പതിവിലും വൈകിയാണ് അവൻ കുളി കഴിഞ്ഞ് ഇറങ്ങിയത്……
അഭിരാമി റൂമിൽ കിടപ്പുണ്ടായിരുന്നു…
അജയ് ചായ ഉണ്ടാക്കി..
ബിസ്ക്കറ്റു തന്നെയായിരുന്നു കൂടെ…
കഞ്ഞി കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അടക്കിപിടിക്കാനേ വഴിയുള്ളൂ…
സംസാരങ്ങളൊന്നും ഉണ്ടായില്ല…
അവൻ കൊടുത്ത ചായ കുടിച്ച ശേഷം അവളും ബാത്റൂമിലേക്ക് പോയി……
അജയ് ബാഗിൽ വസ്ത്രങ്ങൾ അടുക്കി വെക്കാൻ തുടങ്ങിയപ്പോഴാണ് അവൾ കുളി കഴിഞ്ഞ് ഇറങ്ങിയത്……
മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം മറ്റൊരു കവറിലാക്കി……
പേപ്പറുകൾക്കിടയിലിരുന്ന നോട്ടുകൾ പേജുകൾ മാറ്റി ഒന്നുകൂടി ഉണക്കാൻ വെച്ചു..
എന്നിട്ട് മാസികയോടെ ബാഗിലേക്ക് വെച്ചു..
തിരക്കിനിടയിൽ എടുക്കാൻ മറക്കരുത്…
അഭിരാമി വസ്ത്രം മാറി വരുമ്പോൾ അജയ്, ഇടതു കാലിന്റെ മുകളിൽ വലതുകാൽ കയറ്റി വെച്ച് കട്ടിലിൽ കിടക്കുകയായിരുന്നു..
“എപ്പോഴാ പോകുന്നത് …? ”
അവൾ ചോദിച്ചു..
“രാഹുകാലം കഴിയട്ടെ… …. ”
അവൻ സീലിംഗിലേക്ക് തന്നെ നോക്കിപ്പറഞ്ഞു…
അവൾ നിശബ്ദയായി അവനെ മറികടന്ന്, കട്ടിലിൽക്കയറിക്കിടന്നു…
മൗനത്തിലലിഞ്ഞു കുറച്ചു നിമിഷങ്ങൾ കടന്നുപോയി……
“എന്റെ കെട്ടിയവനാണെന്നാ ചിലരുടെ വിചാരം…… ”
അഭിരാമി പിറുപിറുപ്പ് തുടങ്ങി……
” നേഴ്സറി കുട്ടിക്ക് , ഇതിലും ബോധമുണ്ട്…”
അവൾ അവനെ നോക്കിയെങ്കിലും അവൻ മുഖം തിരിച്ചില്ല…
” വെറുതെ പറയുന്നതാ സ്നേഹമുണ്ടെന്ന്… …. ”
” സ്നേഹമുള്ളവർ പറഞ്ഞാൽ അനുസരിക്കും…… ”
മറുപടി പറഞ്ഞ ശേഷം അവൻ വലതു കാൽ പതിയെ വിറപ്പിച്ചു കൊണ്ടിരുന്നു…
അഭിരാമി പതിയെ അവനോട് അടുത്തു കൊണ്ടിരുന്നു……
” ഈ സ്വഭാവം വെച്ച് എങ്ങനെയാ സ്നേഹിക്കുക..?”
” ഈ സ്വഭാവം വെച്ച് എങ്ങനെയാ കൂടെക്കൊണ്ടു പോവുക……”
മറുപടി കൊടുത്തു.. കാൽ വിറപ്പിക്കൽ തുടർന്നു…
അഭിരാമി ചാടിയെഴുന്നേറ്റ് അവന്റെ കാൽ തട്ടി താഴെയിട്ടു..
“നീ കൊണ്ടുപോകണ്ടടാ… ഞാനിവിടെക്കിടന്നു മരിച്ചോട്ടെ…”.
” തുടങ്ങി… …. ഡയലോഗ് മാറ്റിപ്പിടി……”
വന്ന കരച്ചിൽ അടക്കിപ്പിടിച്ച്, ഇവനെന്തൊരു മനുഷ്യനാ എന്ന രീതിയിൽ അഭിരാമി അവനെ തുറിച്ചു നോക്കി…
” പറഞ്ഞാൽ അനുസരിക്കണം…”
അജയ് കാലുകൾ നിവർത്തി പതിയെ എഴുന്നേറ്റിരുന്നു…
” അവരെന്തിനാ വന്നത് എന്നറിയാമോ………?”
” നമ്മളെ പിടിച്ചു കൊണ്ടു പോകാൻ . “