അർത്ഥം അഭിരാമം 7 [കബനീനാഥ്]

Posted by

വെള്ളത്തിലേക്ക് ബാഗുമായി സമുദ്ര പര്യവേഷകനേപ്പോലെ ആഴ്ന്ന, അജയ് ചവിട്ടുപടിയായിക്കിട്ടിയ കല്ലിൽ, ഉപ്പൂറ്റിയൂന്നി ഒരു അന്തർവാഹിനിയേപ്പോലെ മുന്നോട്ടു കുതിച്ചു……

പതഞ്ഞൊഴുകുന്ന ജലപ്പരപ്പിനു മീതെ പൊങ്ങി, അവൻ തലയൊന്നു കുടഞ്ഞു……

പരന്നൊഴുകുന്ന ജലവിതാനത്തിനു മീതെ അവന്റെ ദൃഷ്ടികൾ പാഞ്ഞു……

തലയിൽ നിന്നും മുഖത്തേക്ക് ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾക്കിടയിലൂടെ, അവ്യക്തമായി അടുത്ത നിമിഷം അവനാ കാഴ്ച കണ്ടു……

ഒഴുകിപ്പോകാതിരിക്കാൻ കല്ലിൽ കെട്ടിപ്പിടിച്ച്, ശിരസ്സു മാത്രം പാറയ്ക്കു മുകളിലും നെഞ്ചിനു താഴേക്ക് വെള്ളത്തിലുമുലഞ്ഞ് കിടക്കുന്ന അഭിരാമി…….!

അവന്റെ മിഴികൾ വെട്ടിത്തിളങ്ങി… ….

വായിൽ നിറഞ്ഞ വെള്ളം തുപ്പിക്കളഞ്ഞ് അജയ് അവൾക്കു നേരെ നീന്തി……

ഒഴുക്കിനെതിരെ നീന്തുക ശ്രമകരമായിരുന്നുവെങ്കിലും, അവളോടുള്ള സ്നേഹത്തിന്റെ കുത്തൊഴുക്കിൽ ജലവേഗം വഴിമാറി…….

അവൾ ചാരിക്കിടക്കുന്ന പാറയ്ക്കരികിലേക്ക് കയ്യെത്തിപ്പിടിച്ച് അവൻ ശ്വാസം ഏങ്ങിവലിച്ചു……

” അമ്മാ………. ”

വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാരണം, തന്നിലവശേഷിച്ച ശക്തി മുഴുവനെടുത്താണ് അജയ് വിളിച്ചത്…….

ശ്രദ്ധയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി…

അഭിരാമിയുടെ കൺപീലികൾ പതിയെ വിടരുന്നത് അവൻ കണ്ടു..

ഒന്നും സംഭവിച്ചിട്ടില്ല, എന്നറിഞ്ഞപ്പോൾ അവന്റെ ഹൃദയം തുടിച്ചു …

അടുത്ത നിമിഷം അവന്റെ ചിന്തയിലേക്ക് പുലി കുതിച്ചെത്തി……

തലയുയർത്തി നോക്കാൻ ശക്തിയില്ലായിരുന്നുവെങ്കിലും അവൻ ഉയർത്തി നോക്കി……

പുലിയിരുന്ന പാറ കാണാനില്ല…

“അമ്മാ……. ”

അവൻ വീണ്ടും വിളിച്ചു… ….

ശക്തി കുറഞ്ഞ ഒരു ഞരക്കം മാത്രം അവളിൽ നിന്നുണ്ടായി…

അവൻ പാറപ്പുറത്തേക്ക് വലിഞ്ഞു കയറി, അവളെ വലിച്ചു കയറ്റി…

അവളുടെ കമ്പിളിത്തൊപ്പി അവൻ മുഖത്തു നിന്ന് ഊരിയെടുത്തു…

തന്റെ മടിയിലേക്ക് ചായ്ച്ചു കൊണ്ട് അജയ് അവളുടെ കവിളുകൾ തിരുമ്മിത്തുടങ്ങി……

” പുലി……..”

രണ്ടു മൂന്ന് മിനിറ്റു കഴിഞ്ഞപ്പോൾ അവൾ അസ്പഷ്ടമായി പുലമ്പി…

” മുകളിലുണ്ട്… ”

ഇനിയൊരു തളർച്ച, സത്യമായും അന്ത്യം കുറിക്കും എന്ന തിരിച്ചറിവിൽ, അവളെ ഉത്തേജിപ്പിക്കാനായി അവൻ പറഞ്ഞു……

അവളുടെ ഉള്ളിലെ പിടച്ചിൽ, മിഴികൾ തുറന്ന് പുറത്തു കണ്ടു..

” രക്ഷപ്പെടണം …. ”

അതൊരു ആജ്ഞയായിരുന്നു…

പാറപ്പുറത്തിരുന്ന് അജയ് തന്റെ പാന്റ് അഴിച്ചു മാറ്റി…

ഒരു ട്രങ്ക് ജട്ടിയായിരുന്നു അവന്റെ അരഭാഗം മറച്ചിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *