അറവുകാരൻ [Achillies]

Posted by

തിരക്കിനിടയിൽ വീരാൻ മറുപടികൊടുത്തുകൊണ്ട് വീണ്ടും ഇറച്ചി നുറുക്കാൻ തുടങ്ങി.
വീരാന്റെ മറുപടികേട്ട സുജയുടെ ഉള്ളിലും എന്തോ ഒരു നോവ് പടർന്നു, ശിവന് വേറെ ആരും ഇല്ലെന്നു കുന്നിലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. പുഴക്കരയിൽ ഒരു കുടിൽ കെട്ടിയാണ് താമസം,….ഒരാവശ്യത്തിന് പോലും ആരും ഉണ്ടാവില്ല എന്നറിഞ്ഞപ്പോൾ സുജയ്ക്ക് വല്ലാതെ ആയി.

“ഡി പെണ്ണെ എന്തോ നോക്കി നിക്കുവാ, ഇങ്ട് നടന്നെ….”

ആലോചനയിൽ മുഴുകി വഴിയിൽ തന്നെ നിന്ന സുജ ശ്രീജയുടെ വാക്കുകൾ കേട്ടാണ് പെട്ടെന്ന് നടന്നു തുടങ്ങിയത്.
അന്ന് മുഴുവൻ അവളുടെ ചിന്തകൾ ശിവനെ ചുറ്റിപറ്റി ആയിരുന്നു….പനി പിടിച്ചു കിടക്കുന്ന ശിവനെക്കുറിച്ചു ആലോചിക്കുമ്പോൾ എല്ലാം അവളുടെ മനസ്സ് വിങ്ങുന്നത് എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല…
ഏറ്റവും അത്യാവശ്യഘട്ടത്തിൽ ജീവൻ രക്ഷിച്ച ആളോട് തോന്നുന്ന ഒരു സഹാനുഭൂതിയായി കണ്ട് അവൾ സ്വയം ആശ്വസിക്കാൻ ശ്രെമിച്ചു.
********************

“ശ്രീജേച്ചി ഞാൻ കുറച്ചു ചുള്ളി നോക്കാൻ പോവുവാ…മോള് മുൻപിൽ കുട്ടുവിന്റെ കൂടെ കളിക്കുന്നുണ്ട്…ഒന്ന് നോക്കിയെക്കണേ….”

“ഡി പെണ്ണെ ഞാനൂടി വരണോ….”

തന്നോട് പോവുന്ന കാര്യം പറയാൻ വന്ന സുജയോട് ശ്രീജ ചോദിച്ചു.

“വേണ്ടേച്ചി…ഞാൻ പോയിട്ട് വേഗം ഇങ്ങു പോരാം….”

ഞായറാഴ്ച്ച രാവിലെ വീട്ടിലെ പണിയൊതുക്കി അവൾ വീട്ടിൽ നിന്നുമിറങ്ങി.
ഓരോ അടി നടക്കുമ്പോഴും അവളുടെ മനസ്സ് ഇരുത്രാസുള്ള തുലാസിൽ തൂങ്ങിക്കൊണ്ടിരുന്നു.
പുഴക്കരികിലേക്കും കാട്ടിലേക്കും പോവാനുള്ള വഴിക്കു നടുവിൽ സുജ നിന്നു.
വീട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ തീരുമാനിച്ചിരുന്നു, പക്ഷെ വഴിയിൽ നിൽക്കുമ്പോൾ അവൾ വീണ്ടും ചിന്താകുഴപ്പത്തിലായി,

“ഇല്ല ഒന്ന് പോയി നോക്കണം ആരുമില്ലാത്ത ആളല്ലേ…പോയില്ലെങ്കിൽ അത് നന്ദികേടാണ്….”

മനസ്സിൽ ഒരു തീരുമാനം തെളിഞ്ഞതോടെ അവൾ വേഗത്തിൽ പുഴക്കരയിലേക്ക് നടന്നു.
തെളിഞ്ഞൊഴുകുന്ന കുന്നിപ്പുഴകടവിൽ മരങ്ങൾ തുടങ്ങുന്ന ഭാഗത്ത് അവൾ കുടിൽ കണ്ടു, മരത്തിന്റെ പാളികൊണ്ടു കെട്ടി ഉണ്ടാക്കിയെടുത്ത ഒരു കുഞ്ഞു കുടിൽ മേലെ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട് ഒന്ന് ചുറ്റും നോക്കി കൊണ്ടവൾ അങ്ങോട്ട് നടന്നു,
പക്ഷെ അവളറിയാതെ അരവിന്ദന്റെ കണ്ണുകൾ അവൾ വീട് വിടും മുൻപേ പിറകിൽ ഉണ്ടായിരുന്നു.

അഞ്ചു വര്ഷം മുൻപാണ് ശിവൻ കരുവാക്കുന്നിൽ എത്തിയത്, അധികം ആരോടും സംസാരിക്കാറില്ല, എല്ലാത്തിനും മിക്കപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി തന്നു നീങ്ങും, കണ്ടാൽ മുപ്പതിന് താഴെയെ പ്രായം തോന്നു, എന്ത് ജോലിയും ചെയ്യും കൂപ്പിൽ പണിയെടുക്കാൻ പോവും വിറകുവെട്ടും, ശനിയും ഞായറും എല്ലാം വീരാന്റെ കടയിൽ ഇറച്ചിവെട്ടും ഒക്കെ ആയി അധ്വാനിയാണ് ശിവൻ അതുകൊണ്ടു തന്നെ ഉറച്ച കല്ല് പോലുള്ള ശരീരത്തിൽ പേശികൾ തിങ്ങി

Leave a Reply

Your email address will not be published. Required fields are marked *