്ലാം സോൾവായിടും… …. ”
അയാൾ പറഞ്ഞു തീർന്നതും പുറത്ത് സിറ്റൗട്ടിലെ ലൈറ്റ് തെളിഞ്ഞു…
റ്റു വേ സ്വിച്ച് ആയതിനാൽ മുനിച്ചാമിയുടെ പുറം അമർന്നതാണെന്നാണ് അജയ് കരുതിയത്……
പുറത്തെ പ്രകാശം അകത്തേക്ക് പരന്നപ്പോൾ അവനൊന്ന് ഞെട്ടി……
മുനിച്ചാമി സ്വിച്ച് ബോർഡിനടുത്തല്ല …
പിന്നെ……….?
ചിതറിയ ചില്ലു പാളികൾക്കിടയിലൂടെ സിറ്റൗട്ടിൽ ജീൻസ് ധരിച്ച കാലുകൾ അവൻ കണ്ടു…
മുനിച്ചാമിയുടെ മുഖത്ത് രക്തമയമില്ലായിരുന്നു… ….
അവരെത്തിയിരിക്കുന്നു…….
വാതിൽ ഒന്ന് കുലുങ്ങി…
അലറി വിളിച്ച് അഭിരാമി , അജയ് നെ ചുറ്റിവരിഞ്ഞു…….
” ടാ… …. പാണ്ടിപ്പൊലയാടിമോനേ… വാതിൽ തുറക്കെടാ… ”
പുറത്തു നിന്ന് ആക്രോശം കേട്ടു……
തന്നെ രക്ഷപ്പെടുത്താൻ വന്നവനെ തെറി വിളിച്ചത് അവന് സഹിക്കാനാവുമായിരുന്നില്ല……
മുനിച്ചാമി ദൈന്യമായി അവനെ നോക്കി……
വാതിൽ തുറന്നോളാൻ അജയ് കണ്ണു കാണിച്ചു…
അടി വെച്ചു ചെന്ന് മുനിച്ചാമി ടവർ ബോൾട്ട് നീക്കിയതും ശക്തിയായി വാതിൽ അകത്തേക്ക് തുറന്നു വന്നു……
ഒരു കൈ മുനിച്ചാമിയെ വലിച്ച് സിറ്റൗട്ടിലേക്കിട്ടു……
“നിനക്കിവരെ തെരിയാത്… അല്ലേടാ പുണ്ടേ… ….”
കരണം തീർത്തു കിട്ടിയ അടിയിൽ മുനിച്ചാമി സിറ്റൗട്ടിലേക്ക് അലച്ചു കെട്ടി വീണു……
അഭിരാമിയുടെ പിടി വിടുവിച്ച് അജയ് സിറ്റൗട്ടിലെത്തിയതും അടിയും ഒപ്പം കഴിഞ്ഞു……
തന്നെ തല്ലിയവൻ അരഭിത്തിക്കു മുകളിലൂടെ മുറ്റത്തേക്ക് വിഴുന്നത് കണ്ടാണ് മുനിച്ചാമി എഴുന്നേറ്റത്……