ഒരു നിമിഷം മൗനം കൊണ്ടുപോയി..
” ഞാൻ…… നിനക്കൊരു ഭാരമായിത്തീർന്നു…… അല്ലേ… ….?”
ഒരു വിങ്ങലിന്റെ അകമ്പടിയോടെയുള്ള അവളുടെ ചോദ്യം അവന്റെ ഹൃദയത്തെ ശിഥിലമാക്കിക്കളഞ്ഞു..
ജലപാതത്തിൽ നിന്നും അഗാധതയിലേക്ക് ഒന്നുകൂടി വീണതുപോലെ അവൻ പിടഞ്ഞു…
“അമ്മാ………. ”
നൊമ്പരത്താൽ അവനവളെ പുണർന്നുപോയി…
“തൃശ്ശൂരെത്തിയാൽ നിനക്ക് പോകാമല്ലോ അല്ലേ… ? ”
തപ്തമായ അവളുടെ വാക്കുകൾ, അവന്റെ ചെവിക്കുള്ളിൽ അലയടിച്ചു…
” ന്നെ… …. റ്റക്കാക്കീട്ട്… ….”
ഗദ്ഗദം വഴിമുട്ടിച്ച വാക്കുകൾ കരച്ചിലിനോടൊപ്പം ചിതറിത്തെറിച്ചു…
“അമ്മാ…..”
ശ്ലഥമായ അവന്റെ ഹൃദയമായിരുന്നു ആ വിളിച്ചത്……
പുറത്തേക്ക് ഒഴുകിപ്പരന്ന സ്നേഹാധിക്യത്താൽ അജയ്, കിടക്കയിൽ നിന്ന് അവളെ വാരിയെടുത്തു…
“ന്റെ മുത്തിനെ ഞാൻ ഇട്ടിട്ടു പോവ്വോ… ?”
അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിഴകളിൽ വിരൽ പരതിപ്പിടിച്ച്, അവനവളുടെ മുഖം ചുംബിച്ചുലച്ചു……….
” ന്റെ പൊന്നേ………. ”
അവളും അവന്റെ നെഞ്ചിലേക്കൊട്ടി… ….
രക്ഷയും രക്ഷകനും ഒരാൾ മാത്രമെന്ന് തിരിച്ചറിഞ്ഞ , അവന്റെ സ്നേഹം കാട്ടരുവി പോലെ ശാന്തവും, ചുഴി പോലെ അഗാധവും വന്യവുമാണെന്നും തിരിച്ചറിഞ്ഞ കേവലമൊരു പെണ്ണിന്റെ , ഉടലാലുള്ള മുദ്രണമായിരുന്നു ആ പരിരംഭണം..
കണ്ണുനീരുപ്പ് പ്രേമ ചഷകമായിരുന്നു…
കദനങ്ങൾ പ്രണയ വാക്യങ്ങളായിരുന്നു……
അടരാൻ മനസ്സില്ലാതെ, മാറിടങ്ങൾ അവന്റെ നെഞ്ചിലുരച്ചു കത്തിച്ച് അവൾ തന്റെ പ്രണയാഗ്നി അവനെ വെളിപ്പെടുത്തി…
ശരീരങ്ങളുടെ കിതപ്പിന്റെ കാറ്റിൽ, അഗ്നിയാളിത്തുടങ്ങി…
ആദ്യമായി അഭിരാമി അർത്ഥം അറിയുകയായിരുന്നു…
സ്നേഹത്തിന്റെ അർത്ഥം..!
കരുതലിന്റെ അർത്ഥം… !
രക്ഷയുടെയും ശിക്ഷയുടെയും അർത്ഥം…!
കരിയും വ്യാഘ്രവും കഠിനകഠോര വനാന്തരവും കരിമ്പൊടിച്ചു രുചിച്ച പോൽ മധുരമാക്കിയവന്റെ , നെഞ്ചിലെ ചൂടേറ്റ് അവൾ മധുരപ്പതിനേഴിന്റെ മദനാലസ്യത്താൽ അടിമുടി പൂത്തുലഞ്ഞു… ….
” അമ്മാ………..”
തീക്ഷ്ണമായിരുന്നു വിളി…
” അജൂട്ടാ………… ”
അതിലേറെ തീക്ഷ്ണമായിരുന്നു മറുവിളി.
അജയ് നെ അവൾ കിടക്കയിലേക്ക് ചായ്ച്ചു…
അവന്റെ നെഞ്ചിലേക്ക് വീണവൾ മൊഴിഞ്ഞു..
” ന്നെ വിട്ടു പോകല്ലേ… …. ”
” ഇല്ലമ്മാ………. ”
” സ്നേഹല്ലാതെ …ന്നും ന്റെ കയ്യിലില്ലാ… ”
” മതീല്ലോ… ”
ഇരുളിൽ ഹൃദയങ്ങൾ ഉരുകിപ്പറഞ്ഞു കരഞ്ഞു…