അർച്ചനയുടെ പൂങ്കാവനം 9 [Story like]

Posted by

 

അതേസമയം അഞ്ജിതയുമായി സംസാരിക്കുമ്പോഴും അമ്മയുടെ മടിയിൽ സോഫയിൽ കിടക്കുകയായിരുന്ന അനുവിന്റെ മനസിൽ തന്റെ ഫോൺ വെള്ളം വീണ് കേടായതുകൊണ്ട് ബാംഗ്ലൂരിൽ നിന്നും പോന്നതിനു ശേഷം തന്റെ ആൽബിച്ചയാനെയൊന്ന് കോണ്റ്റാക്ട് ചെയ്യാൻ പറ്റാത്തതിന്റെ സങ്കടമായിരുന്നു. അഭിജിത്തെന്ന അവളുടെ സ്വന്തം ജിത്തുവേട്ടൻ അവൾക്ക് പുതിയ ഫോൺ വാങ്ങി കൊടുത്തെങ്കിലും പഴയ ഫോണിൽ നിന്നും നമ്പരൊന്നും എടുക്കാൻ പറ്റാത്തത് കൊണ്ട് അവൾക്ക് ആരെയും കോണ്ടാക്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല….. ഇനി ബാംഗ്ലൂരിലെ റൂമിൽ ചെന്നാലെ തന്റെ ഡയറിയിൽ നിന്നും അവരുടെയെല്ലാം നമ്പരെടുത്ത് വിളിക്കാനൊക്കൂ… അവളുടെ ഇച്ചായനോട് കോണ്ടാക്റ്റില്ലാതെ ഇരുന്ന ഓരോ നിമിഷവും അവൾക്ക് അവൻ തനിക്ക് ആരെല്ലാമൊക്കെയോ ആയിരുന്നെന്നുള്ള ചിന്തകളായിരുന്നു മനസിൽ… ഒരിക്കലും വൈവാഹിക ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത അവൾക്ക്… അവനോട് തനിക്ക് പ്രണയം തോന്നിതുടങ്ങിയോ എന്നു പോലും ചിന്തിച്ചു പോയി…. അവന്റെ തന്നോടുള്ള പെരുമാറ്റവും അങ്ങനെ തന്നെയാണെന്ന് അവൾക്കും തോന്നിയിട്ടുണ്ട്. അവനു തന്നോടുള്ള സ്നേഹം കാണുമ്പോൾ പലപ്പോഴും അവനോട് തന്റെയുള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞാലോയെന്ന് അവൾക്ക് തോന്നാറുണ്ട്… ഒരുപക്ഷേ അവനോടുള്ള ഇഷ്ടം താൻ തുറന്നു പറഞ്ഞാൽ അവൻ തന്നെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമായിരിക്കാം. എന്നാലും ഒരു പക്ഷേ സ്വന്തം കുഞ്ഞിനെ ഓമനിക്കാൻ ആഗ്രഹിക്കുന്ന ഒരു മനസ്സ് അവനും ഉണ്ടാകില്ലേ….. ഒരിക്കലും ഒരമ്മയാകാൻ പറ്റാത്ത താൻ അവന്റെയൊപ്പം ജീവിക്കാൻ ശ്രമിച്ചാൽ സ്വന്തം കുഞ്ഞിനെ താലോലിക്കാൻ കഴിയാതെ ജീവിതകാലം മുഴുവൻ ആ സങ്കടവും മനസിൽ പേറി അവൻ തന്റെയൊപ്പം ജീവിക്കുന്നത് കാണേണ്ടിവരും… അതിലും നല്ലത് അവനിങ്ങോട്ട് വന്ന് തന്റെ പ്രണയം തുറന്നു പറഞ്ഞാലും അവന്റെ നല്ലൊരു ജീവിതത്തിനായി തന്റെ പ്രണയം ഉള്ളിലൊതുക്കി അവനോട് തനിക്കൊരിക്കലും അങ്ങനെയൊന്നും തോന്നിയിട്ടീല്ലാന്ന് പറഞ്ഞൊഴിയുന്നതായിരിക്കാം നല്ലതെന്ന് അവൾക്ക് തോന്നി….. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ജനിച്ചു വീഴുന്ന ഓരോ പെൺതരികൾക്കും സ്വന്തം കുഞ്ഞിനെ പത്തുമാസം ഉദരത്തിൽ പേറി നൊന്തു പ്രസവിക്കാനായി ദൈവം കൊടുക്കുന്ന ആ കഴിവിനെ തന്നിൽ നിന്നും മനുഷ്യ മൃഗങ്ങളാൽ നഷ്ടമായ താൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ നശിച്ച രാത്രിയെ കുറിച്ചോർത്തപ്പോൾ അവളുടെ മനസിലേക്ക് ഭീതി കൂടി കൂടി വന്നു… അവൾക്ക് തന്റെ തലപൊട്ടിപ്പൊളിയുന്നപോലെ തോന്നി…. അനുമോളെയെന്നു വിളിച്ചു കൊണ്ട് രാധികാമ്മയുടെ കരസ്പർശം അവളുടെ മാറിലമർന്നപ്പൊഴാണ് അവൾക്ക് തെല്ലൊരാശ്വാസം കിട്ടിയത്… അവളെല്ലാ ചിന്തകളെയും മനസിൽ നിന്നെടുത്തു കളയാന് ശ്രമിച്ച് ദീർഘ നിശ്വാസമെടുത്തു കൊണ്ട് തലമുകളിലേക്കുയർത്തി അമ്മയെ നോക്കി പുഞ്ചിരിച്ചു…..

…………….തുടരും………..

Written By…

…StOrY…LiKe…………

 

Thanks to all Readers…….

Leave a Reply

Your email address will not be published. Required fields are marked *