ആ അടിയേറ്റ് അവൾ അവൾ നിലത്തു വീണു അവളുടെ കണ്ണുകൾ കൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവൾ അടിയേറ്റ് വീഴുന്നത് കണ്ടുകൊണ്ടാണ് ആൽബിൻ കോളേജിലേക്ക് കടന്നുവന്നത് കാതടപ്പിക്കുന്ന ശബ്ദത്തോടുകൂടി അവന്റെ ആ ബുള്ളറ്റ് അവരുടെ അടുത്ത് വന്നു നിന്നു. അവനാ ബുള്ളറ്റിൽ നിന്നും ഇറങ്ങി അവളെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് അവളോട് ചോദിച്ചു.
ആൽബിൻ: എന്താ മോളെ പ്രശ്നം.. എന്താ പറ്റിയത്……?
അവളവന്റെ മുഖത്ത് പോലും നോക്കാതെ പേടിച്ച് താഴേക്കു നോക്കി കരയുകയായിരുന്നു… അവൻ തിരിഞ്ഞു അവരോട് ചോദിച്ചു….
ആൽബിൻ: എന്താടാ ഇവിടെ ഉണ്ടായേ….
ആൽബിന്റെ പെട്ടെന്നുള്ള ഉള്ള ഇടപെടൽ അവരിൽ ഭയം ഉളവാക്കി തിരിച്ചു മറുപടി പറയാനാവാതെ അവർ ഒരു നിമിഷം പേടിച്ചു നിന്നു… അവരൊന്നും പറയാതെ നിക്കുന്ന കണ്ടപ്പോൾ അവൻ കുറച്ച് ദേഷ്യത്തിൽ ഒന്നുകൂടി ചോദിച്ചു..
ആൽബിൻ: എന്താടാ ഇവിടുണ്ടായേന്ന്….
അടികൊണ്ടതിന്റെ ദേഷ്യത്തിൽ നിന്ന റാം ആയിരുന്നു അതിന് മറുപടി പറഞ്ഞത്…
റാം: ഞങ്ങളൊന്ന് റാഗിംഗ് ചെയ്തതാ…
ആൽബിൻ: റാഗിംഗ് ഒക്കെ ഓക്കേ…. പക്ഷെ.. എന്തിനാ ആ പെൺകൊച്ചിനെ തല്ലിയത്….
റാം: അത്..
ആൽബിൻ: പറയെടാ.. കേൾക്കട്ടെ….
റാം: അത്.. അത് ഞാനൊന്ന് അവൾടെ മൊലക്കൊന്ന് പിടിച്ചതിന് അവളെനിക്കിട്ട് ഒന്നും തന്നു തിരിച്ചൊന്ന് ഞാനും കൊടുത്തു…. അത്രേ ഉണ്ടായുള്ളൂ….
ആൽബിൻ: ഓ.. അത്രേയുള്ളല്ലേ…. ഡാ… നിന്നോടൊക്കെ പറഞ്ഞിട്ടുള്ളതല്ലേ പെൺപിള്ളേരുടെ ശരീരത്ത് തൊട്ടുള്ള റാഗിംഗ് ഒന്നും വേണ്ടാന്ന്… പിന്നെയും എന്തിനാണ് കാണിക്കുന്നത്…
റാം: ഓ… ചേട്ടൻ രണ്ടെണ്ണത്തിനെ കൂടെ കൊണ്ടുനടന്ന് പെഴപ്പിക്കുന്നുണ്ടല്ലോ… അവളുമാരെ ഒന്നുമല്ലല്ലോ പിടിച്ചത്… പിന്നെ… ചേട്ടൻ കൂടുതൽ ഉപദേശിക്കാൻ നിൽക്കേണ്ട…..