അവനത് ഒരു നിമിഷം ശ്രദ്ധിച്ചു നിന്നു…
അവളത് കണ്ട്, എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി മുഖമുയർത്തി..
തന്റെ തന്നെ നെഞ്ചിൽ തൊട്ട് , കൊള്ളാം എന്ന അർത്ഥത്തിൽ അവൻ വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചു……
” പോടാ… “.
അവൾ ചിരിയോടെ പറഞ്ഞു……
സാധനങ്ങൾ ബാഗിലാക്കിയ ശേഷം, അവർ വീണ്ടും നടപ്പു തുടങ്ങി..
അരമണിക്കൂർ നടപ്പിനു ശേഷം , ഫോറസ്റ്റുകാർ വനാതിർത്തി തിരിക്കുന്ന ജണ്ട കെട്ടിയിരിക്കുന്നത് അവർ കണ്ടു…
“അമ്മാ……. അതു കണ്ടോ… ? ”
അവൻ ജണ്ടയ്ക്കു നേരെ കൈ ചൂണ്ടി……
“എന്താ അത്…… ?”
അവൾക്കൊന്നും മനസ്സിലായില്ല……….
” അത് കുരങ്ങൻമാരുടെ ഓരോ കലാപരിപാടികളാ… ”
കൂടുതൽ വിശദീകരണത്തിനു നിൽക്കാതെ അവൻ പറഞ്ഞു……
” പോടാ… അത് ജണ്ടയല്ലേ……..?”
” ഭാഗ്യം… …. ”
അവൻ പറഞ്ഞു…….
ഒരേ സമയം സന്തോഷവും ഭയവും അവനെ പിടികൂടിയിരുന്നു …
അടുത്തായി കൃഷിഭൂമി കണ്ടു തുടങ്ങി…
ആരെങ്കിലും കണ്ടാൽ എന്തു പറയുമെന്നോർത്ത് അവൻ ആകുലപ്പെട്ടു……
പട്ടാപ്പകൽ കൃഷിയിടങ്ങളിൽ തൊഴിലാളികൾ കണ്ടേക്കാം. അത് ശ്രദ്ധിച്ചേ പറ്റൂ………
പുഴയ്ക്ക് സമാന്തരമായിത്തന്നെയാണ് അവർ നടന്നു നീങ്ങിക്കൊണ്ടിരുന്നത്.
ഇടയ്ക്ക് മൺതിട്ടകളും കയ്യാലകളും അവർക്ക് ഇറങ്ങേണ്ടിവന്നു..
ഇടയ്ക്ക് വനങ്ങളുടെ നിബിഡതയിലും തെളിമയിലും അവർ നടന്നു നീങ്ങി…
ഇടയ്ക്ക് പുഴ വീണ്ടും ഒന്നുകൂടി വഴിപിരിഞ്ഞു…
അപ്പോഴും വലതുഭാഗം ചേർന്നാണ് അജയ് സഞ്ചരിച്ചു തുടങ്ങിയത്………
വലതു ഭാഗം ഒരു അരുവി പോലെ, എന്നാൽ അതിലും വലുപ്പമുള്ളതായിരുന്നു…
തന്റെ സ്വപ്നങ്ങളിലെന്നോ ഇത്തരം ഒരു സ്ഥലത്തു കൂടി യാത്ര ചെയ്ത പോലെ ഒരു തോന്നൽ , അവനിലുണ്ടായി…
അടുത്ത നിമിഷം, കുറച്ചകലെ അവൻ സോളാർ വേലി കണ്ടു… ….
തങ്ങൾ വനം പിന്നിട്ടിരിക്കുന്നു………..!
ജീവൻ തിരികെ കിട്ടിയതു പോലെ, അവൻ ഒന്നാഞ്ഞു വലിച്ച് ശ്വാസം വിട്ടു..
വേലിക്കരികിലേക്ക് അവളുടെ കൈ പിടിച്ച് അവൻ കുതിച്ചു ചെല്ലുകയാണുണ്ടായത്…….
കാബേജും ക്യാരറ്റും വിളവെടുക്കാറായി നിൽക്കുന്ന കൃഷിയിടം കണ്ട്, അവൻ സോളാർ വേലിക്കരികെ നിന്ന് കിതച്ചു…..
അപ്പുറത്തെത്താൻ അവൻ വഴി നോക്കി…