” സാധാരണ അമ്മമാർ ഒരു വഴിക്കു പോകുമ്പോൾ മക്കളെ കൂട്ടി നടക്കും…… ഇത് പുലിയെ കണ്ടപാടെ ഓടി വെള്ളത്തിൽ ചാടി രക്ഷപ്പെട്ടിരിക്കുന്നു … ”
“മതിയെടാ… …. നിക്ക് ചിരിച്ചിട്ട് വയറു വയ്യ… ….”
അഭിരാമി ചിരിച്ച് കൊണ്ട് തന്നെ അവന്റെ നെഞ്ചിൽ നിന്നും നിരങ്ങി ബെഡ്ഡിലേക്ക് വീണു …
കഴിഞ്ഞു പോയ ഭീതിദമായ പല സംഭവങ്ങളും സുരക്ഷിത സാഹചര്യങ്ങളിൽ തമാശയായി പരിണമിക്കാറുള്ളത് മാറ്റമില്ലാത്ത കാര്യമാണെന്ന് വീണ്ടും തെളിയുകയായിരുന്നു……….
ശരീരം പരമാവധി ഒട്ടിച്ചേർന്ന്, ചൂടുപറ്റി ഇരുവരും വീണ്ടും ഉറങ്ങിപ്പോയി…
നേരം പുലർന്നിരുന്നു……….
പുറത്ത് ശബ്ദം കേട്ടാണ് , അജയ് ഞെട്ടിയുണർന്നത്……
അവന്റെ ഞെട്ടലിൽ അഭിരാമിയും ഉണർന്നു……
കിടക്ക വിട്ട് അജയ് നിലത്ത്, കാൽ കുത്തി..
ഒപ്പം, എഴുന്നേൽക്കാൻ തുനിഞ്ഞ അമ്മയെ അവൻ തടഞ്ഞു…
” ഇവിടെയിരുന്നാൽ മതി… ”
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു……
പൊട്ടിയ, ജനലിനു പുറത്ത് ആരെങ്കിലും ഉണ്ടോ , എന്ന് നോക്കിയ ശേഷം അവൻ ഭിത്തിയുടെ മറവിലൂടെ ഹാളിലെത്തി.
പുറത്തു നിന്ന് സംസാരം കേൾക്കാമായിരുന്നു……
അവന്റെ ഇന്ദ്രിയങ്ങൾ പിടഞ്ഞുണർന്നു…
ഹാളിൽ നിന്ന് , പുറത്തേക്കുള്ള വാതിലനടുത്തു , പൊട്ടിയ ചില്ലുള്ള ജനലിനരികിലേക്ക് , അവനിരുന്നു……
തനിക്ക് പുറം തിരിഞ്ഞ് രണ്ടു പേർ മുറ്റത്ത് നിൽക്കുന്നത് അവൻ കണ്ടു…
മൂന്നാമൻ മുനിച്ചാമി, തനിക്കഭിമുഖമായാണ് നിൽക്കുന്നത്……
“നാൻ മുന്നാടി ശൊല്ലിയത് താ ഉൺമ… ഇങ്കെ യാരുമില്ലേ… ”
മുനിച്ചാമിയുടെ സ്വരം അവൻ കേട്ടു……
” ഇവിടെ ഉണ്ടായിരുന്ന സ്ത്രീയും ചെക്കനും പിന്നെ എവിടെടാ… ?”
ഒരാൾ ചോദിക്കുന്നത് കേട്ടു…
“തമ്പീ………. നാൻ സൊല്ലിയാച്ച്, അത് എൻ മുതലാളി പയ്യനുക്ക് പ്രണ്ട്…… അന്ത അമ്മാക്ക് ട്രീറ്റ്മെന്റ് അർജന്റാനാ മൂന്നു നാൾ മുന്നാടി കളമ്പറേ… ”
മൂന്നാമനും കൂടി അജയ് യുടെ ദൃഷ്ടിക്കു മുന്നിലേക്ക് വന്നു…
“ഇനി അവൻ പറഞ്ഞവനല്ലേടാ ഇവർ. ?”
മൂന്നാമൻ ചോദിക്കുന്നത് കേട്ടു……
“അണ്ണാച്ചീ… അന്ത ആള് എങ്ക ഊര്..?”
രണ്ടാമൻ ചോദിക്കാനായി ഒരു വശത്തേക്ക് മാറിയപ്പോൾ അജയ് മുനിച്ചാമിയെ കണ്ടു…
അടുത്ത നിമിഷം മുനിച്ചാമി അവനേയും കണ്ടു…