അഭിരാമി ഒന്നിളകി…….
അല്പനിമിഷം കഴിഞ്ഞപ്പോൾ അവൾ അവനെ വിളിച്ചു..
“അജൂട്ടാ… …. ”
” ഉം………. ”
അവൻ മൂളി… ….
“നീ ഉറങ്ങിയില്ലേ… ….?”
കോട്ടുവായ ഇട്ടുകൊണ്ട് അവൾ ചോദിച്ചു……
” ഉണർന്നതേയുള്ളൂ… ….”
“എന്താ ഇത്ര ആലോചന…… ?”
അവളുടെ ചടുലമായ സംസാരത്തിൽ നിന്ന് പനി വിട്ടുമാറിയിട്ടുണ്ടെന്ന് അവന് മനസ്സിലായി.
“ആലോചിക്കാനാണോ ഇല്ലാത്തത് അമ്മാ… ”
അവൾ മിണ്ടാതെ കിടന്നു……
അവനരികിലേക്ക് ചേർന്ന്, അവന്റെ ചെവിക്കു നേരെ മുഖം വരത്തക്ക വിധം അവൾ കിടപ്പു ക്രമീകരിച്ചു…
പുതപ്പിനകത്തു കൂടെ അവളവന്റെ നെഞ്ചിൽ വലം കൈ എടുത്തു ചുറ്റി……
“അജൂട്ടാ… ”
” പറയമ്മാ… ”
“എന്റെ മകനായി പിറന്നതു കൊണ്ടല്ലേടാ , നിനക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്…… ?”
“പിന്നല്ലാതെ… അല്ലെങ്കിൽ ഞാനിപ്പോൾ കുറഞ്ഞത് തൃശ്ശൂർ എം.പി എങ്കിലും ആയേനേ… ”
മനസ്സിൽ വിഷമമുണ്ടെങ്കിലും അവനത് മറയ്ക്കുകയാണെന്ന് അഭിരാമിക്ക് തോന്നി…
” നീ കളിയെടുക്കാതെ, കാര്യം പറ..”
“എന്റമ്മേ… ”
അജയ് അവൾക്കു നേരെ തിരിഞ്ഞു…
“അമ്മ ആന പാറിപ്പോയ കാര്യം പറ… ”
അവൻ ദേഷ്യപ്പെട്ടു……
അജയ് യുടെ സംസാരംകേട്ട് അവൾക്ക് ചിരി വന്നു……
” നീയീ തർക്കുത്തരവും കോമഡിയുമൊക്കെ എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് … ?”
“അതൊക്കെ അങ്ങ് വന്നു പോകുന്നതല്ലേ… ”
അവനും ചിരിച്ചു……
“ഇനി പറ , നീയെന്താ ആലോചിച്ചത് -..?”
അഭിരാമി ഗൗരവത്തിലായി……
” നാട്ടിൽ പോകുന്ന കാര്യം…… ”
” എന്ന് ..?”
“ഇന്നിനി പറ്റില്ലല്ലോ… …. നാളെ… ”
” വിനയേട്ടൻ ….? ”
” അയാളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്..”
അഭിരാമി നിശബ്ദയായി …
“ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാ… ഇനിയും ഇങ്ങനെ ഒളിച്ചു കഴിയാൻ എനിക്കു വയ്യ………. ”
ആനയും പുലിയും വിതച്ച ഭീതിയോർത്ത് അഭിരാമി ഒരു നിമിഷം വിഹല്വയായി…
ഒരു മിനിറ്റ് കഴിഞ്ഞ്, അജയ് അവളെ ചുറ്റിപ്പിടിച്ചു……
” പോകണം അമ്മാ.. ”
അവൾ നിശബ്ദം കേട്ടിരുന്നു……
“അല്ലെങ്കിൽ ഇനിയൊരു രക്ഷപ്പെടൽ ഉണ്ടായിക്കൊള്ളണമെന്നില്ല…….”