അവൾ പെട്ടെന്ന് പേടിയോടെ മരക്കൊമ്പിലേക്ക് നോക്കി..
വാനരൻമാർ അവരെ ശ്രദ്ധിച്ചു കൊണ്ടായിരുന്നു പരിശോധന……
തുണികൾ താഴെ വീഴുന്നതു കണ്ടപ്പോൾ അവർ ബാഗ് തുറന്നു എന്നവന് മനസ്സിലായി………
അവരുടെ ശ്രദ്ധ തിരിഞ്ഞതും അജയ് നിലത്തു കിടന്ന അത്യാവശ്യം വലിപ്പമുള്ള ഒരു കല്ലെടുത്ത് എറിഞ്ഞു……
മരച്ചില്ലയിലാണ് ഏറു കൊണ്ടത്…
ശിഖരം ഒന്നു കുലുങ്ങി വിറച്ചു…
അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു പോയ വാനരസേനയുടെ കയ്യിൽ നിന്നും ബാഗ് താഴെ വീണു…
കുരങ്ങൻമാർ അടുത്ത ചില്ലകളിലേക്ക് പാഞ്ഞുകയറി…
അവർ താഴെ എത്തും മുൻപേ , അജയ് ഓടിച്ചെന്ന് ബാഗും, നിലത്തുവീണു കിടന്ന സാധനങ്ങളും എടുത്തു..
എന്നിട്ടും അവസാനശ്രമമെന്ന നിലയിൽ ഒരുത്തൻ മരത്തിന്റെ പകുതി വരെ ഇറങ്ങിവന്നു……
അജയ് കൈ വീശിയപ്പോൾ അവൻ ചീറി……
അജയ് ബാഗെടുത്ത് നിവർന്നപ്പോൾ അതേ കുരങ്ങൻ തന്നെ, ചില്ലയിൽ പുറം തിരിഞ്ഞിരുന്ന് അവന്റെ പിൻഭാഗം വിടർത്തിക്കാണിച്ച് രോഷം തീർത്തു……
അമ്മ പിന്നിൽ ചിരിക്കുന്നത് അജയ് കേട്ടു.
അജയ്, മുനിച്ചാമിയുടെ സമ്മാനപ്പൊതി ചുരുട്ടിക്കൂട്ടി , അവന്റെ ചന്തിക്ക് ഒരേറു കൊടുത്തു..
അജയ് തിരികെ അഭിരാമിയുടെ അടുത്തെത്തി..
അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് , മരത്തിലൂടെ താഴെയിറങ്ങി , കവറെടുത്ത് ഝടുതിയിൽ കുരങ്ങൻ തിരികെ കയറിപ്പോയി…
” മാറ്റിക്കോ..”
അജയ് അവളുടെ നേരെ വസ്ത്രങ്ങൾ നീട്ടി…
ഇവിടെയോ , എന്ന അർത്ഥത്തിൽ അഭിരാമി അവനെ നോക്കി…
“ഡ്രസ്സിംഗ് റൂം ദാ…… അവിടെ…”
അജയ് അടുത്ത് നിന്ന മരത്തിന്റെ മറവ് ചൂണ്ടിക്കാണിച്ചു……
” കൊരങ്ങൻ കുണ്ടി കാണിച്ചതിന് എന്നോടെന്തിനാ ദേഷ്യം..?”
അഭിരാമി പിറുപിറുത്തുകൊണ്ട് മരത്തിനു നേരെ നടന്നു……
” കൊരങ്ങത്തിയുടെ കുണ്ടിയാണല്ലോ കണി….. പിന്നെങ്ങെനെ മോശം വരാനാ”
അവൻ ഉണങ്ങിയ ഷോട്സ് ധരിക്കുന്നതിനിടയിൽ പറഞ്ഞു…
അഭിരാമി ചുണ്ടു കൂർപ്പിച്ച് അവനെ നോക്കുക മാത്രം ചെയ്തു……
മരത്തിന്റെ മറവിലേക്കൊന്നും അഭിരാമി മാറിയില്ല…
അവന് പുറം തിരിഞ്ഞു നിന്ന് അവൾ വസ്ത്രം മാറി..
ടോപ്പിനു പകരം അവൾ , അവന്റെ ടീഷർട്ടാണ് ധരിച്ചത് …
അവൾക്കു പാകമായിരുന്നുവെങ്കിലും അവളുടെ സ്തനങ്ങളുടെ ഉരുളിമ അത് എടുത്തു കാണിച്ചു …